സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂര്‍ പള്ളിക്കര പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷര്‍മിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യ പട്ടികയില്‍ ഒന്നാംറാങ്ക് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 61 ആയിരുന്നു. ഇതില്‍ നാലു മലയാളികളും ഉണ്ടായിരുന്നു.
ആദ്യ നൂറു റാങ്കില്‍ കേരളത്തില്‍ നിന്ന് 4 പേര് ഉണ്ട്. കേരളത്തില്‍ പരീക്ഷ എഴുതിയ 136974 പേരില്‍ 86713 പേര് യോഗ്യത നേടി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. exams.nta.ac.in വെബ്സൈറ്റില്‍ ഫലമറിയാം. പുതുക്കിയ പട്ടിക വന്നതോടെ 16000 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി.
തെറ്റായ ഉത്തരത്തിന് നല്കിയ മാര്‍ക്ക് കുറയ്ക്കാന്‍ നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങള്‍ ശരിയായി പരിഗണിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ എന്‍.ടി.എയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha


























