പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു നീക്കങ്ങള്‍. കോഴിക്കോട് ലോക്‌സഭയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പി വിജയന്‍ മത്സരിക്കുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഐപിഎസ് ഉദ്യോഗം രാജിവച്ച് വിജയന്‍ പ്രചരണത്തിന് പുതിയ മാനം നല്‍കാന്‍ സാധ്യതയുണ്ടെന്ന് എഡിജിപി അജിത് കുമാര്‍ സര്‍ക്കാരിനെയും സിപിഎം നേതൃത്വത്തെയും ബോധ്യപ്പെടുത്തിയിരുന്നു

ഐ.ജി. പി. വിജയന്റെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നാലംഗസമിതിയെ നിയോഗിച്ചു. കേന്ദ്ര ചട്ടമനുസരിച്ചാണ് പുനഃപരിശോധനാ സമിതിയെ നിയോഗിച്ചത്. സസ്പെന്‍ഷന്‍ തുടരണോ വേണ്ടയോ എന്നതില്‍ സമിതി തീരുമാനം കൈക്കൊള്ളും. തീരുമാനം അനുകൂലമാകാനാണ് സാധ്യത. വിവാദങ്ങളൊന്നും ഉണ്ടാക്കാതെയാണ് വിജയന്‍ സസ്പെന്‍ഷന്‍ കാലം മുമ്പോട്ട് കൊണ്ടു പോകുന്നത്. പരസ്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എലത്തൂര്‍ തീവെപ്പുകേസിലെ കേരള പോലീസിന്റെ പരാജയങ്ങള്‍ മറച്ചു വെയ്ക്കാനാണ് ജനകീയനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ചീഫ് സെക്രട്ടറി വി. വേണു അധ്യക്ഷനും തദ്ദേശഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയെയാണ് നിശ്ചയിച്ചത്. ചീഫ് സെക്രട്ടറി എടുക്കുന്ന നിലപാടാകും നിര്‍ണ്ണായകം. മുതിര്‍ന്ന മൂന്ന് ഐഎഎസുകാരും സമിതിയിലുണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ നീതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍ . എന്നാല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ നാലംഗ കമ്മിറ്റിയില്‍ സംസ്ഥാന പൊലീസ് മേധാവിയെ ഉള്‍പ്പെടുത്തിയില്ലായെന്നത് വലിയ പിഴവായി തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്താല്‍ മൂന്നു മാസം തികയുമ്പോള്‍ അവലോകനം (റിവ്യൂ) നടത്തണമെന്നു ചട്ടമുണ്ട്. സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷനായിട്ടും സംസ്ഥാന പൊലീസ് മേധാവിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
സസ്‌പെന്‍ഷന്‍ സംഭവത്തില്‍ ഡിജിപി കെ. പത്മകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നേരത്തേ തീരുമാനിച്ചിരുന്നു. മൂന്നു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ റദ്ദാകും. ഇതുവരെ റിപ്പോര്‍ട്ടു തയാറായിട്ടില്ലെന്നാണു വിവരം. കഴിഞ്ഞ മേയ് 18നാണു പി.വിജയനെ സസ്‌പെന്‍ഡു ചെയ്തത്. വിജയന്റെ സസ്‌പെന്‍ഷനില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു പ്രതിഷേധമുണ്ടായിരുന്നെങ്കിലും അസോസിയേഷന്‍ ഇടപെട്ടിരുന്നില്ല. നടപടി കടുത്തു പോയെന്ന വികാരം പലരും ആഭ്യന്തരവകുപ്പില്‍ പങ്കുവച്ചിരുന്നു. എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുമായി മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നു മടങ്ങിയ പൊലീസ് സംഘത്തെ ഐജി വിജയന്‍ ഫോണില്‍ ബന്ധപ്പെട്ടതു വീഴ്ചയായി ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍.
എലത്തൂര്‍ തീവെപ്പുകേസ് പ്രതിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്നു കാട്ടിയായിരുന്നു ഇത്. അന്വേഷണസംഘത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥരുമായി വിജയന്‍ ബന്ധപ്പെട്ടെന്നും ഇത് സുരക്ഷാവീഴ്ചയ്ക്ക് കാരണമായെന്നുമാണ് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. മാതൃഭൂമി ചാനലിനെതിരെ കേസുമെടുത്തു.ചാനലിന്റെ റിപ്പോര്‍ട്ടര്‍, ന്യൂസ് എഡിറ്റര്‍ എന്നിവരുടെ ഫോണുകളും പിടിച്ചെടുത്തിരുന്നു. ഏലത്തൂര്‍ തീവെയ്പ് കേസിലലെ പ്രതിയെ കൊണ്ടു വന്നത് മതിയായ സെക്യൂരിറ്റി ഇല്ലാതെയാണെന്നും പോലീസ് എസ്‌കോര്‍ട്ടിലെ ഇല്ലായിരുന്നതും ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ വിവാദമായിരുന്നു. പ്രതിയെ കൊണ്ടു വന്ന വാഹനം വഴിയിലായതും പ്രതിയുമായി പോലീസ് വഴിയില്‍ മണിക്കൂറുകളോളം കുടുങ്ങിയതും മാതൃഭൂമി മാത്രമല്ല , കൈരളി ഉള്‍പ്പെടയുള്ള ചാനലുകള്‍ ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയിരുന്നു. എന്നാല്‍ മാതൃഭൂമിയ്ക്കും ഐ.ജി.വിജയനുമെതിരെയാണ് നടപടികളെടുത്തത്.
എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍. സുരക്ഷാവീഴ്ച സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യായിരുന്ന കെ. പത്മകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ പൊലീസ് മേധാവി എത്തിയെങ്കിലും പി.വിജയന്റെ കാര്യത്തില്‍ മനസുതുറന്നിട്ടില്ല. എല്ലാവരേയും ഒരുപോലെ പരിഗണിക്കുന്ന വ്യക്തിയാണ് ഷേയ്ക് ദര്‍വേശ് സാഹിബ്. ഇതെല്ലാം സേനയില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. പത്മകുമാറിനെ ജയില്‍ ഡിജിപിയുമാക്കി.
പി.വിജയന്റെ സസ്പെന്‍ഷനെ ചൊല്ലിയും പൊലീസില്‍ വിലയ തര്‍ക്കങ്ങളുണ്ടായി. വ്യക്തിവൈരാഗ്യമാണ് സസ്പെന്‍ഷനിലേക്ക് നീണ്ടതെന്ന് ഒരുവിഭാഗം ആരോപിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര അച്ചടക്കലംഘനമെന്നായിരുന്നു മറുഭാഗത്തിന്റെ വിമര്‍ശനം. സോഷ്യല്‍ മീഡിയയിലും വാദപ്രതിവാദങ്ങളുണ്ടായി. ഐജി പി വിജയന്റെ സസ്‌പെന്‍ഷനിലേക്ക് വഴിയൊരുക്കിയത് സിപിഎമ്മിന്റെ രാഷ്ട്രീയ വിലയിരുത്തലുകളും എന്നും സൂചനകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു നീക്കങ്ങള്‍. കോഴിക്കോട് ലോക്‌സഭയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പി വിജയന്‍ മത്സരിക്കുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഐപിഎസ് ഉദ്യോഗം രാജിവച്ച് വിജയന്‍ പ്രചരണത്തിന് പുതിയ മാനം നല്‍കാന്‍ സാധ്യതയുണ്ടെന്ന് എഡിജിപി അജിത് കുമാര്‍ സര്‍ക്കാരിനെയും സിപിഎം നേതൃത്വത്തെയും ബോധ്യപ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറുമെന്ന കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് വിജയനെ മാറ്റി നിര്‍ത്തി രാഷ്ട്രീയ സന്ദേശം നല്‍കി പോലീസ് സേനയില്‍ ഭീതിപരത്തുകയെന്ന ഉദ്ദേശവും സര്‍ക്കാരിനുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.
തമിഴ്നാട്ടില്‍ ബിജെപിയെ നയിക്കുന്നത് മുന്‍ ഐപിഎസുകാരനായ അണ്ണാമലൈയാണ്. വലിയ ജനക്കൂട്ടത്തെയാണ് അണ്ണാമലൈ ആകര്‍ഷിക്കുന്നത്. കേരളത്തിലും സമാന രീതിയില്‍ സിവില്‍ സര്‍വ്വീസുകാരെ നേതൃത്വത്തില്‍ ബിജെപി കൊണ്ടു വരുമെന്ന് സിപിഎം കണക്കു കൂട്ടി. ഇതിനിടെയാണ് മന്‍ കി ബാത്തിലേക്ക് പി വിജയനെ മോദിയുടെ ടീം ക്ഷണിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ അനുമതി തേടി വിജയന്‍ സര്‍ക്കാരിനെ സമീപിച്ചതോടെ സിപിഎം സംശയങ്ങള്‍ക്ക് ശകതി കൂടുകയായിരുന്നു. ഇതിനിടെയാണ് സുവര്‍ണ്ണാവസരമായി എലത്തൂരിലെ കേസ് എത്തുന്നതും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവയ്പ്പ് കേസിലെ പ്രതിയെ സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകന്റെ നുഴഞ്ഞു കയറ്റം കണ്ടില്ലെന്ന് നടിച്ചവര്‍ ബോധപൂര്‍വ്വം പി വിജയനെ ബലിയാടാക്കി. മാധ്യമ പ്രവര്‍ത്തകരുമായുള്ള പി.വിജയന്റെ ബന്ധം സര്‍ക്കാരിന്റെ പല രഹസ്യങ്ങളും ചോരുമോയെന്ന സംശയത്തിനിടയാക്കിയിട്ടുണ്ട്.
കര്‍ണ്ണാടക കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അണ്ണാമലൈ. ജോലി രാജിവച്ച് മോദിക്കൊപ്പമെത്തി അണ്ണാമലൈ തമിഴ് നാട്ടില്‍ വന്‍ ചലനമുണ്ടാക്കിയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജന മനസ്സ് അറിയാവുന്ന ഒരു സിവില്‍ സര്‍വ്വീസ് മുഖത്തെ ബിജെപിയുടെ നേതൃത്വം ഏല്‍്പ്പിക്കുന്നതില്‍ ചില ചിന്തകള്‍ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നുണ്ട്. ബിജെപിയിലേയ്ക്ക് പലകാലഘട്ടങ്ങളില്‍ എത്തിയ സീനിയര്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും കളംനിറഞ്ഞ് ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. റിട്ടയര്‍മെന്റ് ലൈഫില്‍ എത്തിയവരെ ഒതുക്കുന്ന കാര്യത്തില്‍ ബിജെപിയും മുന്നിലായിരുന്നു. അതുകൊണ്ട് സിവില്‍ സര്‍വ്വീസില്‍ നിന്നു വന്നവരെ മൂലക്കാക്കിയാണ് ബിജെപി നേതൃത്വം മുന്നോട്ടു പോകുന്നത്. വലിയ സ്ഥാനമാനങ്ങള്‍ സ്വപനം കണ്ടു മുന്നോട്ടു പോകുന്നവരാണ് ചാടി ബിജെപിയില്‍ എത്തുന്നതെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്. ഉദ്ദേശിച്ച സ്ഥാനങ്ങള്‍ കിട്ടാതെ വരുമ്പോള്‍ അവര്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുകയാണ്. പി.വിജയനെ പോലെ ജനകീയനായി ഉദ്യോഗ്‌സഥനെ സംസ്ഥാന തലപ്പത്ത് എത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താമെന്ന് കേന്ദ്രനേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ പി.വിജയന്‍ അതിനെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പിണറായി സര്‍ക്കാര്‍ വിജയനെ വേട്ടയാടാന്‍ തന്നെ തീരുമാനിച്ചതിന്റെ ഭാഗമാണ് സസ്‌പെന്‍ന്‍ എന്നാണ് ആരോപണം ഉയരുന്നത്.
സ്റ്റുഡന്റ്‌സ് കേഡറ്റ് പോലീസ് പോലെ ലോകത്തിനാകമാനം മാതൃകയായി പദ്ധതികള്‍ കേരള പോലീസില്‍ ആസുത്രണം ചെയ്തു നടപ്പിലാക്കിയ മിടുക്കനായി ഉദ്യോഗസ്ഥനാണ് ഐജി വിജയന്‍ എന്ന തിരിച്ചറിവിലാണ് മോദി പോലും അദ്ദേഹത്തെ മാന്‍കീ ബാത്തിലേയ്ക് വിളിച്ചത്. എന്നാല്‍ പിണറായിയാകട്ടെ നല്ലതു ചെയ്തതിന് പുറത്താക്കുകയാണുണ്ടായത്. എങ്കിലും സസ്പന്‍െ ന്‍ കാലയളവില്‍ പരസ്യ പ്രതികരണങ്ങള്‍ പി.വിജയനില്‍ നിന്നും പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha


























