അടുത്തുവച്ച് ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു; സംഭവം വയനാട്ടിൽ....ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ, മൊബൈൽ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി....

വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമല സ്വദേശി സിനാനിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തുവെച്ച് വിദ്യാർത്ഥി ഉറങ്ങുന്നതിനിടെ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഫോൺ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.ശബ്ദം കേട്ട് സിനാൻ ഉണർന്നപ്പോഴാണ് ഫോൺ തകർന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ഫോണിൽ നിന്ന് വീണ്ടും ശബ്ദം കേട്ടപ്പോൾ ഉടൻ വലിച്ചെറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. റെഡ്മി നോട്ട് 7 പ്രോ ഫോണാണ് പൊട്ടിത്തെറിച്ചത്. രണ്ട് വർഷം മുൻപായിരുന്നു ഫോൺ വാങ്ങിയതെന്ന് വിദ്യാർത്ഥി പറയുന്നു.ഇതിന് മുൻപ് തൃശൂരിലും കോഴിക്കോട്ടും മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചിരുന്നു.
തൃശൂരിൽ 76-കാരന്റെ പോക്കറ്റിൽ കിടിന്ന ഫോണായിരുന്നു പൊട്ടിത്തെറിച്ചത്.മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി ദാരുണാന്ത്യം. പട്ടിപ്പറമ്പ് കുന്നത്തുവീട്ടിൽ മുൻ പഞ്ചായത്തംഗം അശോക് കുമാർ- സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീ ആണ് മരിച്ചത്. തിരുവില്വാമലയിലാണ് സംഭവം. വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചുവെന്നാണ് റിപ്പോർട്ട്.തിരുവില്വാമല പുനർജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മുന്നാം ക്ളാസ് വിദ്യാർത്ഥിയാണ് ആദിത്യശ്രീ.
ചാർജ് ചെയ്യാൻ വച്ചിരിക്കുകയായിരുന്ന മൊബൈലിൽ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്.അതേസമയം വീടിനുള്ളിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തിൽ സംഭവത്തിൽ പഴയന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. .76 കാരന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണാണ് ചായ കടയില്‍ ഇരിക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്.ഐ ടെല്‍ എന്ന ചൈനീസ് കമ്പനിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഷര്‍ട്ടിന്റെ പോക്കറ്റ് പൂര്‍ണമായും കത്തിയെങ്കിലും ഉള്‍ള്ളില്‍ ബനിയന്‍ ധരിച്ചതിനാല്‍ ശരീരത്തില്‍ പൊള്ളലേറ്റില്ലെന്ന് ഏലിയാസ് വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ വര്‍ധിച്ചുവരുകയാണ്.
https://www.facebook.com/Malayalivartha



























