രാജ്യത്ത് സ്ഥാപിച്ചത് 66.18 ലക്ഷം സ്മാർട് മീറ്റർ... കെഎസ്ഇബി ഒരെണ്ണം പോലും സ്ഥാപിച്ചിട്ടില്ല....1.32 കോടി സ്മാർട് മീറ്ററുകളാണ് കേരളത്തിൽ സ്ഥാപിക്കേണ്ടത്....ഇഴഞ്ഞു നീങ്ങി വകുപ്പ്...

നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ വായു വെള്ളം എന്നത് പോലെ പ്രധാനമാണ് വൈദ്യുതിയും. വൈദ്യുതിയുടെ ഉപയോഗം, മീറ്റർ റീഡിങ്ങിലെ പ്രശ്നങ്ങൾ എന്നിവയൊക്കെ എപ്പോഴും ചർച്ചയാവുന്ന വിഷയം ആണ്. മറ്റൊന്നുമല്ല, വൈദ്യുതി മേഖലയിലെ പുതിയ മാറ്റങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മൊബൈൽ, ഡി.ടി.എച്ച്. റീചാർജുകൾക്കു സമാനമായി വൈദ്യുതി മേഖലയിലും പ്രീപെയിഡ് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.അതിന്റെ പേരാണ് സ്മാർട്ട് മീറ്റർ.പുതിയ സ്മാർട്ട് മീറ്റർ കൊണ്ട് വരുമ്പോൾ അതിൽ എന്തൊക്കെയാണ് ഗുണങ്ങൾ ദോഷങ്ങൾ എന്നിവ കൂടി പരിശോധിക്കാം.കാരണം സ്മാർട്ട് മീറ്ററിനെ കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകൾ നിലവിൽ ഉണ്ട്.നമ്മുടെ വീടുകളിൽ ഇപ്പോഴുള്ള മീറ്റർ എന്ന് പറയുന്നത് ഇലക്ട്രോണിക് മീറ്ററാണ്.ഈ ഇലക്ട്രോണിക് മീറ്ററിൽ കിലോ വാട്ടവറിൽ നമ്മൾ ഉപയോഗിക്കുന്ന ഊർജം അടക്കം ഏതാനവും വിവരങ്ങൾ മാത്രമേ രേഖപ്പെടുതിതുകയുള്ളു.
അതേസമയം സ്മാർട്ട് മീറ്ററിൽ 164 വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. അതായത് നമ്മൾ ഉപയോഗിക്കുന്ന ഊർജം, സമയം, ഉപയോഗിക്കുന്ന ഊർജത്തിന്റെ ചാർജ് എന്നിവ അപ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും.അതുകൊണ്ട് തന്നെ ഈ പദ്ധതി കൊണ്ട് വന്നാൽ വലിയ സ്വീകാരിത ജനങ്ങളുടെ ഭാഗത്തു നിന്നും ലഭിക്കും എന്നുള്ളത് ഉറപ്പാണ്.എന്നാൽ കേരളത്തിൽ വൈദ്യുതി വകുപ്പ് അത്ര സ്മാർട്ട് അല്ലാത്തോണ്ട് തന്നെ ഇവിടെ അത് ഇഴഞ്ഞു തന്നെയാണ് നീങ്ങുന്നത്. രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി ഇതുവരെ സ്ഥാപിക്കപ്പെട്ടത് 66.18 ലക്ഷം സ്മാർട് മീറ്ററുകൾ. കേരളത്തിൽ വൈദ്യുതി വിതരണ ലൈസൻസ് ഉള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ 805 സ്മാർട് മീറ്ററുകളും ഇതിൽ ഉൾപ്പെടും. കെഎസ്ഇബി ഒരെണ്ണം പോലും സ്ഥാപിച്ചിട്ടില്ല.
1.32 കോടി സ്മാർട് മീറ്ററുകളാണ് കേരളത്തിൽ സ്ഥാപിക്കേണ്ടത്. 18 സംസ്ഥാനങ്ങളിൽ അസം, ബിഹാർ, ഹരിയാന, ഹിമാചൽപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, യുപി, ഡൽഹി എന്നീ 10 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ സ്മാർട് മീറ്ററുകളുണ്ട്. ബംഗാൾ, ആന്ധ്രപ്രദേശ്, മിസോറം, ഒഡീഷ എന്നിവിടങ്ങളിൽ 20,000 ൽ താഴെ മീറ്ററുകൾ മാത്രമേയുള്ളൂ. ത്രിപുര (43,081), തെലങ്കാന (8,882), കർണാടക (21,874), ഗുജറാത്ത് (23,760) എന്നീ സംസ്ഥാനങ്ങളിൽ ഇന്റഗ്രേറ്റഡ് പവർ ഡവലപ്മെന്റ് സ്കീമിനു (ഐപിഡിഎസ്) കീഴിൽ പൈലറ്റ് പദ്ധതി മാത്രമാണു നടക്കുന്നത്.സ്മാർട് മീറ്ററിങ് തുടങ്ങാത്ത സംസ്ഥാനങ്ങൾ: മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, ഗോവ, മണിപ്പുർ, മേഘാലയ, നാഗാലാൻഡ്, സിക്കിം. മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന സ്മാർട് മീറ്റർ സംവിധാനം രാജ്യമാകെ നിർബന്ധമാക്കുന്നതിന്റെ ആദ്യ ഘട്ടം 2023 ഡിസംബർ 31ന് മുൻപു പൂർത്തിയാക്കണം.
ബ്ലോക്ക് തലത്തിനു മുകളിലുള്ള എല്ലാ സർക്കാർ ഓഫിസുകളും വ്യാവസായിക–വാണിജ്യ ഉപയോക്താക്കളും ഈ തീയതിക്കുള്ളിൽ പ്രീപെയ്ഡ് മീറ്ററിലേക്കു മാറണം. നഗരമേഖലകളിലെ ഇലക്ട്രിക്കൽ ഡിവിഷനുകളിലെ കഴിഞ്ഞ വർഷത്തെ നഷ്ടം 15 ശതമാനത്തിനും ഗ്രാമീണമേഖലകളിലെ നഷ്ടം 25 ശതമാനത്തിനും മുകളിലെങ്കിൽ അവിടെയും പ്രീപെയ്ഡ് മീറ്ററുകൾ വരും. ബാക്കിയുള്ള എല്ലാ ഉപയോക്താക്കളും 2025 മാർച്ച് 31നു മുൻപായി മാറണം. ഇത് കേരളം, എല്ലാ വകുപ്പുകളും അഴിമതിയിൽ കുളിച്ചു കിടക്കുന്നു, അതാത് വകുപ്പുകൾ കാശുണ്ടാക്കാൻ തുടങ്ങി....തട്ടിപ്പും വെട്ടിപ്പും ഒപ്പം വർഷങ്ങളായി വാങ്ങുന്ന മീറ്റർ വാടക,, മീറ്ററിന്റെ വിലയെന്ത്? ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ,,, എല്ലാ വകുപ്പുകളും ജനങ്ങൾക്കെതിരെ മയക്കുവെടി തുടങ്ങി...എന്നാൽ അത് ഇത് എന്നൊക്കെ പറഞ്ഞു കൊണ്ട് തൊട്ടതിനും പിടിച്ചതിനുമെല്ലാം അമിത ചാർജ് ഈടാക്കുന്നതിന് ഒരു കുറവുമില്ല.
https://www.facebook.com/Malayalivartha



























