സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്... ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു..

മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കോടതി. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. ഭീകരപ്രവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് എന്‍ഐഎ കോടതി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ നാളെ പ്രസ്താവിക്കും. ശിക്ഷിക്കപ്പെട്ട 6 പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്‍റേണൽ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എൻ ഐ എ കണ്ടെത്തൽ.
കൈവെട്ട് കേസ് രണ്ടാം ഘട്ട വിധി
1. അശമന്നൂർ സവാദ് (ഇപ്പോഴും ഒളിവിലാണ്)
2.സജിൽ - കുറ്റക്കാരൻ
3. നാസർ - കുറ്റക്കാരൻ
4. ഷഫീഖിനെ - വെറുതെ വിട്ടു
5. നജീബ് - കുറ്റക്കാരൻ
6 അസീസ് ഓടക്കാലി - വെറുതെ വിട്ടു
7. മുഹമ്മദ് റാഫി - വെറുതെ വിട്ടു
8.സുബൈർ - വെറുതെ വിട്ടത്
9 നൗഷാദ് - കുറ്റക്കാരൻ - യുഎപിഎ ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
10. മൻസൂർ - വെറുതെ വിട്ടു
11.മൊയ്തീൻ കുഞ്ഞ് - യുഎപിഎ ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
12. അയ്യൂബ് - യുഎപിഎ ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
കേസും വിചാരണയും
ചോദ്യ പേപ്പർ വിവാദത്തെത്തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ സംഭവം നടന്ന് 12 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനുശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻ ഐ എ വിചാരണ പൂർത്തിയാക്കിയത്. മുഖ്യപ്രതി എം കെ നാസർ, അധ്യാപകന്‍റെ കൈവെട്ടിയ സജൽ എന്നിവർക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ്, മൊയ്തീൻ കുഞ്ഞ് എന്നിവരുടെ കൃത്യത്തിലെ പങ്കാളിത്തമാണ് ഈ ഘട്ടത്തിൽ വിചാരണ ചെയ്യപ്പെട്ടത്
37 പേരുടെ ആദ്യഘട്ട വിചാരണയിൽ 11 പേരെ ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. 2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് എൻ ഐ എയും കണ്ടെത്തി. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്കും സംഭവത്തിന് മുമ്പും ശേഷവും പ്രദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ.
സർക്കാർ സർവീസിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. ഷെറി ഐസക്കിന്റെ (59) വിജിലൻസ് പിടികൂടിയത്. അസ്ഥിക്ക് പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയ നടത്താൻ കൈക്കൂലി ചോദിച്ചതോടെയാണ് ഡോ. ഷെറി കുടുങ്ങിയത്. ഇയാളൂടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘവും ഞെട്ടി. വീട്ടിൽനിന്നു കണ്ടെടുത്തത് 15.20 ലക്ഷം രൂപയാണ്.
മുളങ്കുന്നത്തുകാവ് ഹൗസിങ് ബോർഡ് സമുച്ചയത്തിലെ വാടകവീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കിടക്കയുടെ ഉള്ളിലും താഴെയുമായാണു പണം ഒളിപ്പിച്ചിരുന്നത്. വീട്ടിൽ പണം സൂക്ഷിച്ചിട്ടില്ലെന്നു വാദിച്ചു റെയ്ഡിനോടു ഡോക്ടർ സഹകരിക്കാതെ പിടിച്ചുനിന്നെങ്കിലും കിടക്ക നീക്കിയപ്പോൾ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു.
ഓട്ടുപാറയിലെ ക്ലിനിക്കിൽ സ്വകാര്യ പ്രാക്ടീസിനിടെ ഇന്നലെ നാലിനാണ് ഡോ. ഷെറിയെ പിടികൂടിയത്. അപകടത്തിൽ കയ്യിലെ അസ്ഥിക്കു രണ്ടിടത്തു പൊട്ടലേറ്റ് മെഡിക്കൽ കോളജിലെ ട്രോമാ കെയർ സെന്ററിലെത്തിയ ആലത്തൂർ കിഴക്കുംചേരി സ്വദേശിനിയായ യുവതിയോടു കൈക്കൂലി ചോദിച്ചതാണു സർവീസിൽനിന്നു വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ ഡോക്ടർ കുടുങ്ങാൻ കാരണം.
28ന് എത്തിയ യുവതിക്കു ശസ്ത്രക്രിയ നടത്തുന്നതിനു പകരം ഡോക്ടർ അവരെ ഓർത്തോ വാർഡിലേക്കു മാറ്റി. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതെ ശസ്ത്രക്രിയയ്ക്കു തയാറായി ഇരിക്കാൻ 3 തവണ ഡോക്ടർ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു രോഗി തയ്യാറെടുത്തെങ്കിലും 3 തവണയും ഡോക്ടർ ശസ്ത്രക്രിയ മാറ്റിവച്ചു. കൈക്കൂലി ആവശ്യപ്പെടാൻ വേണ്ടിയായിരുന്നു ഈ നീക്കം. വേദന സഹിക്കവയ്യാതെ രോഗി പരാതി പറഞ്ഞപ്പോഴാണു 3000 രൂപയുമായി ഓട്ടുപാറയിലെ ക്ലിനിക്കിലെത്താൻ ആവശ്യപ്പെട്ടത്. ഇതോടെയാണ് യുവതിയുടെ ഭർത്താവ് വിവരം വിജിലൻസിനെ അറിയിച്ചത്.
ഡിവൈഎസ്‌പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം നൽകിയ, ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ യുവതിയുടെ ഭർത്താവ് ക്ലിനിക്കിലെത്തി കൈമാറുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. ഡോക്ടർ പതിവായി കൈക്കൂലി വാങ്ങുന്നതായി വിവരമുണ്ടായിരുന്നതിനാൽ അതിവേഗം വാടകവീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 15,20,485 രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്. എറണാകുളത്തു സ്ഥിരതാമസമാക്കിയ ഡോക്ടർ വല്ലപ്പോഴുമാണ് വാടകവീട്ടിലെത്താറുള്ളൂ എന്നാണു വിവരം. ഡോക്ടറെ റിമാൻഡ് ചെയ്തു.
വീട്ടിലെത്തിയ ഡോക്ടർ പണം ഒളിപ്പിച്ച സ്ഥലം കണ്ട് വിജിലൻസും ഞെട്ടി. ഡോക്ടറുടെ കിടക്ക തുറന്നു പരിശോധിച്ച വിജിലൻസ് സംഘം കണ്ടത് 20 രൂപയുടേതു മുതൽ 2000 രൂപയുടേതു വരെയുള്ള കെട്ടുകൾ. 2000 രൂപയുടെ മാത്രം 40 നോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ കെട്ടുകളാണ് ഏറെയും. കിടക്കയ്ക്കു താഴെയും അലമാരയിലെ റാക്കുകളുടെ ഉള്ളിലും കെട്ടുകൾ കണ്ടെത്തി. പണം പൊതിഞ്ഞു കൊടുക്കാൻ ആളുകൾ ഉപയോഗിച്ച കവറുകളും ഏറെയുണ്ടായിരുന്നു. പൊട്ടിക്കാത്ത കവറുകളിലുള്ള നോട്ടുകളുമേറെ. 50, 100, 200 രൂപാ നോട്ടുകൾ കെട്ടുകളാക്കി തിരിച്ച് ഇവ റബർ ബാൻഡിട്ടു സൂക്ഷിച്ചിരുന്നു.
നാളുകളായി ഇവ എടുക്കാതിരുന്നതിനാൽ റബർ ബാൻഡും കുറെയധികം നോട്ടുകളും ദ്രവിച്ച നിലയിലായിരുന്നു. പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ വിജിലൻസ് സംഘത്തിന് ഏറെ സമയം വേണ്ടിവന്നപ്പോൾ സഹായവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നാട്ടുകാരുമെത്തി. നോട്ട് എണ്ണുന്ന മെഷീൻ എത്തിച്ചുകൊടുത്തത് ഇവരാണ്. മുഴുവൻ നോട്ടും 2 തവണ എണ്ണിത്തിട്ടപ്പെടുത്തി.
അതേസമയം 3000 രൂപ കൈക്കൂലി വാങ്ങിയതിനു പുറമേ രോഗിയുടെ ഭർത്താവിനോടു തന്റെ വീട്ടിലെ ചില ജോലികൾ കൂടി ചെയ്തുതരാനും ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. എസി മെക്കാനിക്കും പുല്ലുവെട്ടു തൊഴിലാളിയുമാണു യുവതിയുടെ ഭർത്താവ്. ഇക്കാര്യം ചോദിച്ചു മനസ്സിലാക്കിയ ശേഷമാണു വീട്ടിലെ എസിക്കു തകരാർ ഉണ്ടെന്നും സൗജന്യമായി നന്നാക്കി നൽകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടത്. നിസ്സഹായനായ പരാതിക്കാരൻ ഇതു സമ്മതിക്കുകയായിരുന്നു.
ഇൻസ്‌പെക്ടർമാരായ പ്രദീപ് കുമാർ, സുരേഷ് ബാബു, എസ്‌ഐ ജയകുമാർ, സിപിഒമാരായ വിബീഷ്, സൈജു സോമൻ, അരുൺ സന്ധ്യ, സിന്ധു എന്നിവർ ഉൾപ്പെട്ട വിജിലൻസ് സംഘമാണു കൈക്കൂലിക്കാരനായ ഡോക്ടറെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























