പുലാമന്തോളിലെ ഇ എം എസ് പള്ളി കള്ളക്കഥയെന്ന് രേഖകള്‍...യഥാര്‍ത്ഥ കഥയില്‍ ഇ എം എസ് ഇല്ല

ഇ എം എസ് നമ്പൂതിരിപ്പാട് മുസ്ലീം സ്‌നേഹിയാണെന്നും അദ്ദേഹം പുലാമന്തോളില്‍ പള്ളി പണിയാന്‍ ഒത്താശ ചെയ്തുവെന്നുള്ള സി പി എമ്മുകാരുടെ അവകാശവാദം കള്ളക്കഥയാണെന്ന് നിയമസഭാ രേഖകള്‍.സമൂഹമാധ്യമങ്ങളില്‍ വ്യാപകമായും മലപ്പുറത്ത് നിന്നുള്ള ചില മതപ്രഭാഷകരും പ്രചരിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ പുലാമന്തോളിലെ പള്ളി പണിയാന്‍ ഇ എം എസ് ഒത്താശ ചെയ്തുവെന്ന് പറഞ്ഞു ഊറ്റം കൊള്ളുന്ന സി പി എമ്മുകാര്‍ ചരിത്രത്തോടു കാണിക്കുന്നത് അവഹേളനം. സി പി എമ്മുകാര്‍ പലപ്പോഴും ചര്‍ച്ചയില്‍ കൊണ്ടുവരുന്ന ഒരു വലിയ അവകാശവാദത്തിന്റെ കഥയാണ് ഈ പള്ളിയുടെ ചരിത്രം.1957ല്‍ പുലാമന്തോളില്‍ സര്‍ക്കാര്‍ സ്‌കൂളിന് തറക്കല്ലിടാന്‍ ഇ എം എസ് വന്നപ്പോള്‍ അവിടത്തെ കുറച്ച് മുസ്ലിം പ്രമാണിമാര്‍ തകര്‍ന്ന് കിടക്കുന്ന പള്ളി പുനര്‍നിര്‍മ്മിക്കാന്‍ നിയമപരമായി കഴിയുന്നില്ലെന്ന് ഇ എം എസിനോട് ആവശ്യപെടുന്നു.
മലബാര്‍ മദിരാശി സര്‍ക്കാരിന്റെ ഭാഗമായിരുന്ന സമയത്ത് പള്ളി നിര്‍മ്മിക്കാനും പുനര്‍നിര്‍മ്മാണത്തിനും പല തടസങ്ങളും നിയമനിര്‍മ്മാണങ്ങളും ഉണ്ടായിരുന്നു. അത് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പള്ളി പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടികാട്ടി ഇ എം എസിന് നിവേദനം നല്‍കി. തലസ്ഥാനത്ത് എത്തിയാല്‍ ഉടനെ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നു ഇ എം എസ് ഉറപ്പു നല്‍കുന്നു. ഒരാഴ്ചക്കുള്ളില്‍ നിയമനിര്‍മ്മാണം നീക്കം ചെയ്ത ഉത്തരവ് ഇ എം എസ് അവര്‍ക്ക് നല്‍കുന്നു. അതിന്റെ നന്ദി എന്ന നിലയില്‍ ആ പള്ളി പുതുക്കി പണിതപ്പോള്‍ ഇ എം എസ് പള്ളി എന്ന പേരില്‍ അറിയപ്പെടുന്നു ഇതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പുലാമന്തോളിലെ ഇ എം എസ് പള്ളിയുടെ കഥ.
എന്നാല്‍ അതിന് പിന്നിലെ ചരിത്രം മറ്റൊന്നാണ്.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ പ്രദേശത്ത് അവിടെ നിലനിന്നിരുന്ന നിയമപ്രകാരം ആരാധനാലയങ്ങള്‍ പുതുക്കിപ്പണിയാന്‍ സാധിക്കുമായിരുന്നില്ല. മലബാറില്‍ മതസ്ഥാപനങ്ങള്‍ പണിയുന്നതിനും അവ പുതുക്കി പണിയുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണം എന്നതായിരുന്നു. ഇത് സംബന്ധിച്ച് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന് തീരുമാനമെടുക്കാനുള്ള അവകാശം നല്‍കണമെന്ന് മദിരാശി നിയമസഭയില്‍ മുസ്ലിംലീഗ് വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങിയിരിക്കെയാണ് ഐക്യകേരളരൂപീകരണം ഉണ്ടായത്. പിന്നീട് മലബാര്‍ കേരള സംസ്ഥാനത്തിന്റെ ഭാഗമായി. മലബാറില്‍ നിലനിന്ന ഇത്തരം വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയായിരുന്നു പ്രഥമ കേരള സര്‍ക്കാര്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ മുന്നോട്ടു പോയത്.
കേരളത്തിന്റെ നിയമങ്ങള്‍ ബാധകമാകേണ്ടിടത്ത് മലബാറില്‍ പഴയ മദിരാശി നിയമം തന്നെ തുടര്‍ന്നുപോന്നു. ഈ നിലപാടിനെതിരെയാണ് 1957 മെയ് 9 ന് സി എച്ച് മുഹമ്മദ് കോയ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത്.സി എച്ചിന്റെ ആദ്യത്തെ പ്രമേയം കൂടിയായിരുന്നു അത്.ഇരുപതോളം എംഎല്‍എമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൂന്നുദിവസം നീണ്ടുനിന്ന ചര്‍ച്ചയില്‍ ഒരിക്കല്‍ പോലും അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് പങ്കെടുത്തിരുന്നില്ല.ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള അവകാശങ്ങള്‍ തടയുക എന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് സി എച്ച് ചര്‍ച്ചയില്‍ സമര്‍ത്ഥിച്ചു. അതിനു മറുപടിയായി നിയമ മന്ത്രി വി ആര്‍ കൃഷ്ണയ്യര്‍ സഭയില്‍ പറഞ്ഞത് .
'മതപരമായ വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളെക്കുറിച്ചാണെങ്കില്‍ ചിലത് ഹിന്ദുക്കളുടെ ക്ഷേത്രത്തിനോടനുബന്ധിച്ച ആരാധനാ സ്ഥാപനങ്ങള്‍ ആയിരിക്കാം ചിലത് ക്രിസ്ത്യാനികളുടേതായിരിക്കും മുസ്ലീങ്ങളുടേതുമായിരിക്കും എന്നാല്‍ അവ തികച്ചും മതപരമായ പഠനത്തിനു മാത്രമാണുള്ളതെങ്കില്‍ അതിനെ സംബന്ധിച്ച് നിയന്ത്രണം വേണ്ട എന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം പക്ഷേ ആരാധന സ്ഥാപനങ്ങള്‍ നടത്തുന്നതിനെ സംബന്ധിച്ച് നിയന്ത്രണം മൂര്‍ച്ചയേറിയതായിരിക്കും. നിയമങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലും ജനകീയ സ്വഭാവത്തിനനുസരിച്ച് ജനങ്ങളുടെയും മറ്റു കക്ഷികളുടെയും ഇംഗിതം ആരാഞ്ഞറിഞ്ഞ് തദനുസൃതമായ മാറ്റമാണ് വരുത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ്' (നിയമസഭാ രേഖകളില്‍)പ്രമേയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി എച്ചിനോട് കൃഷ്ണയ്യര്‍ അഭ്യര്‍ത്ഥിച്ചത്.
'നിയമ മന്ത്രി നല്‍കിയ ഉറപ്പുകളുടെയും സൗഹാര്‍ദ്ദ സൂചനകളുടെയും വെളിച്ചത്തില്‍ ഭാവിയില്‍ ഇത് സംബന്ധിച്ച് എല്ലാവര്‍ക്കും തൃപ്തികരവും സൗഹാര്‍ദ്ദപരവുമായ ഒരു നിയമനിര്‍മ്മാണം നടത്താനുള്ള ഒരന്തരീക്ഷം ഉണ്ടാകേണ്ടത് ഏറ്റവും ആവശ്യമാണെന്ന് വിശ്വസിച്ചുകൊണ്ട് നിയമ മന്ത്രി നല്‍കിയ സംഭാവനക്ക് ഒരു ബദല്‍ സംഭാവനയെന്ന നിലയില്‍ പ്രമേയം പിന്‍വലിക്കുന്നു' എന്നാണ് സി എച്ച് സഭയില്‍ പറഞ്ഞത്. അങ്ങനെയാണ് ആരാധനാലയം പുനര്‍മ്മിക്കാനുള്ള അവകാശം ഉണ്ടായത്. ആ നിയമത്തിന്റെ പിന്‍ബലത്തിലാണ് പുലാമന്തോളിലെ പള്ളി പുനര്‍നിര്‍മ്മിച്ചത്. മുസ്ലിം ലീഗ് പ്രതിനിധികള്‍ നടത്തിയ ഉജ്ജ്വലമായ ജനാധിപത്യ പോരാട്ടത്തില്‍ സര്‍ക്കാര്‍ പ്രമേയം അംഗീകരിക്കുകയാണുണ്ടായത്, ഇത്രയും വിശദമായ ചര്‍ച്ചകള്‍ക്കിടയില്‍ ഒരിക്കലെങ്കിലും ആ നിവേദനത്തിന്റെ കാര്യം മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ സഭയില്‍ പറഞ്ഞതില്ല. ചുരുങ്ങിയ പക്ഷം ഇങ്ങനെ ഒരു നിവേദനം കിട്ടിയ കാര്യമെങ്കിലും പരാമര്‍ശിക്കാമായിരുന്നു.
കൃഷ്ണയ്യര്‍ സി എച്ചിനോട് പ്രമേയം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമ്പോഴും ഇങ്ങനെ ഒരു നിവേദനം സര്‍ക്കാരിന്റെ മുന്നിലുള്ള വിവരം പറഞ്ഞില്ല. സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ മുമ്പേ തീരുമാനിച്ചിട്ടുണ്ട് അതിനാല്‍ സി എച്ച് പ്രമേയം പിന്‍വലിക്കണം എന്നല്ലേ പറയുക. അതും ഉണ്ടായില്ല ഈ ചരിത്രം മറച്ച് വെച്ചാണ് ഇങ്ങനെ ഒരു കഥക്ക് സമൂഹമാധ്യമങ്ങളിലൂടെ സി പി എം പ്രചരണം നടത്തുന്നത്.ഈ പള്ളി പറയും ഇ എം എസ് എന്ന മനുഷ്യ സ്‌നേഹിയുടെ കഥ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ ലേഖനവും വന്നിട്ടുണ്ട്. 2015 ല്‍ എം എ ബേബി പള്ളി സന്ദര്‍ശിച്ചതിനു ശേഷം ഇതിനെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണവും നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























