വേങ്ങര പുത്തനത്താണിയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പുത്തനത്താണിയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പറപ്പൂര്‍ കടവത്ത് പോക്കര്‍- സുലൈഖ ദമ്പതികളുടെ മകന്‍ ഫസലുറഹിമാന്‍ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ദേശീയപാത 66 ല്‍ പുത്തനത്താണിയ്ക്കു സമീപം അതിരുമടയില്‍ വെച്ച് കോട്ടക്കല്‍ ഭാഗത്തു നിന്നും പുത്തനത്താണിയിലേക്ക് വരികയായിരുന്ന സ്‌കൂട്ടറും ടോറസ്സും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരങ്ങള്‍: ഖൈറുന്നിസ, തബ് സീറ, ലംഹത്ത് നൂര്‍.
"
https://www.facebook.com/Malayalivartha



























