‘വീട് അടച്ചിട്ടതല്ല, മാർക്കറ്റിൽ പോയതാണ്' ധനമന്ത്രിയെ ട്രോളി പോസ്റ്റ്, പങ്കുവച്ച് ഷാഫി പറമ്പിലും ചിരിയോ ചിരി..വൈറലായി പോസ്റ്റ്..

സംസ്ഥാന ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതിനു പിന്നാലെ ബജറ്റിനെയും സർക്കാരിനെയും ധനമന്ത്രിയെയും പരിഹസിച്ചുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇന്ധന സെസ്, വിലക്കയറ്റം, ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് തുടങ്ങി സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ബജറ്റിൽ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു. എവിടെ നോക്കിയാലും അത്തരത്തിലുള്ള പോസ്റ്ററുകൾ നമ്മുക് കാണാൻ കഴിയും, ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഫേസ് ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്, ‘വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു, സെസ് ഏര്‍പ്പെടുത്തരുത്’ എന്ന് എഴുതി വാതിലിൽ ഒട്ടിച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റർ. നിരവധിപ്പേരാണ് ഇത് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ ഈ ചിത്രം പങ്കിട്ട് 'ആരാണ് ഇത് കുറിച്ചത്’ എന്നു ചോദിച്ചിട്ടുണ്ട്.'സ്വാഭാവികം', 'ഇങ്ങനെ പോയാൽ ശ്വസിക്കുന്ന വായുവിന് വരെ സെസ് വരും', 'ഇതിലും വലിയൊരു പ്രതിഷേധം സ്വപ്നങ്ങളിൽ മാത്രം' എന്നെല്ലാമാണ് ഈ പോസ്റ്ററിനോടുള്ള ജനങ്ങളുടെ പ്രതികരണം.ഏതായാലും ഇതിനോടകം തന്നെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായിട്ടുണ്ട്,
ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഒരാൾക്ക് ഒന്നിലേറെയുള്ള വീടുകളുണ്ടെങ്കിൽ ഇനി കൂടുതൽ കെട്ടിടനികുതി നൽകേണ്ടി വരുംപുതുതായി നിർമിച്ച വീട് ഏറെക്കാലം അടച്ചിട്ടാലും കെട്ടിടനികുതി കൂടും. ഇത്തരം പ്രത്യേക നികുതി ബജറ്റിൽ പരാമർശിച്ചെങ്കിലും തീരുമാനമെടുക്കേണ്ടതു തദ്ദേശ വകുപ്പായതിനാൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചില്ല.കെട്ടിടനികുതി 5% കൂട്ടാൻ തദ്ദേശ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും അധിക വീടുകൾക്കു പ്രത്യേക നികുതി എങ്ങനെയെന്നു ധാരണയായിട്ടില്ല. ജനങ്ങളുടെ പ്രതികരണം കൂടി അറിഞ്ഞാകും നടപടി.ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങളുടെ നികുതി (വസ്തുനികുതി) ഏപ്രിൽ മുതൽ പരിഷ്കരിക്കാനാണു വകുപ്പ് ലക്ഷ്യമിടുന്നത്. കെട്ടിട നിർമാണ പെർമിറ്റ് ഫീസും കൂട്ടും. ദേശീയ ശരാശരിയുടെ 5% ആണ് കേരളത്തിലെ പെർമിറ്റ് ഫീസ് എന്നു വിലയിരുത്തിയാണ് ഈ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷാ ഫീസ്, പരിശോധനാ ഫീസ് എന്നിവയും കൂട്ടും. ഇതിനു സംസ്ഥാന ധനകാര്യ കമ്മിഷനും ശുപാർശ ചെയ്തിരുന്നു.
നഗരങ്ങളിലും വികസനപദ്ധതി പ്രദേശങ്ങളിലും സ്വന്തം വീടിനു പുറമേ മറ്റൊന്നുകൂടി നിർമിച്ചു വാടകയ്ക്കു നൽകി വരുമാനം കണ്ടെത്തുന്ന രീതി കേരളത്തിൽ വ്യാപകമാണ്. വീടില്ലാത്തവർക്കായി ലൈഫ് ഭവന പദ്ധതിയും മറ്റും നടപ്പാക്കാൻ ഏറെ പണം ചെലവിടേണ്ടി വരുന്നെന്നു തദ്ദേശ വകുപ്പ് വിലയിരുത്തുന്നു. കെട്ടിടനികുതിയും ഫീസുകളും കൂട്ടുന്നതുവഴി സർക്കാർ ലക്ഷ്യമിടുന്നത് 1000 കോടി രൂപയുടെ വരുമാനം. നിലവിൽ 2600 കോടിയിൽ പരം രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ ഈയിനത്തിൽ വർഷം തോറും പിരിച്ചെടുക്കുന്നത്.കെട്ടിടനികുതിയിൽ ഈ വർഷം മുതൽ 5% വാർഷിക വർധന നടപ്പാക്കാനാണ് ലക്ഷ്യം .മുൻപ് 5 വർഷം കൂടുമ്പോൾ 25% വരെ കൂട്ടി ആയിരുന്നു നികുതി പരിഷ്കരണം. 2011 ലാണ് ഒടുവിൽ കെട്ടിട നികുതി പരിഷ്കരിച്ചതെങ്കിലും അതിനു 2016 മുതലാണു പ്രാബല്യം നൽകാനായത്. ഇതു കാരണം നികുതി പരിഷ്കരണം 10 വർഷത്തോളം വൈകിയെന്നാണു തദ്ദേശ വകുപ്പിന്റെ നിലപാട്.സംസ്ഥാനത്ത് ആകെയുള്ള 77.16 ലക്ഷം വീടുകളിൽ 11.58 ലക്ഷവും ഒഴിഞ്ഞുകിടക്കുന്നതായാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് 2017 ഒക്ടോബറിൽ ശേഖരിച്ച കണക്കിൽ പറയുന്നത്. 5 വർഷത്തിനിപ്പുറം 10% വർധന ഉണ്ടായിരിക്കുമെന്നാണു കണക്കുകൂട്ടൽ. ഒറ്റമുറി വീടുകളിൽ 1.26 ലക്ഷവും 2 മുറി വീടുകളിൽ 3.39 ലക്ഷവും 3 മുറി വീടുകളിൽ 3.30 ലക്ഷവും അടഞ്ഞു കിടക്കുന്നതായാണു കണക്ക്.ഏതായാലും സമൂഹ മാധ്യമത്തിൽ പങ്കു വച്ച പോസ്റ്റ് ഇതിനോടകം നിരവധി ആളുകളാണ് ഷെയർ ചെയുകയും പോസ്റ്റ് ചെയുകയും ചെയ്തിട്ടുള്ളത്..
https://www.facebook.com/Malayalivartha