Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

കണ്ണനും കുടുംബത്തിനും നടൻ സുരേഷ് ഗോപി പണിത് നൽകുന്ന നന്മ വീടിന് ഒരു കൂട്ടം ചെറുപ്പക്കാരുടെ 'ആ' സഹായം...

11 JULY 2023 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

വീടും പറമ്പും ജപ്തി ഭീഷണിയിലായിരുന്ന സ്കൂൾ വിദ്യാർത്ഥി കണ്ണനും കുടുംബത്തിനും നടൻ സുരേഷ് ഗോപി പണിത് നൽകുന്ന നന്മ വീടിന് സൗജന്യമായി തേപ്പ് നടത്തി തൊഴിലാളികൾ. ഇവർക്ക് എൻ.എസ്.എസ് വളന്റിയർമാർ ഭക്ഷണം നൽകി. ബാങ്ക് ജപ്തിയുടെ തീരാ ദുഃഖത്തിലും, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലും കഴിഞ്ഞിരുന്ന നാട്ടിക എ.കെ.ജി കോളനിയിലെ കണ്ണനും കുടുംബത്തിനുമായി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളോടൊപ്പം നടൻ സുരേഷ് ഗോപിയും ഒത്തുചേർന്നപ്പോൾ ജപ്തി ഒഴിവാകുകയായിരുന്നു.

സ്കൂളിന്റെ മാതൃകാപ്രവർത്തനത്തിലൂടെ ആധാരം തിരിച്ചെടുത്തെങ്കിലും, ഇവർ താമസിക്കുന്ന വീടിനു കെട്ടുറപ്പില്ല എന്നറിഞ്ഞതും വീടുവെക്കാൻ സുരേഷ് ഗോപി നാല് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനം കേട്ടതും കുട്ടിയുടെ മാതാവ് വേദിയിൽ പൊട്ടിക്കരയുകയായിരുന്നു. ജപ്തി ഭീഷണിയെ തുടർന്ന് വീടും പറമ്പും നഷ്‌ടപ്പെടുമെന്ന് കരുതിയ നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിയുടെ പറമ്പിന്റെ ആധാരം ബാങ്കിൽ നിന്നും മാതൃകപരമായ പ്രവർത്തനത്തിലൂടെ ജപ്തി ഒഴിവാക്കി നൽകിയ വിദ്യാർത്ഥികളുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയതായിരുന്നു സുരേഷ് ഗോപി.

ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായം പ്രഖ്യാപിച്ചത്. കരഘോഷത്തോടെയാണ് കണ്ടുനിന്നവര്‍ ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. സഹപാഠിക്ക് ഒരു വിഷമം വന്നപ്പോള്‍ കൂടെ നിന്ന വിദ്യാര്‍ത്ഥികളെയും, സ്‌കൂളിനെയും, എന്‍എസ്എസിനെയും അഭിനന്ദിച്ചശേഷം, ആ വീടിന്റെ ഇപ്പോളത്തെ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള ഭാരം നിങ്ങളുടെ കൈകളിലേക്ക് നല്‍കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായമായി താരം പ്രഖ്യാപിച്ചത്.

ചടങ്ങില്‍ സ്‌കൂള്‍ അധികൃതരോ, സുരേഷ്‌ഗോപിയോ കുട്ടിയുടെ പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്താതിരുന്നതും ശ്രദ്ധേയമായി. സ്‌കൂളിന്റെ ഈ തീരുമാനത്തേയും സുരേഷ്‌ഗോപി അഭിനന്ദിച്ചു. ഭാര്യ രാധികയ്ക്കൊപ്പമായിരുന്നു സുരേഷ് ഗോപി ചടങ്ങിന് എത്തിയിരുന്നത്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഡിസംബറിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് വരുന്നത്. ചാവക്കാട് പ്രാഥമിക ഗ്രാമവികസന ബാങ്ക് തൃപ്രയാര്‍ ബ്രാഞ്ചില്‍ നിന്നും എടുത്ത വായ്പയാണ് തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തിയായത്, 2,20,000 രൂപയായിരുന്നു ബാധ്യത.

 

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട കുടുംബം ജപ്തി നോട്ടീസ് ലഭിച്ചതോടെ വിഷമത്തിലായി. ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് ശോചനീയാവസ്ഥയിലുള്ള വീടാണ് ഇവരുടേത്. വിദ്യാര്‍ഥിയുടെ വിഷമതകള്‍ മനസിലാക്കിയതോടെ സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശലഭ ശങ്കറും, നൂറോളം എന്‍എസ്എസ്‌വോളണ്ടിയര്‍മാരും ജപ്തി ഒഴിവാക്കാനുള്ള തുക കണ്ടെത്താനായി രംഗത്തിറങ്ങുകയായിരുന്നു.

ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും മൂന്ന് മാസം കൊണ്ട് രണ്ടു ലക്ഷത്തിലധികം രൂപ സ്വരൂപിച്ച് നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹപാഠിയുടെ കടബാധ്യത വീടിനെ ജപ്തിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

തുടർന്ന് പുതിയ വീടിനുള്ള പണിയും തുടങ്ങി. വീടിന്റെ വാർപ്പ് കഴിഞ്ഞുവെന്നറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാർ വീടിന്റെ തേപ്പ് സൗജന്യമായി ചെയ്തു നൽകാമെന്നേറ്റു. അതിനായി എം സാൻഡ് ഋഷി എന്ന മെഡിക്കൽ റെപ്പും, സിമന്റ് വേളയിൽ ട്രെഡേഴ്‌സും സ്‌പോൺസർ ചെയ്തു.

തളിക്കുളം സ്വദേശികളായ ശരവണൻ, ഷിജു, രാഗേഷ് എന്നിവർ തേപ്പ് ആരംഭിച്ചപ്പോൾ ചേട്ടന്മാർക്കുള്ള ഭക്ഷണപ്പൊതികളുമായി നാട്ടിക എസ്.എൻ ട്രസ്റ്റിലെ എൻ.എസ്.എസ് വളന്റിയർമാരായ അനന്ത കൃഷ്ണനും ദേവദത്തനും അക്ഷിതും ശ്രീജിലും അനാമികയും അരുണിമയുയൊക്കെയെത്തി. പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റർ, ജയൻബോസ് എന്നിവർ സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (28 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (39 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (53 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (13 hours ago)

Malayali Vartha Recommends