Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഒടുവില്‍ ജീവിതത്തിലേക്ക് .... കാണാതായ മുത്തശ്ശിയ്ക്കു വേണ്ടി നാടെങ്ങും തെരച്ചില്‍ നടത്തുമ്പോള്‍ പുഴയുടെ അക്കരയോട് ചേര്‍ന്ന് കഴുത്തറ്റം വെള്ളത്തില്‍മുങ്ങി മരണത്തോട് പൊരുതുകയായിരുന്നു, കുളിക്കാനിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു, രാത്രി മുഴുവന്‍ കാട്ടുവള്ളിയില്‍ പിടിച്ചു കിടന്നു, 13 മണിക്കൂറിനുശേഷം ഒടുവില്‍ ജിവിതത്തിലേക്ക്....

15 JULY 2023 07:50 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ഒടുവില്‍ ജീവിതത്തിലേക്ക് .... കാണാതായ മുത്തശ്ശിയ്ക്കു വേണ്ടി നാടെങ്ങും തെരച്ചില്‍ നടത്തുമ്പോള്‍ പുഴയുടെ അക്കരയോട് ചേര്‍ന്ന് കഴുത്തറ്റം വെള്ളത്തില്‍മുങ്ങി മരണത്തോട് പൊരുതുകയായിരുന്നു, കുളിക്കാനിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു, രാത്രി മുഴുവന്‍ കാട്ടുവള്ളിയില്‍ പിടിച്ചു കിടന്നു, 13 മണിക്കൂറിനുശേഷം ഒടുവില്‍ ജിവിതത്തിലേക്ക്....


കട്ടിപ്പാറയിലെ ചെമ്പ്രകുണ്ട കടുവാക്കുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കില്‍പ്പെട്ട് 13 മണിക്കൂറിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറിയ കടുവാക്കുന്ന് കമലാക്ഷി (78)യുടെ വാക്കുകളിങ്ങനെ.... 'പുഴയിലേക്കിറങ്ങിയപ്പോള്‍ പാറയില്‍ കാലുതെന്നി ഒലിച്ചുപോയി. കുത്തൊഴുക്കില്‍ കുറെദൂരം പോയപ്പോള്‍ ആറ്റുവഞ്ചിയും കാട്ടുവള്ളിയുമെല്ലാം ചേര്‍ന്നൊരു സ്ഥലത്ത് പിടിത്തംകിട്ടി. തലയൊഴികെ ഉടലാകെ വെള്ളത്തിലായിരുന്നു രാത്രിമുഴുവന്‍. ഒച്ചയുണ്ടാക്കാനോ ഉറങ്ങാനോ പറ്റിയില്ല. തൊണ്ട അടഞ്ഞുപോയി. പേടിച്ച് ആകെയൊരു വിറയലായിരുന്നു. നേരംവെളുത്തപ്പോള്‍ ഒലിച്ചെത്തിയ ഒരു ഓടക്കമ്പ് കുത്തിനീങ്ങി പുഴയിലെ ഒരു പാറയിലേക്ക് വലിഞ്ഞുകയറി. കുറച്ച് നെഞ്ചുവേദനയുണ്ടെന്നേയുള്ളൂ, കുഴപ്പമില്ല...'' ഇതു പറയുമ്പോഴും വിറയല്‍ മാറിയിരുന്നില്ല.


കാണാതായ ഈ വയോധികയ്ക്കുവേണ്ടി നാടെങ്ങും തിരച്ചില്‍ നടത്തുമ്പോള്‍ അവര്‍ പൂനൂര്‍ പുഴയുടെ അക്കരയോട് ചേര്‍ന്ന് കഴുത്തറ്റം വെള്ളത്തില്‍മുങ്ങി മരണത്തോട് മല്ലിടുകയായിരുന്നു. അന്വേഷിച്ചെത്തിയവര്‍ അമ്പത് മീറ്റര്‍ മുകളില്‍ വരെയെത്തിയെങ്കിലും ഇരുട്ടില്‍ അവര്‍ക്ക് കമലാക്ഷിയെ കാണാന്‍ കഴിഞ്ഞില്ല. ആനക്കയം ഭാഗത്ത് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ കുളിക്കാനിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ട കമലാക്ഷിയെ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് കണ്ടെത്തുന്നത്.


കടവില്‍നിന്ന് 200 മീറ്റര്‍ മാറി പുഴയുടെ മറുകരയോട് ചേര്‍ന്ന് പാറയില്‍ രക്ഷതേടിയ അവരെ അയല്‍വാസികളായ മിഥുനും രജീഷും ഉള്‍പ്പെടെയുള്ള സംഘമാണ് കണ്ടെത്തിയത്. തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ ടി. ജാഫര്‍ സാദിഖിന്റെ നേതൃത്വത്തിലുള്ള നരിക്കുനി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കരയ്ക്കെത്തിച്ചു.


ബന്ധുവീട്ടില്‍ പോയിരുന്ന കമലാക്ഷിയുടെ മകള്‍ റീനയും ഭര്‍ത്താവ് മനോജ് കുമാറും വ്യാഴാഴ്ച രാത്രി ഏഴോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്നടച്ച്, പിറകുഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.

തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. കമലാക്ഷിയുടെ ചെരുപ്പ് അര്‍ധരാത്രിയോടെ വീടിന് സമീപത്തെ കടവില്‍ കണ്ടെത്തിയതോടെ പുഴയിലെ ഒഴുക്കില്‍പ്പെട്ടതാണെന്ന് ഉറപ്പിക്കുകയും ചെയ്്തു. നരിക്കുനി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെ ഒന്നരവരെ പുഴയില്‍ തിരച്ചില്‍നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് പുലര്‍ച്ചെമുതല്‍ നാട്ടുകാര്‍ക്കൊപ്പം അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് കമലാക്ഷിയെ കണ്ടെത്തുന്നത്. താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം കമലാക്ഷിയെ വീട്ടിലേക്ക് കൊണ്ടുപോയി.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (30 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends