ഒപ്പം താമസിക്കുന്ന കൂട്ടുകാരികൾ, കോളേജ് ഹോസ്റ്റലില്‍ കാമുകന്മാരെ ക്ഷണിക്കുന്നത് ചോദ്യം ചെയ്തു: സുഹൃത്തുക്കളുടെ ബന്ധുക്കളെ വിവരം അറിയിച്ചതിന് പിന്നാലെ, നീണ്ടകര സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിയെ, തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി:- മലയാളി വിദ്യാര്‍ത്ഥിനികൾക്ക് മരണത്തിൽ പങ്കുണ്ടെന്ന് കുടുംബം

നീണ്ടകര സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിയെ കോയമ്പത്തൂരിലെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നീണ്ടകര അമ്പലത്തിന്‍ പടിഞ്ഞാറ്റതില്‍ ഔസേപ്പിന്റെയും വിമലറാണിയുടെയും മകള്‍ ആന്‍ഫി(19)യാണ് മരിച്ചത്. ഒന്നാംവര്‍ഷ ബി.എസ്സി. നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. എന്നാല്‍ ആന്‍ഫി ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ആൻഫിയുടെ മരണത്തിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിഎസ്‍സി നഴ്സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ആൻഫിയെ കോയമ്പത്തൂരിൽ താമസിക്കുന്ന വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്കാണ് നീണ്ടകരയിലെ ബന്ധുക്കൾ വിവരം അറിയുന്നത്.
സതി മെയിൻ റോഡിലെ എസ്എൻഎസ് നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആൻഫിയുടെ മരണത്തിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികളുടെ ഭീഷണിയും മര്‍ദ്ദനവുമുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് കാമുകന്മാരെ ക്ഷണിക്കുന്നത് ആൻഫി ചോദ്യം ചെയ്തു.
വിവരം സുഹൃത്തുക്കളുടെ ബന്ധുക്കളെ അറിയിച്ചതിലും വിരോധമുണ്ടായിരുന്നു. ഇതിന് പിന്നാലെയുള്ള മരണം ദുരൂഹമെന്നും കുടുംബം. വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കോയമ്പത്തൂരിലെത്തിയ ബന്ധുക്കളുടെ ആവശ്യം. ആന്‍ഫിയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha



























