കണ്ണീര്‍ക്കാഴ്ചയായി..... മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡില്‍ വീണ മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ ഇടത് കൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി....

കണ്ണീര്‍ക്കാഴ്ചയായി.....മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡില്‍ വീണ മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ ഇടത് കൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.
കൂറ്റനാട് പട്ടാമ്പി റോഡില്‍ ദേവലോകം ബാറിന് മുന്‍ വശത്ത് വെച്ചാണ് അപകടം സംഭവിച്ചത്്. മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന പെട്ടി ഓട്ടോറിക്ഷയില്‍ തട്ടി മുത്തശ്ശിയും പെണ്‍കുട്ടിയും റോഡില്‍ വീഴുകയായിരുന്നു.
ഈ സമയം പട്ടാമ്പി ഭാഗത്ത് നിന്നും വന്ന ബസ് റോഡില്‍ വീണ പെണ്‍കുട്ടിയുടെ ഇടത് കൈക്ക് മുകളിലൂടെ കയറുകയായിരുന്നു. കൈക്ക് മുകളില്‍ കയറി നിന്ന ബസ് വീണ്ടും പുറകോട്ട് എടുത്ത ശേഷമാണ് കുട്ടിയെ രക്ഷിക്കാനായത്.
പരിക്കേറ്റ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മുത്തശ്ശിക്കും അപകടത്തില്‍ പരിക്കേറ്റു.
"
https://www.facebook.com/Malayalivartha



























