ആലപ്പുഴയില്‍ റെയില്‍പ്പാളത്തിന് സമീപത്തു കൂടി നടക്കുകയായിരുന്ന കര്‍ഷകതൊഴിലാളി മരിച്ച നിലയില്‍....

ആലപ്പുഴയില്‍ റെയില്‍പ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്ന കര്‍ഷകത്തൊഴിലാളി മരിച്ച നിലയില്‍. ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി വീഴുകയായിരുന്നു. കുമാരപുരം പുത്തന്‍പുരയില്‍ ചന്ദ്രിക (64) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ കരുവാറ്റയിലാണ് അപകടമുണ്ടായത്. കരുവാറ്റ ഇഴവന്‍കേരി പാടശേഖരത്തില്‍ കള പറിക്കാന്‍ പാളത്തിന്റെ വശത്തുകൂടി പോകുകയായിരുന്നു ചന്ദ്രിക ഉള്‍പ്പടെയുള്ളവര്‍.കൂടെയുണ്ടായിരുന്നവര്‍ ട്രെയിന്‍ വരുന്നതു കണ്ട് താഴേയ്ക്ക് ഇറങ്ങി നിന്നു. ചന്ദ്രിക സമീപത്തെ തൂണില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.
ട്രെയിന്‍ കടന്നു പോയ ശേഷം നോക്കിയപ്പോള്‍ പാളത്തിനു സമീപം മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha



























