ലക്ഷങ്ങൾ മുടക്കി പിഡബ്ല്യുഡി അറ്റകുറ്റപ്പണി നടത്തിയ റോഡുകൾ...തകർന്ന് തരിപ്പണമായി...ഇളകി മാറിയ ടാറിൽ തെന്നി വീണ്, ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവ്...കരാറുകാരനെ കൊണ്ട് തന്നെ റോഡുകൾ നന്നാകുമെന്ന് അധികൃതർ...

മഴക്കാലം ആയോണ്ട് തകൃതിയായി തന്നെ പലയിടത്തും റോഡ് പണിയൊക്കെ നടത്തി.പണി നടത്തുന്നു, അത് കഴിഞ്ഞു ഓടി പിടഞ്ഞു വന്നു നടന്നു ഉദ്ഘടനം ചെയുന്നു . ആകെ തിക്കും തിരക്കുമാണ് , പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്. എന്നാൽ അവിടുന്നു ഒരുമാസം കഴിയുമ്പോഴേക്കും റോഡിന്റെ സ്ഥാനത്ത് റോഡ് കാണാൻ സാധിക്കില്ല എന്ന് മാത്രം . ഇതിനെയാണ് ചെയുന്ന പണി മര്യാദക് ചെയ്യന്ന അറിയില്ല എന്ന് പറയുന്നത് . ഇതിപ്പോൾ പത്തനംതിട്ടയിലാണ് സംഭവം. പൊതുമരാമത്ത് വകുപ്പ് പത്തനംതിട്ടയിൽ ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയ അഞ്ച് റോഡുകൾ തകർന്നു തുടങ്ങി. ഇളകി മാറിയ ടാറിൽ തെന്നി വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായി. പത്തനംതിട്ട മല്ലപ്പള്ളി മേഖലയിലാണ് പ്രതിസന്ധി. റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിലാണ് റോഡുകൾ അറ്റകുറ്റപ്പണി നടത്തിയതെന്നും അതിനാൽ കരാറുകാരനെ കൊണ്ട് തന്നെ റോഡുകൾ നന്നാക്കുമെന്നും പിഡബ്ല്യുഡി അധികൃതർ പറയുന്നു.
പത്തനംതിട്ട നഗരത്തെയും പ്രാന്ത പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അഞ്ച് റോഡുകളിലാണ് ദുരവസ്ഥ. ഈ റോഡുകൾ ചൂല് കൊണ്ട് തൂത്ത് വൃത്തിയാക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ടാർ ഇളകി മാറി റോഡ് ഉരുളൻ കല്ലുകൾ കൊണ്ട് നിറഞ്ഞതോടെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. അറ്റകുറ്റപ്പണി നടത്തിയ മല്ലപ്പള്ളി - ബ്ലോക്ക് പടി റോഡ്, പടുവേൽക്കുന്ന് - നെല്ലിമൂട് റോഡ് തുടങ്ങി അഞ്ചോളം റോഡുകളാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ തകർന്നത്.പലയിടത്തായി അപകടത്തിൽ പെട്ട് പരിക്കേറ്റവർ നിരവധിയാണ്. അതേസമയം റണ്ണിംഗ് കോൺട്രാക്ട് വ്യവസ്ഥയിലാണ് കരാറുകാരൻ അറ്റകുറ്റപ്പണി നടത്തിയതെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ തന്നെ കരാറുകാരന്റെ ചെലവിൽ തന്നെ റോഡുകൾ ഉടൻ നന്നാക്കുമെന്നും മല്ലപ്പള്ളി പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.ഇതിപ്പോൾ വീണ്ടും നന്നാക്കി നൽകുമെന്ന് പറയുന്നു,
പക്ഷെ അതിനുള്ള സാഹചര്യം എന്തിനാണ് ഉണ്ടാക്കുന്നത്. ആദ്യമേ പണിയുമ്പോൾ തന്നെ നല്ല പണി അറിയാവുന്നവർക്ക് , അതിൽ നിന്നും അടിച്ചു മാറ്റാതെ പണിയെടുക്കാൻ അറിയാവുന്നവർക്ക് കൊടുത്തിരുന്നേൽ എത്രയോ നന്നായേനെ..ഇത് തന്നെയാണ് എല്ലായിടത്തും അവസ്ഥ. എത്ര അപകടങ്ങളാണ് ഇത്തരത്തിൽ റോഡുകളിൽ സംഭവിക്കുന്നത്. അവസാനം ബന്ധപ്പെട്ടവർ കൈയൊഴിയും , അനുഭവിക്കുന്നത് പാവം ജനം മാത്രം. തിരുവനന്തപുരത്തും ബണ്ട് തകർന്നു വീണിരുന്നു, ഒരു മാസം മുൻപ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പണി കഴിപ്പിച്ച റോഡാണ് തകർന്നത്,ഇതാണ് പറഞ്ഞത് എല്ലായിടത്തും ഇത് നടക്കുന്നുണ്ടെന്ന് ,
പക്ഷെ മന്ത്രിയെ മാത്രം കുറ്റപ്പെടുത്തുകയല്ല. പക്ഷെ ഇതിന്റെ ചുമതല വഹിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസ് ആണ് , അപ്പോൾ ബന്ധപ്പെട്ട കിടക്കുന്ന ഉദ്യോഗസ്ഥര്ക്ക് തന്നെയാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ,മന്ത്രി ആണെങ്കിൽ മിന്നൽ മന്ത്രി എന്നും, ഉദ്യോഗസ്ഥരെ വരച്ച വരയിൽ നിർത്തുന്ന മന്ത്രിയെന്നൊക്കെ അല്ലെ പറയാറുള്ളത്.പിന്നെ അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഇത്തരം അനാസ്ഥക്ക് ഒരു പരിധി വരെ മന്ത്രി തന്നെയാണ് കാരണം, ഇതെല്ലം ഇനിയും ആവർത്തിക്കാതെ , എത്രയും പെട്ടന്ന് പരിഹരിക്കണം എന്നെ പറയാൻ ഉള്ളു.
https://www.facebook.com/Malayalivartha



























