രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം ഒളിച്ചോടി... ഭര്‍ത്താവിന്റെ പരാതിയില്‍ കാമുകനെയും യുവതിയെയും പോലീസ് പിടികൂടി

രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ ഭര്‍ത്താവിന്റെ പരാതിയില്‍ കാമുകനെയും യുവതിയെയും പോലീസ് പിടികൂടി. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ആഭരണങ്ങള്‍ തട്ടിയെടുക്കുന്നയാളാണ് കാമുകന്‍ എന്ന് പോലീസ് പറയുന്നു. വളാഞ്ചേരി പോലീസാണ് ഇരുവരെയും പിടികൂടിയത്. തിരുവനന്തപുരം കാരോട് സ്വദേശി ജോണിയെയും വളാഞ്ചേരി സ്വദേശിയായ യുവതിയെയുമാണ് എസ് എച്ച് ഒ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഈ മാസം ഒമ്പതിനാണ് ജോണിയോടൊപ്പം യുവതി പോയത്. തുടര്‍ന്ന് യുവതിയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെയും തിരുവനന്തപുരത്തുനിന്ന് കണ്ടെത്തി പിടികൂടിയത്. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ വഴിയാണ് പ്രതിയോടൊപ്പം യുവതി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
വിവാഹം കഴിച്ച സ്ത്രീകളെ പരിചയപ്പെട്ട് അവരില്‍ നിന്ന് ആഭരണങ്ങള്‍ തട്ടിയെടുക്കുന്നതാണ് രീതി. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ പ്രതി വഞ്ചിച്ചതായതായി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha