സര്‍ക്കാര്‍ ജീവനക്കാര്‍ ഉദ്യോഗത്തില്‍ ഇരുന്ന് ട്യൂഷനും കോച്ചിംഗ് സെന്റര്‍ നടത്തുന്നതും വിലക്ക്

സര്‍ക്കാര്‍ ജീവനക്കാര്‍ ഉദ്യോഗത്തില്‍ ഇരുന്ന് ട്യൂഷനും കോച്ചിംഗ് സെന്റര്‍ നടത്തുന്നതും വിലക്കി സര്‍വീസ് റൂള്‍ ഭേദഗതി ചെയ്തു.
ജോലിയുടെ ഇടവേളകളില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ ചിലര്‍ ഇത്തരം ജോലികള്‍ ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം പ്രവര്‍ത്തികള്‍ കണ്ടെത്തിയാല്‍ വകുപ്പുതല അന്വേഷണത്തിന് ശേഷം കര്‍ശന നടപടിയുണ്ടായേക്കും.
2020ല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണപരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടായിരുന്നു. ഈ സര്‍ക്കുലറിന് നിയമപരമായ അംഗീകാരം നല്‍കുന്നതിനാണ് ഇപ്പോള്‍ കെഎസ്ആര്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



























