അമ്മയ്ക്കും വേണ്ട അമ്മാവനും വേണ്ട ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മ ഒറ്റപ്പെടുന്നു...?വിചാരണയിലുടനീളം നേരിട്ടു ഹാജരാകുന്നതിൽ നിന്നും തങ്ങളെ സ്ഥിരമായി ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് രണ്ട് പ്രതികൾ...!

ജൂലൈ 21 ന് സർക്കാർ നിലപാടറിയിക്കാൻ വിചാരണ കോടതിയായ അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിദ്യാധരൻ ഉത്തരവിട്ടു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ പല കള്ളങ്ങള്‍ പറഞ്ഞിട്ടും ഷാരോൺ പിന്മാറാതിരുന്നതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. സ്വകാര്യ ദൃശ്യങ്ങൾ പ്രതിശ്രുത വരന് നൽകുമെന്ന ഭയം കൊണ്ടാണ് ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചതെന്ന ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഷാരോണുമായി പ്രണയത്തിലായിരുന്നു എന്ന വസ്തുത ഗ്രീഷ്മ പൊലീസിനോട് നിഷേധിക്കുന്നില്ല. വീട്ടുക്കാർ അറിഞ്ഞപ്പോൾ പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു, വിവാഹ നിശ്ചയിച്ച ശേഷമാണ് തന്നെ ഷാരോൺ നിർബന്ധിച്ച് വെട്ടുകാട് പള്ളിയിൽ കൊണ്ടുപോയി സിന്ദൂരം തൊട്ടത്. പലതവണ ആവശ്യപ്പെട്ടിട്ടും ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞിട്ടും അത് തിരിച്ച് നൽകാൻ തയ്യാറായില്ല. പ്രതിശ്രുത വരന് ഇതെല്ലാം കൈമാറുമെന്ന് പേടിയുമുണ്ടായിരുന്നു.
തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കി. മുൻ നിശ്ചയപ്രകാരം റെക്കോർഡ് ബുക്ക് വാങ്ങാനെന്ന പേരിൽ 2022 ഒക്ടോബർ 14 ന് ഷാരോണിനെ വരുത്തി കഷായ ചലഞ്ച് നടത്തി കഷായപ്പൊടിയിൽ കീടനാശിനി കലർത്തി കഷായമെന്ന വ്യാജേന തന്ത്രത്തിൽ ഷാരോണിനെ കുടിപ്പിച്ചു.കഷായം കുടിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മാരക വിഷത്തിന്റെ കാഠിന്യഫലത്താൽ കരളും വൃക്കയും അഴുകി നശിക്കാനിട വരുത്തി. എന്ത് കഷായമാണ് നൽകിയതെന്ന് ഷാരോണും സഹോദരനും പല ആവർത്തി ചോദിച്ചിട്ടും ഗ്രീഷ്മ വെളിപ്പെടുത്താൻ തയ്യാറായില്ല.
പിന്നീട് പൊലീസ് അന്വേഷണത്തെ എങ്ങനെ വഴിതിരിക്കാം എന്നതടക്കം വിവരങ്ങൾ ഗൂഗിളിൽ പരതിയിരുന്നു. ഷാരോണിന് കഷായം കുറിച്ച് നൽകിയെന്ന് പറയപ്പെട്ട ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാൻ പോലീസിനെ സഹായിച്ചത്. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.
ഗ്രീഷ്മക്ക് മാത്രമല്ല വീട്ടുകാർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോണത്തിൽ ഉറച്ച് ഷാരോണിന്റെ രക്ഷിതാക്കൾ നിലപാടെടുത്തതോടെയാണ് പൊലീസ് ആ വഴിക്കും അന്വേഷിച്ചത്. തുടർന്നാണ് ഗ്രീക്ഷ്മയുടെ അമ്മയും അമ്മാവനും പ്രതികളായത്. കൊലപാതകത്തിൻ്റെ ആസൂത്രണത്തിലും തെളിവ് നശിപ്പിച്ചതിലും ഇരുവർക്കും പങ്കുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഷാരോണിന് നൽകിയ വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു എന്നും , അവിടെ നിന്ന് അമ്മവൻ കുപ്പിയെടുത്ത് മറ്റെവിടേയോ കൊണ്ടിട്ടെതെന്ന് ഗ്രീഷ്മ പൊലീസിന് നൽകിയതായി കോടതിയിൽ ഹാജരാക്കിയ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. ഒന്നാം പ്രതി എം എ (സോഷ്യോളജി) രണ്ടാം വർഷ വിദ്യാർത്ഥിനി ഗ്രീഷ്മ എന്ന ശ്രീക്കുട്ടിയുടെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജയിൽ റിമാന്റ് ജൂലൈ 21 വരെ നീട്ടി ഗ്രീഷ്മയെ വനിതാ ജയിലിലേക്ക് തിരിച്ചയച്ചു.രണ്ടാം പ്രതി മാതാവ് സിന്ധുവും മൂന്നാം പ്രതി മാതുലൻ നിർമ്മല കുമാരൻ നായരും ജാമ്യത്തിൽ കഴിയുകയാണ്.
https://www.facebook.com/Malayalivartha



























