കമ്മിഷണറുടെ തുറന്നു പറച്ചിലോടെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറോട് പോലീസ് ആസ്ഥാനത്തു നിന്ന് വിശദീകരണം തേടിയിരിക്കുന്നു..!എസ് പി ആരാണെന്നു കമ്മിഷണര്‍ കെ. സേതുരാമനു അറിവുണ്ടെങ്കിൽ അദ്ദേഹം തന്നെ വിശദീകരിക്കട്ടെ...!! ഇതോടെ സംസ്ഥാനത്തു പോലീസ് നിഷ്ക്രിയമെന്ന വാദത്തിനു മൂർച്ചകൂടുകയാണ്....!

'നമുക്കറിയാം, തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവര്‍ത്തകന്റെ കുട്ടി പോലും മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. നമ്മള്‍ ജീവിക്കുന്ന ക്വാര്‍ട്ടേഴ്‌സിനകത്തു തന്നെ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് കണ്ണുതുറന്ന് പരിശോധിക്കണം. ഇത്തരം നിരവധി കേസുകള്‍ കാണുന്നുണ്ട്. എല്ലാ റാങ്കില്‍ ഉള്‍പ്പെടുന്ന പൊലീസുകാരുടെ മക്കളും മയക്കുമരുന്നിന് അടിമകളാകുന്നുണ്ട്. ഒരു എസ്‌പി.യുടെ രണ്ട് ആണ്‍കുട്ടികളും മയക്കുമരുന്നിന് അടിമയായി. അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ കുടുംബം തന്നെ പ്രശ്‌നത്തിലായി. ഇത് വളരെ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്'
പറയുന്നത് വേറെ ആരുമല്ല കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമൻ. അങ്കമാലിയില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് ഇദ്ദേഹത്തിന്റെ പരസ്യ പ്രസ്താവന. കൊച്ചി കമ്മിഷണറായി ചാര്‍ജെടുത്ത ശേഷം ലഹരിക്കെതിരേ കടുത്ത നടപടികളെടുത്തു വരികയാണ് കെ. സേതുരാമന്‍. പലരും മടിച്ചുനിന്ന, സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരി പരിശോധന നടത്താനുള്ള ധീരമായ നിലപാടെടുത്തും ഇദ്ദേഹമാണ്. ദേശീയ ശരാശരി വെച്ചു നോക്കുമ്പോൾ കേരളത്തില്‍ ലഹരി ഉപയോഗം കുറവാണ്. എന്നൊക്കെ ന്യായീകരിക്കാമെങ്കിലും നിരക്ക് വേഗം ഉയരാൻ സാധ്യത ഉണ്ടെന്നു പോലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്.
ഈ തുറന്നു പറച്ചിലോടെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറോട് പോലീസ് ആസ്ഥാനത്തു നിന്ന് വിശദീകരണം തേടിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.എസ് പി
ആരാണെന്നു കമ്മിഷണര്‍ കെ. സേതുരാമനു അറിവുണ്ടെങ്കിൽ അദ്ദേഹം തന്നെ വിശദീകരിക്കട്ടെ എന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതോടെ സംസ്ഥാനത്തു പോലീസ് നിഷ്ക്രിയമെന്ന വാദത്തിനു മൂർച്ചകൂടുകയാണ്.
സംസ്ഥാനത്ത് കഞ്ചാവ്, മാരക രാസ ലഹരി, എംഡിഎംഎ എന്നിവയുടെ ഉപയോഗം അതിവേഗം പടരുകയാണ്. അത് പോലീസ് എങ്ങനെ പരിഹരിക്കുമെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു. അക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. എന്നുള്ള ആഹ്വാനങ്ങൾ ഉണ്ടെങ്കിലും ഫലപ്രദമല്ല എന്ന് തന്നെയാണ് കണക്കാക്കേണ്ടത്.
ഇതോടെ പഴയ പല കേസുകളും കേസ് ആകാതെ പോയ ചില ആരോപണങ്ങളും വീണ്ടും ചർച്ചയാകുന്നുണ്ട്. ഇതിൽ പ്രധാനം മുൻഎസ്‌പിയുടെ ക്രിമിനല്‍ ആയ മകനെ പിടികൂടാതെ പൊലീസ് പലപ്പോഴും ഒത്തുകളിക്കാനുള്ള കാരണവും. സിനിമാസ്റ്റൈലില്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ട എസ് പിയുടെ മകൻ കൊച്ചിയില്‍ എത്തിയിട്ടും പൊലീസിന് പിടികൂടാൻ സാധിച്ചിരുന്നില്ല. തിരുവനന്തപുരത്തു നിന്ന് രക്ഷപെട്ട ആ യുവാവ് നെയ്യാറ്റിൻകരയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ രണ്ടുദിവസം തങ്ങിയിരുന്നു. നെയ്യാറ്റിൻകര മണ്ണടിക്കോണത്ത് നേതാവിന്റെ വീടുവളഞ്ഞ് പിടികൂടാൻ ആലോചിച്ചെങ്കിലും അനുമതി ലഭിച്ചില്ല. വിവരം മണത്തറിഞ്ഞ് ബംഗളുരുവിലേക്കും തുടര്‍ന്ന് തിരുപ്പതിയിലേക്കും കടന്ന കേസ് ആണ്.
ഇദ്ദേഹത്തിന്റെ ഈ പ്രസ്താവന കേരളത്തിന്റെ ദയനീയ സ്ഥിതി വ്യക്തമാക്കുന്നു. നിയമ വ്യവസ്ഥയുടെയും നിയമപാലകരുടെയും വൻ പരാജയമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഇത് ആഭ്യന്ത വകുപ്പിന്റെ പരാജയം ആണെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. സ്കൂളുകളിൽ അടക്കം ഉണ്ടായിട്ടുള്ള ലഹരിവ്യാപനത്തിൽ കാര്യമായ നടപടി ഉണ്ടായിട്ടില്ല. സർക്കാർ ഒത്താശയോടെയാണ് ലഹരികടത്തു എന്ന് നേരത്തെ തന്നെ യു ഡി എഫും ബി ജെ പിയും ആരോപിച്ചിട്ടുണ്ട്.
രാഷ്ട്രീയമായോ അല്ലാതെയോ ഒരു രീതിയിലും വിവാദങ്ങളിൽ പെട്ടിട്ടുള്ള ഉദ്യോഗസ്ഥൻ അല്ല സേതുരാമൻ . അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ കൃത്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി ആണെന്ന് എല്ലാവര്ക്കുംബോധ്യമുണ്ട്. അതുകൊണ്ടു തന്നെ വളരെ മൂർച്ചയുള്ള ഒരു രാഷ്ട്രീയ ആയുധം ആയി മാറാൻ സാധ്യതയുണ്ട് ഈ തുറന്നു പറച്ചിൽ.
പാക്കിസ്ഥാനിൽ നിന്ന് കൊച്ചി വരെ സാധനം എത്തി യിട്ടും കേരള പോലീസ് ഒന്നും അറിഞ്ഞില്ല. ഇങ്ങിനെ എന്തെല്ലാം ഒത്താശയോടെ കാത്തിയിട്ടുണ്ടാവും. ഇവിടെ ആർക്കും എന്തും കടത്താം എന്നായി എന്നിങ്ങനെ യാണ് വാർത്ത പുറത്തു വന്നതിനു പിന്നാലെ വന്ന കമെന്റുകൾ.
https://www.facebook.com/Malayalivartha