ഇനി 130 കി.മീ വേഗതയിൽ കുതിക്കാം; പുതിയ മാറ്റങ്ങളുമായി റെയിൽ വേ വരുന്നു...റെയിൽ പാതകളുടെ വളവ് നികത്താൻ, അതിവേഗ പദ്ധതികളുമായി റെയിൽവേ....

ഇത്തവണ കേന്ദ്ര സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്ത മേഖലയാണ് റെയിൽ വെ വികസനം , ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ നല്ലൊരു തുക തന്നെ അതിനായി ധനമന്ത്രി മാറ്റി വച്ചിട്ടുമുണ്ട്, അതിന്റെ ഭാഗമായി പലയിടത്തും ഇപ്പോൾ പല പദ്ദതികളും നടത്തി വരികയാണ്, രാജ്യത്തിൻറെ വികസനത്തിന്റെ പാതയിലേക്ക് അതിവേഗം കൊണ്ടെത്തിക്കാനുള്ള ശ്രമമാണ് മോഡി സര്ക്കാര് നടത്തുന്നത്, അതിൽ കേരളത്തിലും വളരെ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. അതിനു പിന്നിലുള്ള മറ്റു ലക്‌ഷ്യം എന്ന് പറയുന്നത് കേരളത്തിൽ എങ്ങനെ എങ്കിലും വിജയിച്ചു കേറുക എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഈ ഇടെയായി കേരളത്തിന് റെയിൽ വെ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്..ഇപ്പോഴിതാ മറ്റൊരു മാറ്റം കൂടെ കൊണ്ട് വരാനുള്ള തയാറെടുപ്പിലാണ് കേന്ദ്രം. കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130 കിലോ മീറ്ററാക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ അതിവേഗ പദ്ധതികളുമായി റെയിൽവേ.
2024 ആഗസ്റ്റ് 15 മുതലാണ് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുക. മലബാറിലെ ട്രെയിനുകളുടെ വേഗക്കുറവിന് കാരണമായ വളവുകൾ നിവർത്താൻ നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചു.വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാൻ റെയിൽവേ ഏജൻസി സർവേ നടത്തിയിരുന്നു. പദ്ധതിയിൽ ഷൊർണൂർ- മംഗളൂരു പാതയിൽ 288 വളവുകളാണ് നിവർത്താനുള്ളത്.ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററായി വർദ്ധിപ്പിക്കാൻ ഇതോടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.കാസർകോട്-മംഗളൂരു പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകൾ 12 മാസത്തിനുള്ളിലും പൂർത്തീകരിക്കണം. അടുത്ത വർഷം പണി പൂർത്തിയാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഷൊർണൂർ-മംഗളൂരു റൂട്ടിൽ 310 കിലോമീറ്ററാണ് ദൂരം. നിലവിൽ 5.49 മണിക്കൂറാണ് കുറഞ്ഞ യാത്രാസമയം. ഏറനാട് എക്സ്‌പ്രസ് അടക്കം ചില ട്രെയിനുകൾ ഏഴ് മണിക്കൂറിനടുത്ത് സമയമെടുക്കുന്നുണ്ട്. വളവ് നിവർത്തി വേഗം കൂട്ടിയാൽ കൂടുതൽ സമയം ലാഭിക്കാനാകും.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറ്റൊരു മാറ്റവും കൂടെ വരുത്താനുള്ള തീരുമാനം റെയിൽ വെ നടത്തിയിരുന്നു. കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ച് റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. ഒരു മിനിട്ടാണ് ട്രെയിനുകള്‍ക്കുള്ള സ്റ്റോപ്പേജ് സമയം.അതും യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും എന്നുള്ളത് ഉറപ്പാണ്. ഏറ്റവും കൂടുതൽ സുഖകരവും യാത്രക്കാർക്ക് സൗകര്യവും വർധിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്‌ഷ്യം. അതുകൊണ്ടൊക്കെ തന്നെയാണ് വന്ദേ ഭാരത് നെ ജനങ്ങൾ ഇരും കയ്യും നീട്ടി സ്വീകരിച്ചതും, മാത്രവുമല്ല ഇത് വരെ രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ള വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ വരുമാനവും ,
ഏറ്റവും കൂടുതൽ യാത്രക്കാർ യാത്ര ചെയ്യുന്നതും ഈ കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിലാണ്. ഇതുകൂടി മനസിലാക്കി കൊണ്ടാണ് റെയിൽ വെ കൂടുതൽ കേരളത്തിന് പ്രാധന്യം നൽകുന്നതും. കേരളത്തെ സംബന്ധിച്ചു നല്ല വികസനങ്ങൾ കൊണ്ട് വന്നാൽ ജനം അത് കൂടെ നിൽക്കുമെന്ന് അറിയാം. അതുകൊണ്ട് കൂടെയാണ് ഏറ്റവുംകൂടുതൽ പ്രാധാന്യം നൽകുന്നതും.
https://www.facebook.com/Malayalivartha



























