കേരളത്തിലെ കൂടുതൽ പ്രാധാന്യമുള്ള പൊതുജനാരോഗ്യ പ്രശ്നം? അമിതാഹാരവും അതുമൂലം ഉണ്ടാകുന്ന ഒബിസിറ്റിയും അതുമൂലം ഉണ്ടാകുന്ന പതിനായിരക്കണക്കിന് മരണങ്ങളും തന്നെയാണ് ഭക്ഷ്യ വിഷബാധയെക്കാൾ നൂറിരട്ടി വലിപ്പമുള്ള പൊതുജനാരോഗ്യ പ്രശ്നം; കേരളത്തിൻറെ വഴിയോരങ്ങളിൽ കൂണുപോലെ പൊട്ടിമുളച്ച് പടർന്നു പന്തലിക്കുന്ന ഈറ്റിംഗ് ഔട്ട്ലെറ്റുകൾ കേരളത്തിലെ പൊതുജനാരോഗ്യ പ്രശ്നമാണ്; തുറന്നടിച്ച് ഡോക്‌ടർ സുൽഫി നൂഹ്

കേരളത്തിലെ കൂടുതൽ പ്രാധാന്യമുള്ള പൊതുജനാരോഗ്യ പ്രശ്നം? അമിതാഹാരവും അതുമൂലം ഉണ്ടാകുന്ന ഒബിസിറ്റിയും അതുമൂലം ഉണ്ടാകുന്ന പതിനായിരക്കണക്കിന് മരണങ്ങളും തന്നെയാണ് ഭക്ഷ്യ വിഷബാധയെക്കാൾ നൂറിരട്ടി വലിപ്പമുള്ള പൊതുജനാരോഗ്യ പ്രശ്നം. കേരളത്തിൻറെ വഴിയോരങ്ങളിൽ കൂണുപോലെ പൊട്ടിമുളച്ച് പടർന്നു പന്തലിക്കുന്ന ഈറ്റിംഗ് ഔട്ട്ലെറ്റുകൾ കേരളത്തിലെ പൊതുജനാരോഗ്യ പ്രശ്നമാണ്. നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോക്‌ടർ സുൽഫി നൂഹ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വീട്ടീന്ന് കയ്ച്ചാതി രാജാവ് നഗ്നനാണെന്ന് ആരെങ്കിലും വിളിച്ചു പറയണം. ആരെങ്കിലും പോര. എല്ലാവരും പറയണം. കണ്ണടച്ച് ഇരുട്ടാക്കിയാൽ ആരോഗ്യപ്രശ്നം ഇല്ലാതാകില്ല.
ശരിക്കും ഭക്ഷ്യ വിഷബാധയാണോ അമിതാഹാരമാണോ കേരളത്തിലെ കൂടുതൽ പ്രാധാന്യമുള്ള പൊതുജനാരോഗ്യ പ്രശ്നം? അമിതാഹാരവും അതുമൂലം ഉണ്ടാകുന്ന ഒബിസിറ്റിയും അതുമൂലം ഉണ്ടാകുന്ന പതിനായിരക്കണക്കിന് മരണങ്ങളും തന്നെയാണ് ഭക്ഷ്യ വിഷബാധയെക്കാൾ നൂറിരട്ടി വലിപ്പമുള്ള പൊതുജനാരോഗ്യ പ്രശ്നം. കേരളത്തിൻറെ വഴിയോരങ്ങളിൽ കൂണുപോലെ പൊട്ടിമുളച്ച് പടർന്നു പന്തലിക്കുന്ന ഈറ്റിംഗ് ഔട്ട്ലെറ്റുകൾ കേരളത്തിലെ പൊതുജനാരോഗ്യ പ്രശ്നമാണ്.
അവയുടെ ശുദ്ധിയും ഭക്ഷ്യ വിഷബാധ തടയലുമൊക്കെ രണ്ടാമത്തെ പ്രശ്നം. ആദ്യത്തെ പ്രശ്നം അവിടെ പോയി ആഹാരം കഴിക്കുന്നത് തന്നെയാണ് അമിത ആഹാരവും അതുമൂലം ഉണ്ടാകുന്ന അമിത വണ്ണവും അതുമൂലം ഉണ്ടാകുന്ന രോഗങ്ങളും ഭക്ഷ്യ വിഷബാധയുടെ വാലിൽ കെട്ടാൻ പോലുമില്ല. അമിതാഹാരം മൂലം -രക്തസമ്മർദ്ദം- -ഡയബറ്റസ്- -ഉയർന്ന കൊളസ്ട്രോൾ- -ഹൃദ്രോഗം- -സ്ട്രോക്ക്- തുടങ്ങി ക്യാൻസർ വരെ ഉണ്ടാക്കുന്നു.
ഭക്ഷ്യവിശബാധ പ്രശ്നമെയല്ലയെന്നല്ല! അതിനേക്കാൾ ആയിരം ഇരട്ടി വലിയ പ്രശ്നമാണ് അമിതാഹാരം. അതൊണ്ട് 'വീട്ടീന്ന് കയ്ച്ചാതി കേരളത്തിലെ മാറിവരുന്ന ഈറ്റിംഗ് ട്രെൻഡ് ഒട്ടുംതന്നെ നന്നല്ല. ഓൺലൈൻ പോർട്ടലുകളിലൂടെ മൊബൈലിൽ കുത്തി ഒന്നും പാചകം ചെയ്യാതെ നീണ്ടു നിവർന്നിരുന്ന ആഹാരം കഴിച്ച് ഉന്മാദാവസ്ഥയിലെത്തുന്നവർ ഭക്ഷ്യ വിഷബാധ പോലെയുള്ള ഇമ്മിണി ചെറിയ വിഷയത്തിൽ ബേജാറാകേണ്ട കാര്യമില്ല ബേജാറാകേണ്ടത് അമിതവണ്ണത്തിലും അമിതാഹാരത്തിലും തന്നെയാണ്. 'വീട്ടീന്ന് കയ്ച്ചാതി'
https://www.facebook.com/Malayalivartha