കണ്ണീര്‍ക്കാഴ്ചയായി.... തൃശൂരില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവെ ബസ്സിടിച്ച് മകള്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി....തൃശൂരില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവെ ബസ്സിടിച്ച് മകള്‍ക്ക് ദാരുണാന്ത്യം. ആളൂര്‍ അരിക്കാട്ട് ബാബുവിന്റെ മകള്‍ ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജിന്‍സി ബാബുവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആളൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയാണ് ജിന്‍സി.
ഇന്ന് രാവിലെ 8.30നാണ് അപകടം നടന്നത്. മാളയില്‍ നിന്നും തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ആളൂര്‍ പാലത്തിന്റെ സമീപം വെച്ചായിരുന്നു അപകടം നടന്നത്.
സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്നു ഐശ്വര്യ ബാബു. ജിന്‍സിയെ ചാലക്കുടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
" f
https://www.facebook.com/Malayalivartha



























