Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

സർക്കാർ സർവീസിൽ നിന്നും വിരമിക്കാൻ 2 മാസം മാത്രം ബാക്കി..! സർക്കാർ ശമ്പളം മതിവരാതെ ക്ലിനിക്കിൽ സ്വകാര്യ പ്രാക്ടീസും...വേദന സഹിക്കവയ്യാതെ രോഗി പരാതി പറഞ്ഞപ്പോഴാണു 3000 രൂപയുമായി ഓട്ടുപാറയിലെ ക്ലിനിക്കിലെത്താൻ ആവശ്യപ്പെട്ടു പിന്നാലെ ആ കാര്യവും..അടുക്കളവരെ മാന്തി കട്ടിലിലെ രഹസ്യ അറയിൽ കൂടുങ്ങി..!പണം മാത്രം അല്ല കൂടെ അതും വേണം ഡോക്ടറിന്

12 JULY 2023 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

സർക്കാർ സർവീസിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. ഷെറി ഐസക്കിന്റെ (59) വിജിലൻസ് പിടികൂടിയത്. അസ്ഥിക്ക് പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയ നടത്താൻ കൈക്കൂലി ചോദിച്ചതോടെയാണ് ഡോ. ഷെറി കുടുങ്ങിയത്. ഇയാളൂടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘവും ഞെട്ടി. വീട്ടിൽനിന്നു കണ്ടെടുത്തത് 15.20 ലക്ഷം രൂപയാണ്.

 

 

 

മുളങ്കുന്നത്തുകാവ് ഹൗസിങ് ബോർഡ് സമുച്ചയത്തിലെ വാടകവീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കിടക്കയുടെ ഉള്ളിലും താഴെയുമായാണു പണം ഒളിപ്പിച്ചിരുന്നത്. വീട്ടിൽ പണം സൂക്ഷിച്ചിട്ടില്ലെന്നു വാദിച്ചു റെയ്ഡിനോടു ഡോക്ടർ സഹകരിക്കാതെ പിടിച്ചുനിന്നെങ്കിലും കിടക്ക നീക്കിയപ്പോൾ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു.

 

 

ഓട്ടുപാറയിലെ ക്ലിനിക്കിൽ സ്വകാര്യ പ്രാക്ടീസിനിടെ ഇന്നലെ നാലിനാണ് ഡോ. ഷെറിയെ പിടികൂടിയത്. അപകടത്തിൽ കയ്യിലെ അസ്ഥിക്കു രണ്ടിടത്തു പൊട്ടലേറ്റ് മെഡിക്കൽ കോളജിലെ ട്രോമാ കെയർ സെന്ററിലെത്തിയ ആലത്തൂർ കിഴക്കുംചേരി സ്വദേശിനിയായ യുവതിയോടു കൈക്കൂലി ചോദിച്ചതാണു സർവീസിൽനിന്നു വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ ഡോക്ടർ കുടുങ്ങാൻ കാരണം.

 

 

 

 

28ന് എത്തിയ യുവതിക്കു ശസ്ത്രക്രിയ നടത്തുന്നതിനു പകരം ഡോക്ടർ അവരെ ഓർത്തോ വാർഡിലേക്കു മാറ്റി. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതെ ശസ്ത്രക്രിയയ്ക്കു തയാറായി ഇരിക്കാൻ 3 തവണ ഡോക്ടർ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു രോഗി തയ്യാറെടുത്തെങ്കിലും 3 തവണയും ഡോക്ടർ ശസ്ത്രക്രിയ മാറ്റിവച്ചു. കൈക്കൂലി ആവശ്യപ്പെടാൻ വേണ്ടിയായിരുന്നു ഈ നീക്കം. വേദന സഹിക്കവയ്യാതെ രോഗി പരാതി പറഞ്ഞപ്പോഴാണു 3000 രൂപയുമായി ഓട്ടുപാറയിലെ ക്ലിനിക്കിലെത്താൻ ആവശ്യപ്പെട്ടത്. ഇതോടെയാണ് യുവതിയുടെ ഭർത്താവ് വിവരം വിജിലൻസിനെ അറിയിച്ചത്.

 

 

 

ഡിവൈഎസ്‌പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം നൽകിയ, ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ യുവതിയുടെ ഭർത്താവ് ക്ലിനിക്കിലെത്തി കൈമാറുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. ഡോക്ടർ പതിവായി കൈക്കൂലി വാങ്ങുന്നതായി വിവരമുണ്ടായിരുന്നതിനാൽ അതിവേഗം വാടകവീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 15,20,485 രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്. എറണാകുളത്തു സ്ഥിരതാമസമാക്കിയ ഡോക്ടർ വല്ലപ്പോഴുമാണ് വാടകവീട്ടിലെത്താറുള്ളൂ എന്നാണു വിവരം. ഡോക്ടറെ റിമാൻഡ് ചെയ്തു.

 

 

 

വീട്ടിലെത്തിയ ഡോക്ടർ പണം ഒളിപ്പിച്ച സ്ഥലം കണ്ട് വിജിലൻസും ഞെട്ടി. ഡോക്ടറുടെ കിടക്ക തുറന്നു പരിശോധിച്ച വിജിലൻസ് സംഘം കണ്ടത് 20 രൂപയുടേതു മുതൽ 2000 രൂപയുടേതു വരെയുള്ള കെട്ടുകൾ. 2000 രൂപയുടെ മാത്രം 40 നോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ കെട്ടുകളാണ് ഏറെയും. കിടക്കയ്ക്കു താഴെയും അലമാരയിലെ റാക്കുകളുടെ ഉള്ളിലും കെട്ടുകൾ കണ്ടെത്തി. പണം പൊതിഞ്ഞു കൊടുക്കാൻ ആളുകൾ ഉപയോഗിച്ച കവറുകളും ഏറെയുണ്ടായിരുന്നു. പൊട്ടിക്കാത്ത കവറുകളിലുള്ള നോട്ടുകളുമേറെ. 50, 100, 200 രൂപാ നോട്ടുകൾ കെട്ടുകളാക്കി തിരിച്ച് ഇവ റബർ ബാൻഡിട്ടു സൂക്ഷിച്ചിരുന്നു.

 

 

 

നാളുകളായി ഇവ എടുക്കാതിരുന്നതിനാൽ റബർ ബാൻഡും കുറെയധികം നോട്ടുകളും ദ്രവിച്ച നിലയിലായിരുന്നു. പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ വിജിലൻസ് സംഘത്തിന് ഏറെ സമയം വേണ്ടിവന്നപ്പോൾ സഹായവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നാട്ടുകാരുമെത്തി. നോട്ട് എണ്ണുന്ന മെഷീൻ എത്തിച്ചുകൊടുത്തത് ഇവരാണ്. മുഴുവൻ നോട്ടും 2 തവണ എണ്ണിത്തിട്ടപ്പെടുത്തി.

 

 

അതേസമയം 3000 രൂപ കൈക്കൂലി വാങ്ങിയതിനു പുറമേ രോഗിയുടെ ഭർത്താവിനോടു തന്റെ വീട്ടിലെ ചില ജോലികൾ കൂടി ചെയ്തുതരാനും ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. എസി മെക്കാനിക്കും പുല്ലുവെട്ടു തൊഴിലാളിയുമാണു യുവതിയുടെ ഭർത്താവ്. ഇക്കാര്യം ചോദിച്ചു മനസ്സിലാക്കിയ ശേഷമാണു വീട്ടിലെ എസിക്കു തകരാർ ഉണ്ടെന്നും സൗജന്യമായി നന്നാക്കി നൽകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടത്. നിസ്സഹായനായ പരാതിക്കാരൻ ഇതു സമ്മതിക്കുകയായിരുന്നു.

 

 

 

ഇൻസ്‌പെക്ടർമാരായ പ്രദീപ് കുമാർ, സുരേഷ് ബാബു, എസ്‌ഐ ജയകുമാർ, സിപിഒമാരായ വിബീഷ്, സൈജു സോമൻ, അരുൺ സന്ധ്യ, സിന്ധു എന്നിവർ ഉൾപ്പെട്ട വിജിലൻസ് സംഘമാണു കൈക്കൂലിക്കാരനായ ഡോക്ടറെ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (12 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (28 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (46 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (54 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

Malayali Vartha Recommends