അസഭ്യം പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഉറങ്ങിക്കിടന്ന സ്മിതാകുമാരിയെ പാത്രം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി: സജിത മേരിയെ കുടുക്കിയത് അന്തേവാസിയുടെ മൊഴി....

പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ശാസ്താംകോട്ട സ്വദേശി സ്മിതാകുമാരിയെ മറ്റൊരു അന്തേവാസിയായ സജിത മേരിയാണ് കൊലപ്പെടുത്തിയത്. അസഭ്യം പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഉറങ്ങിക്കിടന്ന സ്മിതയെ പാത്രം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. സജിത മേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ സന്ധ്യ നല്‍കിയ മൊഴിയാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ നവംബര്‍ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
സ്മിതാകുമാരിയുടെ മരണം ക്രൂര മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദ്ദനത്തില്‍ സ്മിതയുടെ തലയോട്ടിയും തലച്ചോറും തകര്‍ന്നു. രക്തക്കുഴലുകള്‍ പൊട്ടി. ആന്തരിക ഭാഗങ്ങളിലും മാരകമായ ക്ഷതമേറ്റിട്ടുണ്ട്. തലയുടെ മധ്യഭാഗത്തുകൂടി മൂക്കിന്റെ ഭാഗം വരെയും ആഴത്തില്‍ മുറിവുണ്ട്. കൈകാലുകളിലും പരുക്കുകള്‍ ഉണ്ട്. മുട്ടുകള്‍ അടികൊണ്ട് പൊട്ടിയതായും ശരീരത്തിന്റെ പിന്‍ഭാഗത്ത് മുറിവുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സര്‍ജന്‍ ഡോ എംഎം സീമ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നവംബര്‍ 29ന് വൈകുന്നേരമാണ് സ്മിതയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്മിതയെ രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞ് ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലെത്തിയെങ്കിലും ഇവരെ കാണാന്‍ സമ്മതിച്ചില്ല. ഇതിനിടെ സ്മിതയ്ക്ക് മര്‍ദ്ദനമേറ്റെന്ന ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തിയതോടെ പൊലീസ് അന്വേഷണം നടത്തി. രോഗിയെ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഈ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ബന്ധുക്കളുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു.തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. നവംബർ 29ന് വൈകുന്നേരമാണ് സെല്ലിൽ സ്മിതാകുമാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
വീട്ടില്‍വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്മിതാകുമാരിയെ ഞായാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ചത്. വാര്‍ഡില്‍ ചികില്‍സയിലായിരുന്ന സ്മിതാ കുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതിനേത്തുടര്‍ന്ന് ഇവരെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റി എന്നായിരുന്നു അധികൃതർ അന്ന് നൽകിയ വിശദീകരണം.
സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ട സ്മിതാകുമാരിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റതായി കണ്ടെത്തിയത്. രണ്ട് തവണ സ്മിതാകുമാരി പേരൂര്‍ക്കടയില്‍ ചികില്‍സ തേടിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവ് കാരണം രോഗികൾക്ക് വേണ്ട പരിചരണം കിട്ടുന്നില്ലെന്ന ആക്ഷേപവും ഇതിനിടെ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha



























