Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

തിരുവന്തപുരം, ആറ്റിങ്ങല്‍, തൃശ്ശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയ പ്രതീക്ഷവെച്ചു പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ആറ്റിങ്ങല്‍ മണ്ഡലത്തെ പറ്റി ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ ശോഭ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളിലേയ്ക്കാണ് നീങ്ങുന്നതെന്ന വ്യക്തമാണ്

11 JULY 2023 10:20 PM IST
മലയാളി വാര്‍ത്ത

More Stories...

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

കേരളവും ബിജെപി ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് വ്യക്തമായ വഴികള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണെന്ന തരത്തിലേയ്ക്കാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ നീളുന്നത്. അതായത് കേരളത്തില്‍ സ്റ്റാര്‍ വാല്യൂ ഉള്ള സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയാല്‍ വിജയം നേടാനാകുമെന്ന് അഭിപ്രായം പാര്‍ട്ടിക്കുണ്ട് . തിരുവന്തപുരം, ആറ്റിങ്ങല്‍, തൃശ്ശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയ പ്രതീക്ഷവെച്ചു പുലര്‍ത്തുന്നുണ്ട്.  എന്നാല്‍ ആറ്റിങ്ങല്‍ മണ്ഡലത്തെ പറ്റി ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ ശോഭ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളിലേയ്ക്കാണ് നീങ്ങുന്നതെന്ന വ്യക്തമാണ്.

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേരിനു മുന്‍തൂക്കം നല്കുകയും അദ്ദേഹം മണ്ഡലത്തിലൂടനീളം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുകയാണ്.ബിജെപിയിലെ പികെ കൃഷണദാസ് പക്ഷവും ഇതിനെ എതിര്‍ത്തിട്ടില്ല. തിരുവനന്തപുരത്ത് മുതിര്‍ന്ന കേന്ദ്ര നേതാക്കള്‍ മത്സരിക്കുമെന്ന സൂചനകളുമുണ്ട്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവന്തപുരത്ത് മത്സരിപ്പിക്കാനോ അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ഇറക്കി രാഹുല്‍ ഇഫക്ടിനെ തകിടം മറിക്കാനും പദ്ധതിയുള്ളതായും സൂതനകളുണ്ട് .തൃശൂരില്‍ സുരേഷ് ഗോപിയും ഏതാണ്ട് ഉറപ്പിച്ചു മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ ആറ്റിങ്ങലിലാണ് ചര്‍ച്ചയും വിവാദവും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി യോഗത്തില്‍ മുരളീധരന്‍ മത്സരിക്കട്ടെ എന്ന പൊതു വികാരമാണ് ഉയര്‍ന്നത്. ഈ സീറ്റില്‍ താല്‍പര്യം പ്രകടിപ്പിച്ചു വനിതാ നേതാവായ ശോഭ സുരേന്ദ്രനും ശക്തമായി രംഗത്തുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ മുരളീധരനാണ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ശോഭാ സുരേന്ദ്രന്‍ നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടര ലക്ഷത്തിനടുത്ത് വോട്ടുകള്‍ നേടി ബിജെപിയുടെ സാന്നിധ്യം സജീവമാക്കിയതിന് പിന്നില്‍ ശോഭ സുരേന്ദ്രന്റെ വ്യക്തി പ്രഭാവവുമുണ്ടെന്ന് കണക്കു കൂട്ടുന്നുണ്ട്. സിപിഎം കോട്ടയില്‍ നിന്നും പതിനൊന്ന് ശതമാനത്തിന് മുകളില്‍ വോട്ടുകള്‍  അധികമായി പിടിച്ചെടുക്കാനായെന്നതാണ് ശോഭയുടെ നേട്ടമായി വിലിയിരുത്തുന്നത്.

മണ്ഡലം കേന്ദ്രീകരിച്ചു മുരളീധരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ. അതേ സമയം തിരഞ്ഞെടുപ്പു വേദിയില്‍ പൊതുസമ്മതി നേടാനും അതു വോട്ടായി മാറ്റാനും കഴിവുള്ള ശോഭയെ തഴയുന്നതു തിരിച്ചടിയാകുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവച്ചു. പാര്‍ലമെന്ററി വ്യാമോഹം വച്ചുപുലര്‍ത്തുകയും സമീപകാലത്തു പാര്‍ട്ടിയോട് അകലം പാലിക്കുകയും നേതൃനിരയെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടിനെ അംഗീകരിക്കാനാവില്ലെന്നു മുതിര്‍ന്ന നേതാവ് ഇതിനു മറുപടി നല്‍കി. ശോഭയ്ക്കെതിരെ കേന്ദ്ര നേതൃത്വത്തിനെ സമീപിക്കുമെന്ന സൂചനയാണ് ഇത്.

നേതൃത്വത്തിനെതിരായ ശോഭയുടെ ആക്ഷേപങ്ങള്‍ പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. ആറ്റിങ്ങലില്‍ മത്സരിക്കണമെന്ന നിലപാടു തുടര്‍ന്നാല്‍ ശോഭയുമായി കേന്ദ്ര നേതൃത്വം അനുനയചര്‍ച്ചയ്ക്കു തയാറായേക്കും. വിജയ സാധ്യതയുള്ള ആറ്റിങ്ങലില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍ രംഗത്ത് വന്നത്. പാര്‍ട്ടിപരിപാടികളില്‍നിന്നുള്‍പ്പെടെ മാറ്റിനിര്‍ത്തി സമൂഹമധ്യത്തില്‍ തന്നെ അപമാനിക്കുന്നെന്ന് ന്യൂസ്18 ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.താന്‍ പാര്‍ട്ടി വിടുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. പാര്‍ട്ടിയോട് തെറ്റ് ചെയ്തതുകൊണ്ടാണ് ശോഭ സുരേന്ദ്രനെ മാറ്റിനിര്‍ത്തുന്നതെന്ന് വിശദീകരിക്കുന്നു.

''പാര്‍ട്ടി പ്രവര്‍ത്തനത്തിനുവേണ്ടി വ്യക്തിപരമായി പലതും നഷ്ടപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടുണ്ട്. ചില കാര്യങ്ങള്‍ എനിക്ക് സമൂഹത്തോട് തുറന്നുപറയണം. അത് പാര്‍ട്ടിയെ നന്നാക്കാനാണ്- അവര്‍ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി യായി പ്രകാശ് ജാവദേക്കര്‍ എത്തിയശേഷം ബിജെപിയെ ശക്തിപ്പെടുത്താന്‍ മൂന്ന് ചര്‍ച്ച നടത്തി. എന്നാല്‍, നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഇതുവരെ നടപ്പാക്കിയില്ല. കുമ്മനം രാജശേഖരന്‍, സി കെ പത്മനാഭന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നില്ല. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന് കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.ബിജെപിക്കുള്ളില്‍ താന്‍ മാത്രമല്ല വേദനിക്കുന്നത്. ആരും കരഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയാന്‍ തീരുമാനിച്ചത്. തന്റെ അഭിമുഖം പുറത്തുവരുമ്പോള്‍ അത് ഹിന്ദിയിലേക്ക് തര്‍ജിമ ചെയ്ത് കേന്ദ്രനേതൃത്വത്തിന് അയച്ചുകൊടുക്കാനാളുണ്ട് എന്നറിയാം. കേന്ദ്രനേതാക്കള്‍ വിളിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്-ശോഭ പറയുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (28 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (39 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (53 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (13 hours ago)

Malayali Vartha Recommends