കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് 10 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് 10 പേര്‍ക്ക് പരുക്ക്. കണ്ണൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അതേസമയം, കണ്ണൂര്‍ തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. മംഗളൂരുവില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സ് സ്ലീപ്പര്‍ ബസും തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
https://www.facebook.com/Malayalivartha


























