എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കൊലപാതകം; അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ സ്ത്രീയെ മുൻ സൃഹൃത്ത് കുത്തിക്കൊന്നു; പ്രതി പോലീസ് പിടിയിൽ

അതിപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് എറണാകുളത്ത് ആശുപത്രിയിൽ കൊലപാതകം നടന്നിരിക്കുന്നു. അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ സ്ത്രീയാണ് കൊല്ലപ്പെട്ടത് . എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. പ്രതി മഹേഷ് പിടിയിലായിരിക്കുകയാണ്. കൊല്ലപ്പെട്ട ലിജിയുടെ സുഹൃത്ത് ആണ് പ്രതിയെന്നു പോലീസ് പറഞ്ഞു.
ആശുപത്രിയുടെ നാലാം നിലയിൽ വെച്ചാണ് ലിജിയ്ക്ക് കുത്തേറ്റത്. അതിദാരുണമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ കിട്ടുന്നതേയുള്ളൂ.
അതേസമയം ഈ ഇടയ്ക്കായിരുന്നു മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ കൊലപ്പെടുത്തിയത്. അമ്പല്ലൂർ ലക്ഷംവീട് കോളനിയിലെ താമസക്കാരി അമ്മിണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകളായ പങ്കജത്തെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അമ്മിണിയെ മരുമകള്‍ പങ്കജം കത്തികൊണ്ട് ആക്രമിച്ചത്.
അമ്മിണിയുടെ മുതുകിലും കഴുത്തിലും കുത്തേറ്റു. അമ്മിണിയെ കൊലപ്പെടുത്തിയ വിവരം പങ്കജം തന്നെയാണ് സമീപത്ത് താമസിക്കുന്ന സഹോദരന്‍റെ വീട്ടില്‍ അറിയിച്ചത്. പങ്കജത്തെ പൊലീസ് രാത്രിയില്‍ തന്നെ കസ്റ്റഡിയിലെടുത്തു. പങ്കജം പറഞ്ഞതുകേട്ട് ഉടൻ തന്നെ സഹോദരൻ വീട്ടിലേക്ക് എത്തി അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























