ജാഗ്രത തുടരുന്നു.... രാജ്യ തലസ്ഥാനം പ്രളയക്കെടുതിയില്‍, ചെങ്കോട്ട അടച്ചു..... യമുനാ നദിയിലെ ജലനിരപ്പ് അപകടരേഖയ്ക്കും മുകളിലായതോടെ രാജ്യ തലസ്ഥാനം പ്രളയക്കെടുതിയിലായി..... നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി, ഗതാഗതസ്തംഭനം

ജാഗ്രത തുടരുന്നു ... രാജ്യ തലസ്ഥാനം പ്രളയക്കെടുതിയില്‍, ചെങ്കോട്ട അടച്ചു..... യമുനാ നദിയിലെ ജലനിരപ്പ് അപകടരേഖയ്ക്കും മുകളിലായതോടെ രാജ്യ തലസ്ഥാനം പ്രളയക്കെടുതിയിലായി..... നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറിയതോടെ ജനം കൂട്ടത്തോടെ തെരുവിലേക്കിറങ്ങുന്ന സാഹചര്യമാണ് മിക്ക സ്ഥലങ്ങളിലും. പലയിടത്തും മെട്രോകളും ബസുകളും ഉള്‍പ്പെടെയുള്ള ഗതാഗത സൗകര്യങ്ങള്‍ നിലച്ചു.
പ്രളയ ഭീഷണിയെ തുടര്‍ന്ന് ഞായറാഴ്ച വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. അടിയന്തര സേവനങ്ങളില്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷ കണക്കിലെടുത്ത് ചെങ്കോട്ട ഇന്ന് അടച്ചിടുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. ഇന്നും നാളെയും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകില്ല. സാഹചര്യം നോക്കിയാവും മറ്റന്നാള്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
യമുന നദി അപകടനില മറികടന്ന് ഒഴുകുന്നതിനെ തുടര്‍ന്ന് ചെങ്കോട്ടയിലെ റിങ് റോഡിലേക്ക് വെള്ളം എത്തിയിരുന്നു. പ്രളയ സാഹചര്യത്തെ തുടര്‍ന്ന് കശ്മേരെ ഗെയിറ്റിലെ കടകള്‍ ഞായറാഴ്ച വരെ അടച്ചിടും. വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മാറ്റി പാര്‍പ്പിക്കുകയാണ്.
റോഡ് മെട്രോ ഗതാഗതത്തെ വെള്ളപ്പൊക്കം ബാധിച്ചതോടെ ജാഗ്രതാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയ്ക്ക് ഞായറാഴ്ച വരെ അവധിയായിരിക്കുമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
"
https://www.facebook.com/Malayalivartha



























