വീണ്ടും മിന്നിക്കാൻ ഇന്ത്യൻ റെയിൽ വേ..കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.... പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് തീരുമാനം....ഒരു മിനിട്ടാണ് ട്രെയിനുകള്‍ക്കുള്ള സ്റ്റോപ്പേജ് സമയം...

അതിവേഗം വളരുകയാണ് ഇന്ത്യൻ റെയിൽ വേ..ഇത്തവണത്തെ ബജറ്റിൽ റെയിൽ വേ വികസനത്തിനായി തന്നെ വലിയ ബജറ്റ് കേന്ദ്ര സർക്കാർ മാറ്റി വച്ചിട്ടുണ്ട്. അതുകൊണ്ട് രാജ്യത്തിൻറെ എല്ലാം കോണുകളിലേക്കും വികസനം എത്തിക്കുക എന്നുള്ളത് തന്നെയാണ് ലക്ഷ്യവും. അതിന്റെ ഭാഗമായി പലയിടത്തും പദ്ധതികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. കേരളവും കേന്ദത്തിന് വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ്. അതുകൊണ്ട് മാറ്റങ്ങൾ കൊണ്ട് മുന്നേറുകയാണ് നമ്മുടെ കൊച്ചു സംസ്ഥാനവും. ഇപ്പോഴിതാ റെയിൽ വെ ൽ മറ്റൊരു മാറ്റം കൂടെ കൊണ്ട് വന്നിരിക്കുകയാണ്. കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ച് റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. ഒരു മിനിട്ടാണ് ട്രെയിനുകള്‍ക്കുള്ള സ്റ്റോപ്പേജ് സമയം. ഇത് യാത്രക്കാർക്കും ഏറെ ഗുണം ചെയുമെന്നുള്ളതും ഉറപ്പാണ്..അത് കൂടാതെ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്‌പ്രസ് റേക്കുകൾക്ക് പുതിയ രൂപം നൽകി.
ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നിർമ്മിത ഇന്ത്യ സെമി-ഹൈ-സ്പീഡ് ട്രെയിനിന്റെ 28-ാമത് റേക്ക് നിലവിലുള്ള നീലയും വെള്ളയും നിറത്തിന് പകരം കുങ്കുമവും ചാരനിറവും ചേർന്നതായിരിക്കും. എന്നിരുന്നാലും, വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിച്ചിരിക്കുന്ന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിലയുറപ്പിച്ചിരിക്കുന്ന പുതിയ കാവി വന്ദേ ഭാരത് എക്‌സ്പ്രസ് ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല.ഏറെ ചർച്ചയായ വന്ദേ ഭാരത് തീവണ്ടികളുടെ നിറം വെള്ള-നീല കോംബിനേഷനിൽ നിന്നും ഓറഞ്ച്-േ്രഗ കോംബിനേഷനിലേക്ക് മാറ്റുന്നുവെന്ന് സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറം മാറ്റാനുള്ള തീരുമാനം ഇന്ത്യൻ പതാകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണെന്ന് റെയിൽവേ മന്ത്രി പ്രതികരിച്ചു.ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുതിയ കോച്ചുകൾ പരിശോധിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വിവിധ വശങ്ങൾ കണക്കിലെടുത്ത് വന്ദേ ഭാരത് ട്രെയിനുകൾ സാങ്കേതികമായി മെച്ചപ്പെടുത്തുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. വന്ദേഭാരതിന്റെ നിർമാണം വേഗത്തിലാക്കുന്നതിനുള്ള നടപടികളും മന്ത്രി അധികൃതരുമായി ചർച്ചചെയ്തു.
വന്ദേ ഭാരത് കേന്ദ്രീകരിച്ച് ‘ആന്റി ക്ലൈമ്പേഴ്സ്’ എന്ന പുതിയ സുരക്ഷാ സംവിധാനം പരിശോധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ രൂപകല്പന ചെയ്തതാണ് ട്രെയിനുകൾ. തങ്ങൾക്ക് കിട്ടിയ പ്രതികരണങ്ങൾ കണക്കിലെടുത്താണ് ഡിസൈനിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.വന്ദേഭാരതിന്റെ നിലവിലുള്ള വെള്ളനിറം പെട്ടെന്ന് അഴുക്കുപിടിക്കുകയും, കഴുകിവൃത്തിയാക്കാനേറെ പ്രയാസവുമുള്ളതിനാലാണ് പുതിയനിറങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി 25 വന്ദേഭാരത് തീവണ്ടികൾ നിർമിച്ചുകഴിഞ്ഞു. രണ്ട് ട്രെയിനുകൾ ഉടൻ പുറത്തിറക്കും.28-ാമത്തെ ട്രെയിനിനാണ് പരീക്ഷണാടിസ്ഥാനത്തിൽ പെയിന്റ് ചെയ്തിരിക്കുന്നതെന്ന് ഐസിഎഫ് അധികൃതർ പറഞ്ഞു...അതെ സമയം നാടിൻറെ വികസനത്തിനായി അടുത്തതായി എന്ത് മാറ്റമാണ് കൊണ്ട് വരാൻ പോകുന്നത് എന്നുള്ള ആകാംക്ഷയിലാണ് ജനങ്ങളും..
https://www.facebook.com/Malayalivartha



























