Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ടം, കുതിരപ്പന്തയം, എന്നിവയ്ക്ക് 28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തും....കേരളം ആദ്യം ഭയന്നു...ചൂതാട്ടത്തിന്റെ പരിധിയിൽ ലോട്ടറി ഉൾപ്പെടാത്തത് ആശ്വാസമായി.... ജി.എസ്.ടി പരാതികൾ തീർപ്പാക്കാൻ ട്രൈബ്യൂണൽ ബെഞ്ചുകൾ, എറണാകുളത്തും തിരുവനന്തപുരത്തും സ്ഥാപിക്കും....

12 JULY 2023 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

നമ്മുടെ സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് ലോട്ടറി, അതിൽ തൊട്ടു കളിച്ചാൽ പിന്നെ സർക്കാരിന്റെ സാമ്പത്തിക നിലയെ തന്നെ അത് തകർക്കും. എന്നാൽ ഇപ്പോൾ സർക്കാർ തത്കാലം രക്ഷപെട്ടിരിക്കുകയാണ്. സർക്കാർ പേടിച്ചത് സംഭവിച്ചില്ല, അല്ലായിരുന്നെങ്കിൽ പ്രധാനവരുമാന സ്രോതസ്സിനെ തന്നെ ബാധിച്ചേനെ.സ്വകാര്യാവശ്യത്തിന് ഇറക്കുമതി ചെയ്യുന്ന കാൻസർ മരുന്നായ ഡൈനുടക്‌സിമാബ്, അപൂർവ രോഗങ്ങൾക്കുള്ള മരുന്ന് എന്നിവയുടെ ജി.എസ്‌.ടി ഒഴിവാക്കി. ലക്ഷങ്ങൾ വിലയുള്ള മരുന്നുകളാണിവ. പ്രത്യേക ചികിത്സയുടെ ഭാഗമായ ഭക്ഷണത്തിനും (ഫുഡ് ഫോർ സ്‌പെഷ്യൽ മെഡിക്കൽ പർപ്പസ്) നികുതി ഒഴിവാക്കാൻ ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു.അതേസമയം ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തും. ചൂതാട്ടത്തിന്റെ പരിധിയിൽ ലോട്ടറി ഉൾപ്പെടാത്തത് കേരളത്തിന് ആശ്വാസമായി. ലോട്ടറിയും പരിധിയിൽ വരുമോയെന്ന് ആശങ്കയുണ്ടായിരുന്നെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

 

ഒന്നര വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഓൺലൈൻ ഗെയിമിനും ചൂതാട്ടത്തിനും നികുതിക്ക് തീരുമാനമായത്. ഇവയെ ഒഴിവാക്കണമെന്ന ഗോവ, സിക്കിം സംസ്ഥാനങ്ങളുടെ ആവശ്യം കൗൺസിൽ തള്ളി.2017 മുതലുള്ള ജി.എസ്.ടി പരാതികൾ തീർപ്പാക്കാൻ ട്രൈബ്യൂണൽ ബെഞ്ചുകൾ എറണാകുളത്തും തിരുവനന്തപുരത്തും സ്ഥാപിക്കും.ബെഞ്ചിൽ ഒരു ജുഡീഷ്യൽ അംഗവും മേഖലയിൽ പ്രവൃത്തി പരിചയമുള്ള ടെക്‌നിക്കൽ അംഗവുമുണ്ടാകും. ഇവരുടെ തിരഞ്ഞെടുപ്പ് നടപടികൾ ഉടൻ തുടങ്ങും.ജി.എസ്.ടി.എൻ വിവരങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ (പി.എം.എൽ.എ) ഭാഗമാക്കാനുള്ള കേന്ദ്ര നീക്കത്തെ കേരളമടക്കം എതിർത്തു. നികുതി വിവരങ്ങൾ ഇ.ഡി ദുരുപയോഗം ചെയ്യുമെന്ന വ്യാപാരികളുടെ ആശങ്കയാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ ദുരുപയോഗമുണ്ടാകില്ലെന്ന് നിർമ്മലാ സീതാരാമൻ ഉറപ്പു നൽകി. വിഷയത്തിൽ ഡൽഹി ധനമന്ത്രി അതിഷിയും നിർമ്മലയും തമ്മിൽ വാഗ്വാദമുണ്ടായി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട നികുതി തീരുമാനം മാറ്റിവച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60-40 അനുപാതത്തിൽ നികുതി വരുമാനം പങ്കിടണമെന്നും ജി.എസ്.ടി നഷ്‌ടപരിഹാരം തുടരണമെന്നും കേരളം ആവശ്യപ്പെട്ടു.സംസ്ഥാനങ്ങൾക്കുള്ളിൽ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള സ്വർണം കൊണ്ടുപോകാൻ അംഗീകൃത രേഖയോ, ഇ-വേ ബില്ലോ കർശനമാക്കണമെന്ന കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായ ഉപസമിതിയുടെ ശുപാർശ കൗൺസിൽ അംഗീകരിച്ചു. കർശനമാക്കുമെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ എത്ര രൂപവരെയുള്ള സ്വർണം കൊണ്ടുപോകാമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ ചെറുകിട കച്ചവടക്കാർ ഇല്ലാതാകുമെന്നും ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാട്ടി. സിനിമാ ഹാളിൽ നിന്നിള്ള ഭക്ഷണത്തിന് ജി.എസ്.ടി 5 ശതമാനമാക്കി. നിലവിൽ 18 ശതമാനം വേവിക്കാത്ത സ്നാക്ക് പാലറ്റുകൾ, ഫിഷ് സോലുബിൾ പേസ്റ്റ് നികുതി 5 ശതമാനമാക്കി സ്വകാര്യ മേഖലയിലെ ഉപഗ്രഹ വിക്ഷേപണത്തെ ജി.എസ്.ടി പരിധിയിൽ നിന്നൊഴിവാക്കി ഇമിറ്റേഷൻ സറി ത്രെഡുകളുടെ നികുതി നിരക്ക് 12 ൽ നിന്ന് 5 ശതമാനമാക്കിഎസ്.യു.വിക്ക് 22% സെസ്എസ്.യു.വികൾക്ക് 22ശതമാനം സെസ് തീരുമാനം കൗൺസിൽ അംഗീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (11 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (27 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (45 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (53 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

Malayali Vartha Recommends