സ്‌കൂള്‍ ബസ് എസ് യു വിയില്‍ ഇടിച്ചുകയറി ആറുമരണം... ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡല്‍ഹി മീററ്റ് എക്‌സ്പ്രസ്വേയില്‍ രാഹുല്‍വിഹാറിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം

സ്‌കൂള്‍ ബസ് എസ് യു വിയില്‍ ഇടിച്ചുകയറി ആറുമരണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡല്‍ഹി മീററ്റ് എക്‌സ്പ്രസ്വേയില്‍ രാഹുല്‍വിഹാറിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്. ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ച ആറുപേരും. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തെറ്റായ ദിശയിലെത്തിയ സ്‌കൂള്‍ ബസ് കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസിനുള്ളില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. കാറിന്റെ ഡോര്‍ വെട്ടിപ്പൊളിച്ച്് മൃതദേഹങ്ങള്‍ പുറത്തെടുത്തു.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha


























