മുന്‍കൂറായി പണം നല്‍കിയില്ല... ആംബുലന്‍സ് എത്താന്‍ വൈകി.... എറണാകുളം പറവൂരില്‍ രോഗി മരിക്കാന്‍ കാരണം ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ പരാതി....

എറണാകുളം പറവൂരില്‍ രോഗി മരിക്കാന്‍ കാരണം ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ പരാതി. വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയാണ് പനി ബാധിച്ച് മരിച്ചത്. മുന്‍കൂറായി 900 രൂപ നല്‍കാതിരുന്നതിനാല്‍ ആംബുലന്‍സ് വൈകിയതോടെയാണ് രോഗിക്ക് ചികിത്സ സമയത്ത് കിട്ടാതായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് സര്‍വീസ് വൈകിപ്പിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ അസ്മയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ആംബുലന്‍സ് ഫീസ് സംഘടിപ്പിച്ച് നല്‍കി അരമണിക്കൂറോളം വൈകിയാണ് സര്‍വീസ് നടത്തിയത്. അന്വേഷണ വിധേയമായി ഡ്രൈവര്‍ ആന്റണിയെ സസ്പെന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























