വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ നാലുവയസ്സുകാരിക്കായി ഇന്ന് വീണ്ടും തെരച്ചില്‍ ഊര്‍ജ്ജിതം... രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും

വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ നാലുവയസ്സുകാരിക്കായി ഇന്ന് വീണ്ടും തെരച്ചില്‍. രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും .
മകളുമായി അമ്മ പുഴയില്‍ ചാടിയത് ഇന്നലെ വൈകുന്നേരമാണ്. നാട്ടുകാര്‍ രക്ഷിച്ച ദര്‍ശന നിലവില്‍ ചികിത്സയില്‍ തുടരുന്നു. എന്നാല്‍ ദക്ഷയെ കണ്ടെത്താനായിരുന്നില്ല. വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്.
അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്.
വെണ്ണിയോട് സ്വദേശി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് കുഞ്ഞുമായെത്തി പുഴയില്‍ ചാടിയത്. ദര്‍ശനക്കൊപ്പം മകള്‍ ദക്ഷയുമുണ്ടായിരുന്നു. സമീപത്തു ഉണ്ടായിരുന്ന യുവാവ് ആണ് ദര്‍ശനയെ രക്ഷപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha



























