സാറെ അവധി വേണം; ശമ്പളമില്ല.. തൂമ്പാപണിക്ക് പോകാനാ; വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ.... തൃശൂർ ചാലക്കുടി ഡിപ്പോയിലാണ് സംഭവം.... ഗതികേടുകൊണ്ടാണ് പ്രതിഷേധിച്ചതെന്നും അവധിക്കത്ത് താൻ തിരികെ വാങ്ങിയെന്നും ഡ്രൈവർ...

'ശമ്പളമില്ല, കൂലിപ്പണിക്ക് പോകാൻ മൂന്ന് ദിവസത്തെ അവധി തരണം';ഈ പറയുന്നത് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്. ഇന്ന് സർക്കാർ ജോലിക്ക് വലിയ ഡിമാൻഡ് ഉള്ള സമയത്താണ് . ഒരുങ്ങി സർക്കാർ ഉദ്യോഗസ്ഥൻതന്നെ കരഞ്ഞു നിലവിളിച്ചു ഇങ്ങനെ കിടന്നു പറയുന്നത്.വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ രംഗത്ത് വരികയാണ് ഇവിടെ. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവർ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല, ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളാന്‍ കാരണം.
സാമ്പത്തിക പ്രതിസന്ധിയിലൂടെ പൊയ്‌ക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലതവണ ഇത് തെറ്റി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈ മാസം ഇതുവരെ ശമ്പളം നല്‍കിയിട്ടുമില്ല. കഴിഞ്ഞ വര്‍ഷവും ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വൈകിയിരുന്നു.ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് മാനേജ്മെന്റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു.
രണ്ട് മാസത്തെ പെന്‍ഷനും കൊടുത്ത് തീര്‍ക്കാനുണ്ട്. കെഎസ്ആര്‍ടിസിയും ധന, സഹകരണ വകുപ്പുകളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കി വരുന്നത്. ജൂണിലാണ് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നത്. ഇത് വൈകിയതാണ് പെന്‍ഷനും മുടങ്ങാന്‍ കാരണം.കെഎസ്ആര്‍ടിസിയും ധന, സഹകരണ വകുപ്പുകളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കിവരുന്നത്. ജൂണിലാണ് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നത്. ഇത് വൈകിയതാണ് പെന്‍ഷനും മുടങ്ങാന്‍ കാരണം.കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്ക് പെൻഷനുമില്ല. എട്ടാം തീയതി ആയിട്ടും ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു പോലും വിതരണം ചെയ്തിട്ടില്ല. സർക്കാരിൽ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. അതേസമയം, വിരമിച്ച 42000 പേർക്ക് രണ്ടുമാസത്തെ പെൻഷൻ കുടിശികയാണ്. ജൂൺ മാസത്തെ പെൻഷൻ നൽകാത്തതിന് അധികൃതർക്ക് വ്യക്തമായ കാരണമില്ലെന്നിരിക്കെ, ജൂലൈ മാസത്തെ പെൻഷൻ അനന്തമായി നീളുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
പെൻഷൻ വിതരണത്തിന് സഹകരണവകുപ്പുമായി വാർഷിക കരാർ ഒപ്പിടാത്തതാണ് പ്രതിസന്ധിയായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷവും സമാനമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വൈകിയിരുന്നു. ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് മാനേജ്മെന്റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് മാസത്തെ പെന്‍ഷനും കൊടുത്ത് തീര്‍ക്കാനുണ്ട്. അത്തരം പ്രതിസന്ധികൾ നിൽക്കുമ്പോൾ പിന്നെ എങ്ങനെയാണ് ഉദ്യോഗസ്ഥർ പ്രതിഷേധിക്കാതെ ഇരിക്കുന്നത്, പറയാൻ സർക്കാർ ജോലി ഉണ്ടെങ്കിലും കൈയിൽ ഒന്നും കിട്ടുന്നില്ലെന്ന മാത്രം , അതാണ് അവസ്ഥ. ഏതായാലും ഇനിയും പ്രതിഷേധങ്ങൾ ഉയർന്നു കൊണ്ടേ ഇരിക്കും..
https://www.facebook.com/Malayalivartha



























