ബസില്‍ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന് കടുത്ത നെഞ്ചുവേദന...ബസിലുണ്ടായിരുന്ന നഴ്‌സ് സിപിആര്‍ നല്‍കി, ഓര്‍ഡിനറി ആണെങ്കിലും മിന്നല്‍ സര്‍വീസിനെക്കാള്‍ വേഗത്തിലാണ് ആന്‍ഡ്രൂസിനെയും കൊണ്ടു കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക് പാഞ്ഞത്...

ബസില്‍ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന് കടുത്ത നെഞ്ചുവേദന...ബസിലുണ്ടായിരുന്ന നഴ്‌സ് സിപിആര്‍ നല്‍കി, ഓര്‍ഡിനറി ആണെങ്കിലും മിന്നല്‍ സര്‍വീസിനെക്കാള്‍ വേഗത്തിലാണ് ആന്‍ഡ്രൂസിനെയും കൊണ്ടു കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക് പാഞ്ഞത്...
ബസില്‍ യാത്ര ചെയ്യുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് തൃക്കളത്തൂര്‍ കാവുംപടി ഇലവന്ത്ര ഇ.ജെ.ആന്‍ഡ്രൂസിനെ (72) കെഎസ്ആര്‍ടിസി ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മൂവാറ്റുപുഴ നെടുംചാലില്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്.
ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്കു മാറ്റി.ഇന്നലെ ഏഴോടെയാണു തോപ്പുംപടി മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസില്‍ ആന്‍ഡ്രൂസും ഭാര്യയും കയറിയത്. കടാതിയില്‍ എത്തിയപ്പോഴാണ് ആന്‍ഡ്രൂസ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്.
യാത്രാക്കാര്‍ വിവരം അറിയിച്ചതോടെ കണ്ടക്ടര്‍ മിഥുനും ഡ്രൈവര്‍ സനില്‍ കുമാറും ബസ് നേരെ ആശുപത്രിയിലേക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു.
ബസില്‍ ഉണ്ടായിരുന്ന മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ലയ മത്തായി ഇതിനിടെ ആന്‍ഡ്രൂസിനു സിപിആര്‍ നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ ബസ് ആശുപത്രിയില്‍ എത്തിക്കാനായി കഴിഞ്ഞതും യഥാസമയം സിപിആര്‍ നല്‍കാനായി സാധിച്ചതുമാണ് ആന്‍ഡ്രൂസിന്റെ ജീവനു തുണയായതെന്നും ഡോക്ടര്‍മാര്‍ .
"
https://www.facebook.com/Malayalivartha



























