റോഡിലൂടെ ആണോടാ ആംബുലന്‍സ് ഓടിക്കുന്നത്;പോലീസിന് തലയ്ക്ക് വെളിവില്ലാണ്ടായി,മന്ത്രി ശിവന്‍ കുട്ടിയുടെ ഷോ കണ്ട് കലിതുള്ളി ജനം,ആംബുലന്‍സ് ഇടിച്ച് തെറുപ്പിച്ചിട്ട് പോലീസിന് മുറുമുറുപ്പ്,ഇതെന്താ വെള്ളിരിയ്ക്കാ പട്ടണമോ?

മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നു. അതെന്താ പോലീസെ കേരളത്തിലെ റോഡുകളിലൂടെ മന്ത്രിമാര്‍ മാത്രം പോയാല്‍ മതിയോ. മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഒരു ആംബുലന്‍സ് ഇടിച്ച് തെറുപ്പിച്ചതും പോര എന്നിട്ടിപ്പോള്‍ ഡ്രൈവറുടെ മെക്കിട്ട് കേറുന്നു. മുതലപ്പൊഴിയില്‍ മാത്രമല്ല റോഡിലും ഇറങ്ങി ഷോ തുടങ്ങിയിട്ടുണ്ട് മന്ത്രി ശിവന്‍കുട്ടി. കൂട്ടിന് പിണറായി പോലീസും. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ വെച്ച് മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സ് ഇടിച്ച് തെറുപ്പിച്ചത്. അതിന്റെ വീഡിയോ സഹിതം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണ്. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് പുറത്ത് വന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. എന്നിട്ടും മുറുമുറുപ്പ് പോലീസിന്. ഇപ്പോള്‍ ആംബുലന്‍സ് ഡ്രൈവറെ കേസില്‍ കുടുക്കാനാണ് നോക്കുന്നത്.
പോലീസ് തനി ഗുണ്ടായിസമാണ് കാണിക്കുന്നത്. ഡ്രൈവര്‍ സംഭവത്തെക്കുറിച്ച് പറയുന്നത് നമുക്കൊന്ന് നോക്കാം. തന്നെ പ്രതിയാക്കാന്‍ നീക്കമെന്നാരോപിച്ച ് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്ത്. കേസ് കൊടുക്കാന്‍ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലിസ് ആക്ഷേപിച്ചു. സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചു. കുപ്പത്തൊട്ടിയില്‍ കളയാന്‍ പറഞ്ഞു. മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും ചോദിച്ചു. ആശുപത്രിയില്‍ ആയതിനാല്‍ സഹോദരന്‍ സന്തോഷാണ് സ്റ്റേഷനില്‍ പോയതെന്ന് നിതിന്‍ വ്യക്തമാക്കി. പരാതിയുമായി രോഗിയുടെ ഭര്‍ത്താവും രംഗത്തുവന്നു. വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണ്. പൊലീസ് സിഗ്‌നല്‍ പ്രകാരമാണ് ആംബുലന്‍സ് കടത്തിവിട്ടത്. സൈറന്‍ മുഴക്കിയിരുന്നെന്നും ആംബുലന്‍സില്‍ ഉണ്ടായിരുന്ന അശ്വകുമാര്‍ പറഞ്ഞു. മന്ത്രി സ്വന്തം കാര്യം നോക്കി പോയി. അടുത്തേക്ക് വരാനുള്ള മനസ് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നു എന്ന പോലീസിന്റെ ചോദ്യം കേട്ടാല്‍ തോന്നും മന്ത്രിമാര്‍ക്ക് മാത്രം ഉള്ളതാണ് റോഡെന്ന്. പണ്ട് മേല്‍ജാതിക്കാര്‍ കടന്ന് പോകുമ്പോള്‍ കീഴാളന്മാര്‍ ആ വഴിക്കൂടെ വരാന്‍ പാടില്ലെന്ന നിയമം ഉണ്ടായിരുന്നല്ലോ. ആ സമ്പ്രദായം വീണ്ടും ഉടലെടുത്തോ എന്തോ. അതും പാവപ്പെട്ടവന്റെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്നെ. പാവപ്പെട്ടവന്റെ പാര്‍ട്ടിയിലെ നേതാക്കന്മാരുടെ തനിനിറമാണ് ഈ പുറത്ത് വരുന്നത്. പിന്നെ അപകടം ഉണ്ടായിട്ട് തിരിഞ്ഞ് പോലും നോക്കാതെ മന്ത്രി കടന്ന് പോയി. ഒരപകടം ഉണ്ടായാല്‍ അവരെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്ന് പറയുന്ന ടീംസ് തന്നെ തിരിഞ്ഞ് നോക്കാതെ പോയത്. അവരെ ആശുപത്രിയിലെത്തിച്ച് മാതൃക കാണിക്കേണ്ടവരാണ് ഇങ്ങനെ കാണിക്കുന്നത്. അല്ല മന്ത്രിമാരുടെ വാഹനങ്ങളും അകമ്പടി വാഹനങ്ങള്‍ക്കും വേഗപരിധി ഒന്നും ഇല്ലേ. അതോ തോന്നുംപോലെ അങ്ങ് പോകാമെന്നാണോ. നിരത്തിലൂടെ പാഞ്ഞാണ് പോക്ക്. ഇതൊന്നും എഐ ക്യാമറയില്‍ പതിയുന്നില്ലേ. സീറ്റ് ബെല്‍റ്റും ഇടില്ല അവര്‍ക്ക് എന്തും കാണിക്കാം. റോഡ് തറവാട് സ്വത്താണല്ലോ. മന്ത്രിയുടെ വാഹനത്തിനും അകമ്പടി വാഹനത്തിനും എതിരെ കേസെടുക്കുമോ പോലീസ്. അതോ ഇവര്‍ക്ക് അടുപ്പിലും ആകാമെന്നാണോ നിയമം. കഴിഞ്ഞദിവസം പുറത്ത് വന്ന ഒരു വാര്‍ത്ത നിങ്ഹല്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. മന്ത്രിമാരുടെ വാഹനങ്ങളിലും അകമ്പടി പോകുന്ന വാഹനങ്ങളിലും ഒരെണ്ണം സീറ്റ് ബെല്‍റ്റ് ഇടില്ല. അതിന്റെ വീഡിയോ സഹിതം പുറത്ത് വന്നിരുന്നു. കൊടിവെച്ച കാറുകള്‍ക്ക് എന്ത് അഴിഞ്ഞാട്ടത്തിനുമുള്ള ലൈസന്‍സ് ഉണ്ട്. നിയമങ്ങളൊക്കെ ഇന്നാട്ടിലെ സാധാരണക്കാരന് മാത്രം ബാധകം.
സംഭവത്തില്‍ കേസെടുക്കാതെ പോലീസ് ഒളിച്ച് കളിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് അലര്‍ജിയുണ്ടായ രോഗിയുമായി നെടുമന്‍കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകും വഴി പുലമന്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ നെടുമന സ്വദേശി നിതിന്‍ , ഓടനാവട്ടം സ്വദേശി അശ്വകുമാര്‍ , ഭാര്യ ദേവിക , ബന്ധു ഉഷകുമാരി , ശൂരനാട് സ്റ്റേഷനിലെ പോലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജു ലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ദേവികയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിക്കാതിരുന്ന പുലമണില്‍ പോലീസാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതിനിടയിലായിരുന്നു അപകടം. നാട്ടുകാരും പോലീസും സമയോചിതമായി ഇടപെട്ട് ആംബുലന്‍സ് പെട്ടെന്ന് ഉയര്‍ത്തിയതിനാല്‍ ആളപായം ഒഴിവായി. തിരുവനന്തപുരം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ പൊലീസിന്റെ സിഗ്‌നല്‍ കാത്ത് കിടക്കുമ്പോള്‍ ആംബുലന്‍സ് വരുന്നത് ശ്രദ്ധിക്കാതെ മന്ത്രിയുടെ വാഹനം തെറ്റായ ദിശയില്‍ കടത്തിവിട്ടപ്പേഴാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha



























