നിങ്ങള്‍ എന്തിനാണ് ഇപ്പോള്‍ ഇങ്ങോട്ടേക്ക് വന്നത്?’ എംഎല്‍എയുടെ കരണം പുകച്ച് ജനം..!കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പരമാവധി ശ്രമം നടത്തുമ്പോഴും സര്‍ക്കാരിന് ജനരോഷം അടക്കിനിര്‍ത്താനാവുന്നില്ല..!

പ്രളയജലത്തില്‍ മുങ്ങിനില്‍ക്കുകയാണ് ഹരിയാന. പരിഭ്രാന്തിയിലാണ് ജനങ്ങള്‍. കനത്ത മഴയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നതും. ഗഗ്ഗാര്‍ നദിയടക്കം നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പരമാവധി ശ്രമം നടത്തുമ്പോഴും സര്‍ക്കാരിന് ജനരോഷം അടക്കിനിര്‍ത്താനാവുന്നില്ല. പ്രളയ സാഹചര്യം വിലയിരുത്താനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് പ്രതിഷേധം അറിയിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്.
ജന്‍നായക് ജന്‍താ പാര്‍ട്ടിയുടെ എംഎല്‍എ ഈശ്വര്‍ സിങ്ങിനെയാണ് പൊതുമധ്യത്തില്‍ സ്ത്രീ മുഖത്തടിച്ചത്. നദികള്‍ കരകവിഞ്ഞൊഴുകുന്നതോടെ ജനങ്ങള്‍ അതിജീവനത്തിനായി പരക്കംപായുകയാണ്. അതിനിടെ ചെറിയ ചെക്ക് ഡാമുകള്‍ അടക്കം പൊട്ടുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഡാം തകര്‍ന്ന് വെള്ളം കയറിയ പ്രദേശത്താണ് എംഎല്‍എ സന്ദര്‍ശനത്തിനെത്തിയത്. ‘നിങ്ങള്‍ എന്തിനാണ് ഇപ്പോള്‍ ഇങ്ങോട്ടേക്ക് വന്നത്?’ എന്ന് ചോദിച്ചുകൊണ്ടാണ് സ്ത്രീ എംഎല്‍എയെ അടിച്ചത്.
ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നിന്നാണ് ഇവര്‍ അടുത്തേക്ക് വരുന്നതും അടിക്കുന്നതും. നിങ്ങള്‍ കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നുവെങ്കില്‍ ഡാം പൊട്ടില്ലായിരുന്നുവെന്ന് ആക്രോശിച്ചുകൊണ്ടാണ് ആ സ്ത്രീ തന്നെ അടിച്ചത്, അവരോട് ഇതൊരു പ്രകൃതി ദുരന്തമാണെന്ന് പറഞ്ഞു മനസ്സിലാക്കുകയായിരുന്നു താന്‍ ചെയ്തതെന്ന് എംഎല്‍എ പിന്നീട് പറഞ്ഞു. അവര്‍ക്കെതിരെ നിയമനടപടിക്കില്ലെന്നും താന്‍ അവരോട് ക്ഷമിച്ചുവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ അപകടനിലയും കടന്ന് യമുന നദി കവിഞ്ഞൊഴുകുന്നു. റോഡിലേയ്ക്കും വീടുകളിലേയ്ക്കും കടകളിലേയ്ക്കും വെള്ളം കയറുകയാണ്. യമുന ഖാദര്‍ രാം മന്ദിറിന് സമീപം 200ല്‍അധികം േപര്‍ കുടുങ്ങിക്കിടക്കുകയാണ്. കശ്മീരി ഗേറ്റിലേക്കുള്ള റോഡിലേക്ക് വെള്ളം എത്തി. ഭൈറോണ്‍ മാര്‍ഗിലും വെള്ളം കയറി. മജ്നു കാ ടിലയില്‍ വീടുകളിലും കടകളിലും വെള്ളം കയറി. ജലനിരപ്പ് അപകടനിലയില്‍നിന്ന് മൂന്നുമീറ്റര്‍ ഉയര്‍ന്ന്് 208.13 മീറ്ററിലെത്തി. 44 വര്‍ഷത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്. 8 മണിക്കും 10 മണിക്കും ഇടയില്‍ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. രണ്ടുമണിയോടെ ജലനിരപ്പ് താഴുമെന്ന് കേന്ദ്ര ജലകമ്മിഷന്‍ അറിയിച്ചു
ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതോടെയാണ് യമുനാ നദി ഡൽഹിയിൽ കരകവിഞ്ഞത്. 1978ന് ശേഷം ഇതാദ്യമായാണ് യമുനാ നദിയിലെ ജലനിരപ്പ് 207 അടിക്ക് മുകളിൽ ഉയരുന്നത്. 207.66 അടിയാണ് നിലവിൽ യമുനയിലെ ജലനിരപ്പ്. യമുനയ്‌ക്ക് സമീപം താമസിക്കുന്ന കർഷകർ ഉൾപ്പടെയുള്ളവരെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
സ്ഥിതി സങ്കീർണമായ സാഹചര്യത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. മന്ത്രിമാർ, മേയർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനാണ് ജനങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ നിർദേശം. ഡൽഹി സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഹിമാചൽപ്രദേശിൽ നിന്ന് ഹരിയാനയിലേയ്‌ക്ക് വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കുറച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. യമുനയിലെ ജലനിരപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും.
https://www.facebook.com/Malayalivartha



























