ജോസഫ് മാഷിന് വീട്ടാനുള്ള കണക്ക് മുന്നേ കേന്ദ്രം വീട്ടി;പിഎഫ്‌ഐയുടെ പത്തിനോക്കി അടിച്ചു,പോപ്പുലര്‍ഫ്രണ്ടിനെ തൊട്ടപ്പോള്‍ പൊള്ളിയ ചിലരുണ്ട്,കലാലയങ്ങളിലേക്കും പടര്‍ന്ന് വിപത്തായ് മാറിയ PFI,ഒടുവില്‍ അടിവേരിളക്കി കേന്ദ്രം

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ഇന്‍സിഡന്റുകള്‍ വ്യക്തമാക്കിയിരുന്നു. ഒന്ന് അഭിമന്യു കൊലക്കേസ് രണ്ട് പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്. ഇതില്‍ രണ്ടിലും പോപ്പുലര്‍ഫ്രണ്ടിന്റെ കൈയ്യാണുള്ളത്. ഇന്നിപ്പോള്‍ കൈവെട്ട് കേസിലെ വിധി വന്നു, എന്നാല്‍ പ്രതി എവിടെ?. പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ അശമന്നൂര്‍ മുണ്ടശ്ശേരി വീട്ടില്‍ സവാദ് ഇപ്പോഴും കാണാമറയത്ത്. അപ്പോഴും ഒന്നുണ്ട് പറയാന്‍ പിഎഫ്‌ഐ എന്ന തീവ്ര സംഘത്തിന്റെ കടയ്ക്കല്‍ വെട്ടിയില്ലെ കേന്ദ്ര സര്‍ക്കാര്‍. പത്തി നോക്കിയാണ് അടികിട്ടിയത്.
പലരൂപത്തില്‍ പല ഭാവത്തില്‍ പിഎഫ്‌ഐ അവതരിച്ചു. പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. കോളേജുകളില്‍ എംഎസ്എഫ്,ക്യാമ്പസ് ഫ്രണ്ട് എന്നീ പേരുകളില്‍. തീവ്ര മുഖം ആയതുകൊണ്ട് ഇടതും വലതും പരസ്യമായ് കൈകൊടുത്തില്ല, എന്നാല്‍ വോട്ട് കച്ചവടത്തിന് രഹസ്യമായ് കൈകൊടുത്ത ചരിത്രം ഉണ്ട്. ഇതിപ്പോള്‍ പറയാന്‍ കാരണം, അഭിമന്യു കേസില്‍ പുറത്ത് നിന്നുള്ള പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ കയറിയെന്ന് പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കൈവെട്ട് കേസിലും കോളേജില്‍ നടന്ന സംഭവത്തില്‍ പുറത്ത് നിന്നുള്ള പോപ്പുലര്‍ഫ്രണ്ട് ഇടപെട്ടു. ഇങ്ങനെ ഇവരുടെ തീവ്ര മുഖം കലാലയങ്ങളിലേക്കും പടര്‍ന്നിരുന്നു. എന്നാല്‍ കടയ്ക്കല്‍ കത്തിവെച്ചു കേന്ദ്ര സര്‍ക്കാര്‍.
തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന വേഗത്തിലായതു പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിനുശേഷമായിരുന്നു. ഈ സംഭവം പി.എഫ്.ഐക്കാര്‍ ആഘോഷമാക്കിയപ്പോള്‍ സംഘടനയുടെ അന്ത്യം കുറിക്കുന്ന നടപടിയാകുമെന്ന് അന്നവര്‍ അറിഞ്ഞില്ല. നിരോധന ഉത്തരവില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതും അഭിമന്യു, സഞ്ജിത്ത്, നന്ദു കൊലപാതകങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. നിരോധനത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നാണു കൈവെട്ട് കേസില്‍ ഇരയായ പ്രഫ. ടി.ജെ. ജോസഫ് അന്നു പ്രതികരിച്ചത്. താന്‍ ഇരയാണെന്നും നിരോധനത്തെക്കുറിച്ചു രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയട്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കൈവെട്ടുകേസിനെ തുടര്‍ന്നുള്ള പി.എഫ്.ഐയുടെ ഒരോനീക്കവും ഇന്റലിജന്‍സും റോയും സൂക്ഷ്മമായി നിരീക്ഷിച്ചു. വ്യത്യസ്ത കാറ്റഗറിയില്‍പ്പെടുത്തി പ്രവര്‍ത്തകരുടെ ലിസ്റ്റ് തയാറാക്കി.കേരളത്തില്‍ രൂപം കൊണ്ട് രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു പോപ്പുലര്‍ ഫ്രണ്ടിനെ ഏറെ തെളിവുകള്‍ ശേഖരിച്ച ശേഷമാണു കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
കൈവെട്ടുകേസ് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി. ഭീകരവാദം തടയല്‍ സംബന്ധിച്ചു ഇന്ത്യ പങ്കെടുത്ത ഉച്ചകോടികളിലും വിഷയം കടന്നുവന്നു. ഇതോടെയാണു കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെ ഭീകര സംഘടനകള്‍ക്കുമായി പി.എഫ്.ഐയുടെ പ്രവര്‍ത്തകര്‍ക്കു ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി അവകാശപ്പെടുന്നു. പുറമേ ജനാധിപത്യം പറയുകയും പിന്നാമ്പുറങ്ങളിലൂടെ ഭീകരപ്രവര്‍ത്തനവുമാണു പി.എഫ്.ഐയുടെ രീതിയെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഒരു പദ്ധതി എക്‌സിക്യൂട്ട് ചെയ്താല്‍പ്പിന്നെ അത് നടപ്പാക്കാന്‍ പലയിടത്താണ് ചര്‍ച്ചകള്‍ നടക്കുന്നത്. സംഭവം നടത്തി നിമിഷ നേരം കൊണ്ട് പ്രതികള്‍ സംസ്ഥാനം വിടുന്നു പിന്നീട് വിദേശത്തേക്ക്. ഇവരെ സേഫാക്കാന്‍ പുറത്ത് നിന്നുള്ള ഒരു സംഘത്തിന്റെ സഹായം തന്നെ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. വിദേശത്ത് നിന്നടക്കം പിഎഫ്‌ഐക്ക് വേണ്ട് വരുന്നുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ പത്തിനോക്കിയാണ് അടിച്ചത്. ഇനി അതിന്റെ ആശയം പോലും അവേശിക്കരുത്.
https://www.facebook.com/Malayalivartha



























