വനംവകുപ്പു പിടികൂടി ധോണി ക്യാംപിലെ കൂട്ടിലടച്ച പി.ടി.7 (ധോണി) കാട്ടാനയ്ക്കു വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു

വനംവകുപ്പു പിടികൂടി ധോണി ക്യാംപിലെ കൂട്ടിലടച്ച പി.ടി.7 (ധോണി) കാട്ടാനയ്ക്കു വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. കാഴ്ച വീണ്ടെടുക്കാനായി വിദഗ്ധ ചികിത്സ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാര്‍ശ ചെയ്യുമെന്നാണു പ്രതീക്ഷയുള്ളത്.
കാഴ്ച നഷ്ടപ്പെട്ടതിനു കാരണം കണ്ടെത്താനായി കൂടുതല്‍ പരിശോധന ആവശ്യമാണെന്നു വനംവകുപ്പ് അറിയിച്ചു. ആനയെ പിടികൂടുമ്പോള്‍ തന്നെ വലതുകണ്ണിനു കാഴ്ചക്കുറവുണ്ടായിരുന്നു. കൂട്ടിലടച്ചതിന്റെ പിറ്റേന്നു മുതല്‍ തുള്ളിമരുന്നു നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ . നിലവില്‍ പാപ്പാന്മാര്‍ ആനയുടെ ഇടതുവശത്തു നിന്നാണു ഭക്ഷണവും വെള്ളവും നല്‍കുന്നത്. 20 വയസ്സു മാത്രമുള്ള ആനയുടെ കാഴ്ച നഷ്ടപ്പെട്ടതു ഗൗരവത്തോടെയാണു വകുപ്പു കാണുന്നത്.
ആനയ്ക്കു മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണു വിലയിരുത്തപ്പെടുന്നത്. ജനുവരി 22നു മയക്കുവെടിവച്ചു പിടികൂടിയ ആനയെ പരിശീലിപ്പിച്ചു കുങ്കിയാനയാക്കാനായിരുന്നു തീരുമാനമുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha



























