രാജി വച്ച് പുറത്ത് പോകും;ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവുന്നില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി സ്ഥാനത്ത് തുടരില്ല; നിലപാട് കടുപ്പിച്ച് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍

കെ എസ് ആർ ടിസിയിൽ വലിയ രീതിയിൽപ്രതിസന്ധി നേരിടുകയാണ്. ഇപ്പോൾ ഇതാ മന്ത്രി ആന്റണി രാജുവിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍. രാജി വച്ച് പുറത്ത് പോകണം എന്ന നിലപാടിലാണ്അദ്ദേഹം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവുന്നില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി സ്ഥാനത്ത് തുടരില്ലെന്ന കടുത്ത നിലപാട് ബിജു പ്രഭാകര്‍ സ്വീകരിച്ചിരിക്കുകയാണ്. സര്‍ക്കാരിനെ ഈ കാര്യം അദേഹം അറിയിക്കുകയും ചെയ്തു.
സി.ഐ.ടി.യു ഉള്‍പ്പടെയുള്ള സംഘടനകളും എം.എല്‍.എമാരും കുറ്റപ്പെടുത്തുന്നു എന്ന കാരണത്താലാണ് ഈ നീക്കം അദ്ദേഹം നടത്തുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയിലെ സാഹചര്യം ജനങ്ങളോട് വിശദീകരിക്കുവാനും അദ്ദേഹം തയാറെടുക്കുകയാണ്. . ഫെയ്സ്ബുക്കിലൂടെ അഞ്ച് ദിവസങ്ങളിലായി വിശദീകരിക്കും.. ആദ്യ വിശദീകരണം ഇന്ന് വൈകിട്ട് ആറുമണിക്ക് നല്‍കും. ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങിയതോടെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
സി.എം.ഡി സ്ഥാനത്ത് നിന്നും ബിജുപ്രഭാകര്‍ അവധിയെടുക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് ഇത്തരത്തിലൊരു നടപടി. അതേസമയം വിഷയത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത് വന്നു. കെ.എസ്.ആര്‍.ടി.സി സിഎംഡി സ്ഥാനത്ത് തുടര്‍ന്നേക്കില്ലെന്ന ബിജുപ്രഭാകറിന്റെ നിലപാട് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലടെയാണെന്നാണ് മന്ത്രി പ്രതിക്കരിച്ചത് .
രാജി സന്നദ്ധത സംബന്ധിച്ച് തന്നോട് സംസാരിച്ചിട്ടില്ല. സി.എം.ഡിയുമായി കൂടിക്കാഴ്ച നടക്കുന്നു. രണ്ടാം ഗഡു ശമ്പളത്തിനായി ധനവകുപ്പിന് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി എന്നാൽ . ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവുന്നില്ലെങ്കില്‍ സിഎംഡി സ്ഥാനം തുടരില്ലെന്ന നിലപാടിലാണ് ബിജുപ്രഭാകര്‍.
https://www.facebook.com/Malayalivartha



























