എന്തിനീ ക്രൂരത... രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ ലിജിയെ മരിക്കുന്നത് വരെ കുത്തിയെന്ന് പ്രതി; ലിജിയുടെ ശരീരത്തില്‍ 12 കുത്തുകള്‍; സ്‌കൂള്‍ കാലം മുതലുള്ള സൗഹൃദം ലിജി അവസാനിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് മഹേഷ് പൊലീസിന് നല്‍കിയിട്ടുള്ള മൊഴി

ആശുപത്രി ആക്രമണങ്ങള്‍ക്കിടെ കേരളത്തെ ഞെട്ടിപ്പിച്ച് മറ്റൊരു സംഭവം. രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ ലിജിയെ ഇന്നലെ ഉച്ചയോടെമുന്‍ സുഹൃത്തായ മഹേഷ് ആശുപത്രിയില്‍ വച്ച് കുത്തി കൊന്നു. കാരണം അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പോയി. സ്‌കൂള്‍ കാലം മുതലുള്ള സൗഹൃദം ലിജി അവസാനിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് മഹേഷ് പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. കസ്റ്റഡിയിലുള്ള പ്രതി മഹേഷിനെ പൊലീസ് ഇന്ന് അങ്കമാലി ഒന്നാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
എറണാകുളം അങ്കമാലി എം.എ.ജി.ജെ. ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച തുറവുര്‍ സ്വദേശി ലിജിക്കേറ്റത് 12 കുത്തുകളാണ്. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനയിലാണ് ശരീരത്തില്‍ ഇത്രയധികം കുത്തുകള്‍ ഏറ്റത് കണ്ടത്. മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നാണ് പ്രതി മഹേഷിന്റെ മൊഴി. അതേസമയം, ലിജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
കൊലപാതകത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ക്രൂരകൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയില്‍ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു. രോഗിയായ അമ്മ അല്ലി ഗുരുതരാവസ്ഥയില്‍ ഐ സി യു വില്‍ ചികിത്സയിലായതിനാല്‍ പരിചരണത്തിനാണ് മകള്‍ ലിജി ആശുപത്രിയില്‍ കഴിഞ്ഞത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു.
അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മഹേഷ് തുരുതുരാ കുത്തുകയായിരുന്നു. ലിജിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ക്ക് നേരെ മഹേഷ് കത്തിവീശി ഭീഷണിപെടുത്തി പിന്‍മാറ്റി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ലിജിയെ പ്രതി പിന്തുടര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നു. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആശുപത്രിയിലെ നാലാംനിലയിലാണ് സംഭവം. ലിജിയുടെ അമ്മ അല്ലിക്കായി എടുത്തിരുന്ന മുറിയുടെ മുന്നിലെ വരാന്തയില്‍ വെച്ചാണ് ലിജിയെ കുത്തിക്കൊന്നത്. ഹയര്‍ സെക്കന്‍ഡറിക്ക് ഒരുമിച്ചു പഠിച്ച ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നു. അടുത്തകാലത്ത് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശനിയാഴ്ച ആശുപത്രിയിലെത്തിയ മഹേഷും ലിജിയുമായി തര്‍ക്കമുണ്ടായി. അക്രമാസക്തനായ മഹേഷില്‍ നിന്നും രക്ഷപ്പെടാന്‍ മുറിക്ക് പുറത്തിറങ്ങിയ ലിജിയെ ആദ്യം കൈയില്‍ കുത്തി. തുടര്‍ന്ന് വരാന്തയുടെ മൂലയിലേക്കു വലിച്ചുകൊണ്ടുപോയി കഴുത്തിലും വയറിലും നെഞ്ചിലുമൊക്കെ കുത്തുകയായിരുന്നു.
ഉടന്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ലിജി മരിച്ചു. ആശുപത്രിയിലെ ജീവനക്കാരാണ് മഹേഷിനെ പിടികൂടിയത്. ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതുമില്ല. കുത്താനുപയോഗിച്ച കത്തി പോലീസിന് കൈമാറി. മഹേഷ് രാവിലെ മുതല്‍ ആശുപത്രി പരിസരത്തുള്ളതായി ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. താഴെ ഫാര്‍മസിയുടെ സമീപമുള്ള കസേരയിലിരുന്ന് മഹേഷ് ഫോണ്‍ ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ലിജിയുടെ ഭര്‍ത്താവ് രാജേഷിന് ഖത്തറിലാണ് ജോലി. കത്തി കൈയില്‍ കരുതിയാണ് മഹേഷ് ആശുപത്രിയില്‍ എത്തിയത്. വെല്‍ഡറായ മഹേഷ് അവിവാഹിതനാണ്.
ലിജി മഞ്ഞപ്ര അമ്പാട്ട് വിജയന്റെയും അല്ലിയുടെയും മകളാണ്. തുറവൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാണ് ലിജി. കാലടി സംസ്‌കൃത സര്‍വകലാശാലയ്ക്കു സമീപം മലയാറ്റൂര്‍ റോഡില്‍ അടുത്തകാലത്തായി തുണിക്കട തുടങ്ങിയിരുന്നു. മക്കള്‍: ആദിത്യരാജ്, അതീന്ദ്ര രാജ്.
"
https://www.facebook.com/Malayalivartha



























