തിരുവനന്തപുരത്ത് പോലീസിനെ കണ്ടു ഭയന്നോടിയ ആള്‍ പുരയിടത്തില്‍ മരിച്ച നിലയില്‍...

തിരുവനന്തപുരത്ത് പോലീസിനെ കണ്ടു ഭയന്നോടിയ ആള്‍ പുരയിടത്തില്‍ മരിച്ച നിലയില്‍. തമ്പുരാന്‍മുക്ക് കൈപ്പള്ളി നഗര്‍ താര 226ല്‍ ഹരിപ്രകാശ് (50) ആണ് മരിച്ചത്.
സമീപത്തെ വീടിന്റെ പിന്‍വശത്തുള്ള പുരയിടത്തിലാണ് മൃതദേഹം കിടന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
ഹരിപ്രകാശിന്റെ അമ്മ അന്നമ്മയാണ് മൃതദേഹം കണ്ടത്. വളര്‍ത്തു നായയുടെ കുര കേട്ടാണ് ഇവര്‍ വന്നു നോക്കിയത്. ചൊവ്വാഴ്ച രാത്രി തമ്പുരാന്‍മുക്കിലെ ആളൊഴിഞ്ഞ വീടിന്റെ മുകളിലത്തെ നിലയില്‍ രണ്ട് പേര്‍ ഇരുന്നു മദ്യപിക്കുന്നതായി നാട്ടുകാര്‍ ഉടമയെ അറിയിച്ചിരുന്നു. ഉടമ ഇക്കാര്യം പൊലീസിനേയും അറിയിച്ചു. പിന്നാലെ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഹരിപ്രകാശ് ഓടി രക്ഷപ്പെട്ടു.
സമീപത്തെ മതിലുചാടി കടക്കാനായി ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റതിന്റെ പാടുകളുണ്ട്. പരിശോധനാ ഫലം വന്ന ശേഷമേ മരണ കാരണം കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂവെന്ന് വ്യക്തമാക്കി പൊലീസ് .
സംഭവം നടന്ന് പിറ്റേ ദിവസം ഇയാളെ ആരും കണ്ടില്ല. ഇടയ്ക്ക് ഇത്തരത്തില്‍ പല സ്ഥലങ്ങളിലേക്കും ഹരിപ്രകാശ് പോകാറുള്ളതിനാല്‍ വീട്ടുകാര്‍ ഇക്കാര്യം ഗൗരവത്തോടെ എടുത്തില്ല. കട വാടകയ്ക്കു നല്‍കിയും ഫ്‌ലാറ്റുകളില്‍ പാല്‍ വില്‍പ്പന നടത്തിയുമാണ് ഇയാള്‍ ജീവിച്ചിരുന്നത്.
പരേതനായ കുമരേശന്റെയും അന്നമ്മയുടെയും മകനാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. പരിശോധനകള്‍ക്കു ശേഷം ഇന്ന് ഉച്ചയോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം ചടങ്ങുകള്‍ നടക്കും.
"
https://www.facebook.com/Malayalivartha



























