Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വേരോട്ടം കുറഞ്ഞവയ്ക്ക് തന്ത്രം... ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി പ്രവര്‍ത്തനം ശക്തമാക്കുന്നു; മുതിര്‍ന്ന രാജ്യസഭാംഗങ്ങളെ ബി.ജെ.പി. സ്ഥാനാര്‍ഥികളാക്കി വിജയമുറപ്പിക്കാന്‍ നീക്കം; വേരോട്ടം കുറഞ്ഞ 160 മണ്ഡലങ്ങളില്‍ പുതിയ തന്ത്രങ്ങള്‍

14 JULY 2023 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ബിജെപി. മൂന്നാമതും മോദി ഭരണം ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞടുപ്പില്‍ വിജയസാധ്യത ഉറപ്പാക്കാനായി മുതിര്‍ന്ന രാജ്യസഭാംഗങ്ങളെ ബി.ജെ.പി. സ്ഥാനാര്‍ഥികളാക്കും.

രാജ്യസഭയില്‍ മികച്ച പ്രവര്‍ത്തനം നടത്തുകയും ഒന്നില്‍ക്കൂടുതല്‍ തവണ അംഗങ്ങളാവുകയും ചെയ്തവരെയാണ് പരിഗണിക്കുന്നത്. വിജയം ലക്ഷ്യമിടുന്നതിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. പാര്‍ട്ടിക്ക് വേരോട്ടം കുറഞ്ഞ 160 മണ്ഡലങ്ങളില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും തീരുമാനമുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖരായ രാജ്യസഭാംഗങ്ങള്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിക്കും.

രാജ്യസഭയില്‍ രണ്ടോ മൂന്നോ ടേം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന അംഗങ്ങളെ മത്സരിപ്പിക്കാനാണ് നീക്കം. നിലവില്‍ 14 രാജ്യസഭാംഗങ്ങള്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയവരാണ്. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മന്‍സുഖ് മാണ്ഡവ്യ, ഹര്‍ദീപ് സിങ് പുരി, ഭുപേന്ദ്ര യാദവ് തുടങ്ങിയവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും. ഇവരില്‍ പലരും സ്ഥാനാര്‍ഥികളാകും. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ മധുരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യുടെ മധുര അര്‍ബന്‍ മണ്ഡലം പ്രമേയം പാസാക്കിയിട്ടുണ്ട്. മധുര സ്വദേശിയാണ് നിര്‍മല.

അതേസമയം മുതിര്‍ന്ന രാജ്യസഭാംഗങ്ങളെ മത്സരിപ്പിക്കുമ്പോള്‍ വിജയ-പരാജയ സാധ്യതകള്‍ കൃത്യമായി വിലയിരുത്തണമെന്ന് സംസ്ഥാനതല നേതാക്കള്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014-ല്‍ അരുണ്‍ ജെയ്റ്റ്ലിയും 2019-ല്‍ ഹര്‍ദീപ് സിങ് പുരിയും അമൃത്‌സറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോട് പരാജയപ്പെട്ട മുന്‍ അനുഭവം കണക്കിലെടുക്കണമെന്ന് കേന്ദ്രനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുകയോ നേരിയവോട്ടിന് വിജയിക്കുകയോ ചെയ്ത 160 മണ്ഡലങ്ങളില്‍ പ്രത്യേക സമീപനം സ്വീകരിക്കണമെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിര്‍ദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്.

ഈ 160 സീറ്റുകളില്‍ ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാന്‍ കഴിയണമെന്ന് നഡ്ഡ പറഞ്ഞു. ലോക്സഭാ മണ്ഡലങ്ങളെ ക്ലസ്റ്ററായി തിരിച്ചാണ് ഇക്കുറി തന്ത്രങ്ങള്‍ നടപ്പാക്കുന്നത്. പഞ്ചായത്തുതല സമ്മേളനങ്ങളും സംഘടിപ്പിക്കും. ഹരിയാണ, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആറ്റിങ്ങലില്‍ മല്‍സരിച്ചേക്കും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രനേതൃത്വം മുരളീധരന് നിര്‍ദേശം നല്‍കി. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും കേന്ദ്രമന്ത്രി വി. മുരളീധരന്റെ സാന്നിധ്യം കൂടുതലുണ്ട് ഇപ്പോള്‍. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ പരശുറാം എക്‌സപ്രസിനു സ്റ്റോപ് അനുവദിച്ചത് ഉദ്ഘാടനം ചെയ്ത ചെറു പരിപാടിയിലും ലോക്‌സഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വലിയ യോഗത്തിലുമെല്ലാം അദ്ദേഹം എത്തിയിരുന്നു. കുടുംബാംഗങ്ങളുടെ അപ്രതീക്ഷിത മരണങ്ങള്‍ കാണേണ്ടി വന്നവരെ ആശ്വസിപ്പിക്കാനും അദ്ദേഹം സമയം ചെലവഴിക്കുന്നു.

കേരളത്തിലെത്തുമ്പോള്‍ വി. മുരളീധരന്‍ കൂടുതല്‍ സമയവും നീക്കിവയ്ക്കുന്നത് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്കാണ്. ആറ്റിങ്ങലില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണിത്. രാജ്യസഭാംഗമായ മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ഇവിടെ മല്‍സരിക്കുമെന്നാണു കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (12 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (24 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (30 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (1 hour ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

Malayali Vartha Recommends