മുത്തലാഖ് ശിക്ഷാർഹമാണെന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ മുസ്‌ലിം സമുദായത്തിൽ വിവാഹമോചനം 96 ശതമാനം കുറഞ്ഞു; ഒരാൾ നീതിതേടി നിതീന്യായസംവിധാനത്തിന് മുന്നിലെത്തുമ്പോൾ ആദ്യം മതം പറയേണ്ടിവരുന്നത് വിചിത്രമാണ്; തുറന്നടിച്ച് ഗവർണർ

ഏറെ വിവാദമായ ഏറെ ചർച്ച വിഷമായ ഒന്നാണ് മുത്തലാഖ് ശിക്ഷാർഹമാണെന്ന നിയമം. അത് പ്രാബല്യത്തിൽ വന്നതോടെ മുസ്‌ലിം സമുദായത്തിൽ വിവാഹമോചനം 96 ശതമാനം കുറഞ്ഞെന്ന് കേരള ഗവർണർ പ്രതികരിച്ചിരിക്കുകയാണ്. 2019-ലെ ഈ നിയമം സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഒരാൾ നീതിതേടി നിതീന്യായസംവിധാനത്തിന് മുന്നിലെത്തുകയാണ്. അപ്പോൾ ആദ്യം മതം പറയേണ്ടിവരുന്നത് വിചിത്രമാണെന്നാണ് ഗവർണർ ചൂണ്ടിക്കാണിച്ചിരിക്കുന്നത് .മതം, ഗോത്രം മറ്റു പ്രാദേശികാചാരങ്ങൾ പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരേ നീതി ഉറപ്പാക്കുന്നതിനാണ് ഏക സിവിൽകോഡ്.
സിവിൽ കോഡിൽ എല്ലാവർക്കും അഭിപ്രായം രേഖപ്പെടുത്താൻ ലോ കമ്മിഷൻ അനുവദിക്കുന്നുണ്ട്.ഡൽഹി തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിൽ ‘ഏക സിവിൽ കോഡ് -കാലഘട്ടത്തിന്റെ ആവശ്യം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമത്തിന് മുന്നിൽ ഇന്ത്യയിലെ എല്ലാ വ്യക്തികളും തുല്യരാണ്. അങ്ങനെ പറയുന്ന ആർട്ടിക്കിൾ 14-ൽ താൻ വിശ്വസിക്കുന്നുവെന്ന് ഗവർണർ വ്യക്തമാക്കി . പക്ഷേ ആ തുല്യത ഇന്ത്യയിലെ ജനങ്ങൾക്ക് ഇല്ല. വിവാഹത്തിനും വിവാഹമോചനത്തിലും ഒരു സമുദായത്തിൽപോലും വ്യത്യസ്ത നിയമങ്ങളാണ് പിന്തുടരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി . വിവാഹമോചനം നേടാൻ ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും വ്യത്യസ്ത നിയമങ്ങൾ. ഇതിൽ തുല്യനീതി എങ്ങനെ ഉറപ്പാക്കാനാകുമെന്നും ഗവർണർ ഉന്നയിച്ചു.
https://www.facebook.com/Malayalivartha



























