എണ്ണിയെണ്ണി ജീവനക്കാര്‍ തളര്‍ന്നു...ശബരിമലയിലെ കാണിക്കനാണയങ്ങള്‍ എണ്ണുന്നത് തത്കാലം നിര്‍ത്തും.. ഇനി എണ്ണാന്‍ ബാക്കിയുള്ളത് 20 കോടിയോളം...അഞ്ചു മുതല്‍ എണ്ണും, ശബരിമലയില്‍ മണ്ഡല, മകരവിളക്കു സമയത്തു ജോലിചെയ്യാത്തവരെ നിയോഗിക്കും

എണ്ണിയെണ്ണി ജീവനക്കാര്‍ തളര്‍ന്നു...ശബരിമലയിലെ കാണിക്കനാണയങ്ങള്‍ എണ്ണുന്നത് തത്കാലം നിര്‍ത്തും.. ഇനി എണ്ണാന്‍ ബാക്കിയുള്ളത് 20 കോടിയോളം...അഞ്ചു മുതല്‍ എണ്ണും, ശബരിമലയില്‍ മണ്ഡല, മകരവിളക്കു സമയത്തു ജോലിചെയ്യാത്തവരെ നിയോഗിക്കും
ഭണ്ഡാരം സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍.എസ്. ഉണ്ണിക്കൃഷ്ണന്‍ പ്രസിഡന്റിനും കമ്മിഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് ദേവസ്വംബോര്‍ഡ് നിര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.70 ദിവസമായി നിരന്തരം നാണയമെണ്ണുന്ന ജീവനക്കാര്‍ പകര്‍ച്ചവ്യാധികളാലും മറ്റും ക്ലേശിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍. ഇതേത്തുടര്‍ന്ന് ബോര്‍ഡ് അടിയന്തരയോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തു.
അറുന്നൂറോളം ജീവനക്കാര്‍ രണ്ടുമാസത്തിലധികമായി നാണയമെണ്ണുന്നതു ശരിയാവില്ലെന്നു ബോധ്യപ്പെട്ടു. പൊങ്ങന്‍പനിയും ഡങ്കിപ്പനിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചതു പ്രശ്‌നംവഷളാക്കുമെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് എത്രയുംവേഗം എണ്ണുന്നതു നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരെ ഇന്ന് വൈകുന്നേരം പറഞ്ഞുവിടും.20 കോടിയോളം രൂപയുടെ നാണയങ്ങളാണ് ഇനി എണ്ണാന്‍ ബാക്കി. ഇതു ഫെബ്രുവരി അഞ്ചുമുതല്‍ എണ്ണും.
അതിനായി ഇതുവരെ ശബരിമലയില്‍ മണ്ഡല, മകരവിളക്കു സമയത്തു ജോലിചെയ്യാത്തവരെ നിയോഗിക്കും. ഒപ്പം ക്ഷേത്രകലാപീഠം വിദ്യാര്‍ഥികളെയും നിയോഗിക്കാന്‍ ബോര്‍ഡ് ഉത്തരവിറക്കി.നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞാണു കാണിക്ക കിട്ടിയത്. ഇതെല്ലാം വേര്‍തിരിച്ചാണ് എണ്ണിത്തുടങ്ങിയത്.
നോട്ട് എണ്ണിക്കഴിഞ്ഞിരുന്നു. നോട്ടും നാണയവുമുള്‍പ്പെടെ 119 കോടി രൂപയാണ് തിട്ടപ്പെടുത്തിയത്. ബാക്കി 20 കോടിയോളംരൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നാണു കണക്കുകൂട്ടുന്നത്. ഇനി അഞ്ചാംതീയതിവരെ കനത്ത കാവലില്‍ ഇതു സൂക്ഷിക്കും.
https://www.facebook.com/Malayalivartha