മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളുടെയും മൃതദേഹം കിട്ടി

കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളുടെയും മൃതദേഹം കിട്ടി. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. മീന്‍പിടിക്കാന്‍ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളില്‍ ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോന്‍, സുരേഷ് ഫെര്‍ണാണ്ടസ്, ബിജു ആന്റണി, റോബിന്‍ എഡ്‌വിന്‍ എന്നിവരാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്.
പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്‌കൂബ ടീമും ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയില്‍ കുടുങ്ങിയ നിലയിലായരുന്നു സുരേഷിന്റെയും ബിജുവിന്റെയും മൃതദേഹം. ഹാര്‍ബറിന് സമീപത്ത് നിന്നാണ് റോബിന്റെ മൃതദേഹം കിട്ടിയത്. അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ കുഞ്ഞുമോനെ കണ്ടെത്തിയിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങള്‍ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് തുര്‍ച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. മത്സ്യതൊഴിലാളികളും മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയത്.
അതേ സമയം, മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആര്‍ അനില്‍ എന്നിവരെ തടയാന്‍ ആഹ്വാനം ചെയ്ത് ഫാദര്‍ യുജീന്‍ പേരേരയാണെന്നും ഫാദര്‍ യുജീന്‍ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നുമായിരുന്നു മന്ത്രിമാരുടെ വാര്‍ത്താകുറിപ്പ്.
https://www.facebook.com/Malayalivartha


























