ദേശീയപാതയില്‍ ചവറ ബസ് സ്റ്റാന്‍ഡിനു സമീപം ഇന്‍സുലേറ്റഡ് വാന്‍ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ ചവറ ബസ് സ്റ്റാന്‍ഡിനു സമീപം ഇന്‍സുലേറ്റഡ് വാന്‍ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വറ കൊറ്റന്‍കുളങ്ങര ജംഗ്ഷനില്‍ വസ്ത്രവ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായര്‍കുളങ്ങര തെക്ക് കൈതവാരത്ത് (രാരീരം) വീട്ടില്‍ കിരണ്‍രാജ് (48), ചവറ പുതുക്കാട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണന്‍ (52) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 7.30 ന് ദേശീയപാതയില്‍ ചവറ ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു അപകടം നടന്നത്. പാല്‍ കയറ്റി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്‍സുലേറ്റഡ് വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
റോഡില്‍ തെറിച്ച് വീണ കിരണിന്റെ ശരീരത്തിലൂടെ വാന്‍ കയറിയിറങ്ങുകയും ചെയ്തു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാധാകൃഷ്ണനും മരിച്ചു. സൗമ്യയാണ് കിരണിന്റെ ഭാര്യ. മകന്‍: അപ്പു കിരണ്‍. രാധാകൃഷ്ണന്റെ ഭാര്യ മഞ്ജു (ആശ വര്‍ക്കര്‍ ചവറ ഗ്രാമപഞ്ചായത്ത്). മക്കള്‍: ഹരികൃഷ്ണന്‍, യദുകൃഷ്ണന്‍. രണ്ടു പേരുടെയും സംസ്‌കാരചടങ്ങുകള്‍ ഇന്ന് നടക്കും.
"
https://www.facebook.com/Malayalivartha


























