നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നാളെ ആരംഭിക്കും.... രണ്ടു ഘട്ടങ്ങളിലായി മാര്‍ച്ച് 30 വരെ നീളും, മാര്‍ച്ച് 31നകം സമ്പൂര്‍ണ ബഡ്ജറ്റ് പാസാക്കിയാണ് സഭ പിരിയുന്നതെന്ന പ്രത്യേകതയാണ് ഈ വര്‍ഷത്തെ ആദ്യ സഭാസമ്മേളനത്തിന്റെ സവിശേഷത

നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നാളെ ആരംഭിക്കും.... രണ്ടു ഘട്ടങ്ങളിലായി മാര്‍ച്ച് 30 വരെ നീളും, മാര്‍ച്ച് 31നകം സമ്പൂര്‍ണ ബഡ്ജറ്റ് പാസാക്കിയാണ് സഭ പിരിയുന്നതെന്ന പ്രത്യേകതയാണ് ഈ വര്‍ഷത്തെ ആദ്യ സഭാസമ്മേളനത്തിന്റെ സവിശേഷത.ആകെ 32 ദിവസം സമ്മേളിക്കുന്നുണ്ട്.
ഭരണസ്തംഭനത്തിന്റെ അവസ്ഥയിലേക്കെത്തിക്കും വിധം ഗവര്‍ണറും സര്‍ക്കാരും തമ്മിലെ പോര് മൂര്‍ച്ഛിച്ചുനിന്ന അവസ്ഥയില്‍ നിന്ന് പിരിമുറുക്കം അയയുന്ന കാലാവസ്ഥാമാറ്റമുണ്ടായ വേളയിലാണ് സഭാസമ്മേളനത്തിലേക്ക് കടക്കുന്നത്. ഈ അന്തരീക്ഷത്തിലാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം നാളെ നടക്കുക. നയപ്രഖ്യാപനത്തിലും ഗവര്‍ണറെ പ്രകോപിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നിയന്ത്രിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ കാട്ടിയിട്ടുണ്ടെന്നാണ് സൂചനകള്‍.
എന്നാല്‍, ഈ കാലാവസ്ഥാമാറ്റം സര്‍ക്കാര്‍ - ഗവര്‍ണര്‍ ഒത്തുകളിയെന്ന ആരോപണം കനപ്പിക്കാന്‍ പ്രതിപക്ഷത്തിന് ആയുധമാകും. നേരത്തേ മുതല്‍ പ്രതിപക്ഷനേതാവ് ഉന്നയിച്ചുവന്നതാണ് സര്‍ക്കാര്‍- ഗവര്‍ണര്‍ ഒത്തുകളി. ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ വഴങ്ങാത്ത അവസ്ഥയില്‍ നയപ്രഖ്യാപനമൊഴിവാക്കി കഴിഞ്ഞ സഭാസമ്മേളനത്തിന്റെ തുടര്‍ച്ചയായി ചേരാനായിരുന്നു നേരത്തേയുണ്ടായ ആലോചനകള്‍ . ഇതേത്തുടര്‍ന്ന് കഴിഞ്ഞ സഭാസമ്മേളനം പിരിഞ്ഞതായി ആദ്യം ഗവര്‍ണറെ അറിയിക്കാനായി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പിന്നീട് വീണ്ടുവിചാരമുണ്ടായതിനെ തുടര്‍ന്നാണ് സഭാസമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിച്ച് വിജ്ഞാപനമിറങ്ങിയതും നയപ്രഖ്യാപനത്തോടെ പുതിയ സമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചതുമെല്ലാം.
"
https://www.facebook.com/Malayalivartha






















