Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മറ്റൊരു അഭിമാന നിമിഷം... മുമ്പുണ്ടായ വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അതീവ ശ്രദ്ധയോടെ ചന്ദ്രയാന്‍ 3 ഇന്ന് കുതിയ്ക്കും; യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടത്തിന് ഒപ്പമെത്താന്‍ ഇന്ത്യ; വിജയമുറപ്പിക്കാന്‍ പഴുതടച്ച തയ്യാറെടുപ്പോടെ രാജ്യം

14 JULY 2023 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ഇന്ന് ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനമാണ്. ഇന്ത്യന്‍ ബഹിരാകാശരംഗത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പിന് തയാറെടുക്കുകയാണ് രാജ്യം. ഇന്ന് ഉച്ചകഴിഞ്ഞ് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നു വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ 3 രാജ്യാന്തര തലത്തില്‍ വലിയ ശ്രദ്ധയാണു നേടുന്നത്. ചന്ദ്രയാന്‍ 3 വിക്ഷേപണത്തിനൊപ്പം സുരക്ഷിത ലാന്‍ഡിങിനായും കാത്തിരിക്കുകയാണ് ശാസ്ത്രലോകത്തിനൊപ്പം ഭാരതത്തിലെ ജനങ്ങള്‍.

ചന്ദ്രയാന്‍ 2 ദൗത്യത്തോട് വളരെയേറെ സാമ്യമുള്ളതും എന്നാല്‍ ഓര്‍ബിറ്റര്‍ ഭാഗം ഇല്ലാത്തതുമായ ദൗത്യമാണ് ചന്ദ്രയാന്‍ 3. ചന്ദ്രോപരിതലത്തില്‍ ആദ്യമായി ഇന്ത്യയുടെ ഒരു ലാന്‍ഡര്‍ സുരക്ഷിതമായി സോഫ്റ്റ്‌ലാന്‍ഡ് ചെയ്യിപ്പിക്കുക, ലാന്‍ഡറിനുള്ളിലെ റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കിവിട്ട് പര്യവേക്ഷണങ്ങള്‍ നടത്തുക എന്നതാണ് പ്രധാനമായും ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ലക്ഷ്യം.

ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384,000 കിലോമീറ്ററാണ്. ചന്ദ്രയാന്‍ 2 ദൗത്യം ഏകദേശം ഒന്നരമാസമെടുത്താണ് കഴിഞ്ഞ തവണ ചന്ദ്രനിലെത്തിയത്. വളരെ സങ്കീര്‍ണമായ പ്രക്രിയകളിലൂടെ ചുറ്റിചുറ്റി ചെറിയ ഭ്രമണപഥങ്ങളിലേക്ക് കയറി ചന്ദ്രന്റെ അടുത്തെത്തുന്ന രീതിയാണ് ചന്ദ്രയാന്‍ 2 സ്വീകരിച്ചത്. അവസാന ഭ്രമണപഥത്തില്‍ എത്തിയ ശേഷം ലാന്‍ഡിങ് ബേണ്‍ എന്ന പ്രക്രിയയിലൂടെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യാനും ചന്ദ്രയാന്‍ 2വിലെ വിക്രം ലാന്‍ഡര്‍ ശ്രമിച്ചു.

ഇതു വിജയകരമായിരുന്നെങ്കിലും വിക്രം ലാന്‍ഡര്‍ പ്രതീക്ഷിച്ചതുപോലെ സോഫ്റ്റ്‌ലാന്‍ഡ് അല്ല മറിച്ച് ക്രാഷ്ലാന്‍ഡ് ചെയ്യുകയായിരുന്നു. ഏകദേശം ഇതേ രീതി തന്നെയാകും ചന്ദ്രയാന്‍ 3 ദൗത്യവും അവലംബിക്കുന്നത്. അതിനാലാണ് ഒന്നരമാസത്തിലധികം സമയം ചന്ദ്രയാന്‍ 3ക്ക് വേണ്ടിവരുന്നത്.

കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ഒരു ദൗത്യത്തെ ഇക്കുറി ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറക്കാനുള്ള തീവ്രയത്‌നത്തിലാണ് ഇസ്‌റോ. ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റില്‍ ഇന്ത്യയുടെ പേരിലും എഴുതിച്ചേര്‍ക്കാനുള്ള ശ്രമമാണിത്.
ന്മ പാളിയ വിക്രം

2019 സെപ്റ്റംബര്‍ 7ന് പുലര്‍ച്ചെ 1.53ന് സോഫ്റ്റ് ലാന്‍ഡിങ്ങിനു വെറും മൂന്നു മിനിറ്റ് ശേഷിക്കെ, 2.1 കിലോമീറ്റര്‍ അകലെയായാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രഗ്യാന്‍ റോവറിനെ വഹിച്ചിരുന്ന വിക്രം ലാന്‍ഡര്‍ പാളിയത്. സുരക്ഷിതമായി ഇറക്കുന്നതിനിടെ വേഗം നിയന്ത്രിക്കുന്നതിലെ വീഴ്ച ലാന്‍ഡര്‍ ഇടിച്ചിറങ്ങി തകരാനിടയാക്കി. വിക്രത്തില്‍ ഉപയോഗിച്ചിരുന്ന 800 ന്യൂട്ടന്‍ ശേഷിയുള്ള അഞ്ചാമത്തെ ത്രസ്റ്റര്‍ എന്‍ജിനാണ് അന്നു വില്ലനായത്.

ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡറില്‍ 800 ന്യൂട്ടന്‍ ശേഷിയുള്ള അഞ്ചു ത്രസ്റ്റര്‍ എന്‍ജിനുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇക്കുറി നാലെണ്ണമേയുള്ളൂ. ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയായുള്ള ഭ്രമണപഥത്തില്‍ എത്തുന്നതു വരെ പ്രൊപ്പല്‍ഷന്‍ മോഡ്യൂളാണ് ലാന്‍ഡറിനെയും റോവറിനെയും വഹിക്കുന്നത്. പുതിയ ദൗത്യത്തിനു സെക്കന്‍ഡില്‍ 3 മീറ്റര്‍ വേഗത്തില്‍ ഇറങ്ങാനുള്ള ശേഷിയുണ്ട്. ചന്ദ്രയാന്‍ 2ന് സെക്കന്‍ഡില്‍ 2 മീറ്ററേ സാധ്യമായിരുന്നുള്ളൂ.

ലാന്‍ഡറിലെ 800 ന്യൂട്ടന്‍ ത്രസ്റ്ററുകള്‍ വിപരീതദിശയില്‍ ജ്വലിപ്പിച്ചാണ് വേഗം നിയന്ത്രിക്കുന്നത്. അവസാന ഘട്ടത്തില്‍ (ഫൈന്‍ ബ്രേക്കിങ്) 2 ത്രസ്റ്റര്‍ എന്‍ജിനുകള്‍ ഒരുമിച്ചു ജ്വലിപ്പിച്ച് സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കും. ഇറക്കത്തിനിടെ ലാന്‍ഡറിന്റെ ദിശ നിയന്ത്രിക്കാന്‍ ത്രസ്റ്ററുകള്‍ക്കു കഴിയാത്തപക്ഷം ഉപയോഗിക്കാന്‍ 8 റോള്‍ കണ്‍ട്രോള്‍ സിസ്റ്റം ത്രസ്റ്റര്‍ എന്‍ജിനുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തി.

ലാന്‍ഡറിന്റെ ഗതിനിയന്ത്രണ സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകള്‍ ഇത്തവണ കുറ്റമറ്റതാക്കിയിട്ടുണ്ട്. സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിനിടെ ചന്ദ്രോപരിതലവും ലാന്‍ഡറും തമ്മിലുള്ള അകലം കണക്കാക്കുന്നതില്‍ സോഫ്റ്റ് വെയര്‍ പ്രോഗ്രാമിനു തെറ്റുപറ്റാതിരിക്കാനാണിത്.

ഇറങ്ങുന്ന ചന്ദ്രോപരിതലത്തെക്കുറിച്ചു വിവരങ്ങള്‍ നല്‍കാന്‍ അത്യാധുനിക സെന്‍സറുകള്‍ക്കു പുറമേ 2ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയിഡന്‍സ് ക്യാമറകളും ദൗത്യത്തിലുണ്ട്.

ഇക്കുറി ലാന്‍ഡര്‍ ഇറങ്ങുന്ന സ്ഥലത്തിന്റെ വിസ്തൃതി 4 കിലോമീറ്റര്‍ നീളവും 2 കിലോമീറ്റര്‍ വീതിയുമാക്കി കൂട്ടി. അരക്കിലോമീറ്റര്‍ വീതിയും നീളവുമാണ് ചന്ദ്രയാന്‍ രണ്ടിനായി നിശ്ചയിച്ചിരുന്നത്.

അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ ഇന്ധനവും ഇത്തവണ ഉള്‍പ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (12 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (51 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends