ചാലക്കമ്പോളവും പരിസര പ്രദേശങ്ങളും ആധുനിക രീതിയില്‍ നവീകരിക്കാന്‍ അംഗീകാരം.... മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവും സസജ്ജമാക്കാനും യോഗത്തില്‍ തീരുമാനം

ചാലക്കമ്പോളവും പരിസര പ്രദേശങ്ങളും ആധുനിക രീതിയില്‍ നവീകരിക്കാന്‍ അംഗീകാരം.... മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവും സസജ്ജമാക്കാനും യോഗത്തില്‍ തീരുമാനം
പുത്തരിക്കണ്ടം മൈതാനത്തിന് പുറകിലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ സൗത്ത് ഗേറ്റിന്റെ എതിര്‍വശത്ത് പവര്‍ ഹൗസ് റോഡിലുമാണ് വാണിജ്യ സമുച്ചയവും പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുന്നത്.
കിഴക്കേക്കോട്ട മുതല്‍ കിള്ളിപ്പാലം വരെയുള്ള ചാലക്കമ്പോളത്തിലെ പ്രധാനപാത കാല്‍നട യാത്രക്കാര്‍ക്ക് മാത്രമാണ്. ചാലക്കമ്പോളത്തിന്റെ എട്ട് പ്രധാന പ്രവേശന റോഡുകളില്‍ ഏകീകൃത രീതിയിലുള്ള സ്ഥിരം കമാനങ്ങള്‍ നിര്‍മ്മിക്കും.
കിഴക്കേക്കോട്ടയിലും കിള്ളിപ്പാലത്തും പ്രധാന കവാടങ്ങളും, പവര്‍ഹൗസ് റോഡിലും കിള്ളിപ്പാലം- അട്ടക്കുളങ്ങര റോഡിലും കവാടങ്ങള്‍ ഒരേ മാതൃകയില്‍ നിര്‍മ്മിക്കും.
കിഴക്കേക്കോട്ട മുതല്‍ കിള്ളിപ്പാലം വരെ ചാലക്കമ്പോളത്തിലെ വിവിധ ഭാഗങ്ങളില്‍ ദിശാ ബോര്‍ഡുകളും അലങ്കാരവിളക്കുകളും സ്ഥാപിക്കുന്നതായിരിക്കും. വേളി ടൂറിസ്റ്റ് വില്ലേജില്‍ 20 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററും അനുബന്ധ സംവിധാനങ്ങളും രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി തുറന്നു കൊടുക്കും. കൂടാതെ ബീമാപ്പള്ളി, വെട്ടുകാട് എന്നിവിടങ്ങളിലെ അമിനിറ്റി സെന്ററുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുവാനും യോഗം തീരുമാനമായി.
https://www.facebook.com/Malayalivartha



























