Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കഠിനംകുളം ബിപിന്‍ മഹാപാത്ര കൊലക്കേസ്... പ്രതി ബലിയാ നായക്കിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി, ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും

15 JULY 2023 07:59 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

കഠിനംകുളത്ത് ഒഡീഷ സ്വദേശി ബിപിന്‍ മഹാപാത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ബലിയാ നായക്കിനെ
കുറ്റക്കാരനെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തി. ശിക്ഷാവിധി ഇന്ന് (നാളെ) (ജൂലൈ15ന് ) പ്രഖ്യാപിക്കും. വിധി പ്രസ്താവം കേള്‍ക്കാന്‍ പ്രതിയെ രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷന്‍ വാറണ്ടുത്തരവ് നല്‍കി.


തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷാണ് വിധി പ്രസ്താവിക്കുന്നത്. കേസ് വിചാരണയില്‍ നടന്ന സാക്ഷി വിസ്താരത്തില്‍ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുന്ന 16 വായ് മൊഴിതെളിവുകളുടെയും 22 രേഖാമൂലമുള്ള തെളിവുകളുടെയും തെളിവില്‍ സ്വീകരിച്ച 7 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തില്‍ കോടതി നേരിട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രകാരം പ്രതിയെ ചോദ്യം ചെയ്തിരുന്നു. ജാമ്യം നിരസിക്കപ്പെട്ട് തടവറക്കുള്ളില്‍ കഴിയുന്ന പ്രതിയെ ഹാജരാക്കാനാണ് കോടതി ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടുത്തരവ് നല്‍കിയത്.


ഒഡീഷ നയാഗര്‍ഹ് ജില്ലയില്‍ ഗോലഗോള ഖണ്ഡുഗ്വാണ്‍ സ്വദേശി അച്യൂത് നായക് മകന്‍ ബിലിയനായക് (26) ആണ് വിചാരണ നേരിട്ടത്.
പ്രതി ഒളിവില്‍ പോകുമെന്ന് നിരീക്ഷിച്ച് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലിട്ട് വിചാരണ ചെയ്യാന്‍ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. പ്രതിക്ക് ജാമ്യം നിരസിച്ച് കല്‍തുറുങ്കിലിട്ടാണ് പ്രതിയെ വിചാരണ ചെയ്തത് . ഗൗരവമേറിയ കുറ്റകൃത്യത്തിലുള്‍പ്പെട്ട അന്യ സംസ്ഥാനക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.


ഒഡീഷക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച മേനംകുളം കഠിനംകുളത്തെ വീട്ടില്‍ 2018 ഡിസംബര്‍ 23 ന് രാത്രി 9.30 മണിക്കാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ബിപിന്‍ മഹാപാത്രയോടും പ്രതി ബിലാ നായക്കിനുമൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി പ്രദിപ്ത കുമാര്‍ ജേന (30) പാചകം ചെയ്യുന്ന ഭക്ഷണം മോശമാണെന്നും സമയത്തിന് ഭക്ഷണം പാചകം ചെയ്യുന്നില്ലായെന്നും പറഞ്ഞ് ബിപിന്‍ പ്രദീപ്ത കുമാറിനെ വഴക്കു പറഞ്ഞതിനെ പ്രതി ബിലാ ചോദ്യം ചെയ്തു. തുടര്‍ന്ന് ബിപിന്‍ പ്രതിയെ ചീത്ത വിളിക്കുകയും ചെകിട്ടത്തടിച്ചതിലുമുള്ള വിരോധത്താല്‍ ബിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അടുക്കള മുറിക്കകത്ത് വച്ച് സലാഡിന് ക്യാരറ്റ് അരിഞ്ഞു കൊണ്ടിരുന്ന കത്തികൊണ്ട് ബിപിന്റെ വയറിലും ഇടത് വിലാപ്പുറത്തും നെഞ്ചില്‍ ഇടതു ഭാഗത്തുമായി കുത്തി മാരകമായ പരിക്കുകള്‍ ഏല്‍പ്പിച്ച് കൊലപ്പെടുത്തി കൃത്യ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോയി ഒഡീഷയില്‍ ഒരു കെട്ടിട നിര്‍മ്മാണ സൈറ്റിലെ ലേബര്‍ ക്യാമ്പില്‍ ഒളിവില്‍ പാര്‍ത്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ബിപിന്റെ ശരീരത്തില്‍ എട്ടോളം മുറിവുകള്‍ ഉണ്ടായിരുന്നതായും അവയില്‍ നെഞ്ച് , വയറ് എന്നിവിടങ്ങളില്‍ ആഴത്തില്‍ ഉണ്ടായ 4 മുറിവുകള്‍ ആണ് മരണകാരണമായതെന്നും കൃത്യ സ്ഥലത്തു നിന്നു വീണ്ടെടുത്ത കത്തി ഉപയോഗിച്ച് പരിക്കുകളേല്‍പ്പിച്ചാല്‍ അത്തരത്തിലുള്ള പരിക്കുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ട് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഫോറന്‍സിക് അസി.പ്രൊഫസര്‍ ഡോ. സീന. എം. എം. മൊഴി നല്‍കിയിട്ടുണ്ട്.
കൈലി ,കൃത്യ സ്ഥലത്തു നിന്ന് ഫോറന്‍സിക് സയന്റിഫിക് ഓഫീസര്‍ ശേഖരിച്ച രക്തക്കറ പുരണ്ട കോട്ടണ്‍ ഗോസ് , ലോഹ പിടിയുള്ളതും തുരുമ്പെടുത്തതും മൂര്‍ച്ചയേറിയതുമായ കത്തി പരിശോധിച്ചതില്‍ എ ഗ്രൂപ്പ് ഇനത്തില്‍ പെട്ട മനുഷ്യ രക്തമാണ് അവയില്‍ കാണപ്പെട്ടതെന്ന് ഫോറന്‍സിക് ലബോറട്ടറി സെറോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.ബി. സുനിത ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട ബിപിന്റെ രക്തസാമ്പിള്‍ പരിശോധിച്ചതില്‍ 100 മി.ലി രക്തത്തില്‍ 54 മില്ലി.ഗ്രാം% ഈഥൈല്‍ ആല്‍ക്കഹോള്‍ സര്‍ട്ടിഫിക്കറ്റ് ചീഫ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി അസി.എക്‌സാമിനര്‍ എം.ആര്‍. യുറേക കണ്ടെത്തി തയ്യാറാക്കിയ കെമിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (29 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends